Activate your premium subscription today
Monday, Apr 21, 2025
തളിപ്പറമ്പ്∙ സ്വർണ മോതിരം സമ്മാനമായി നൽകിയും പുറത്തു പറഞ്ഞാൽ ശപിക്കുമെന്നു ഭീഷണിപ്പെടുത്തിയും പതിനാറുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവും 9.10 ലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫിക്ക് (39) ആണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷ വിധിച്ചത്.
തളിപ്പറമ്പ് ∙ തൃച്ചംബരത്തെ ചെറുവീട്ടിൽ ചെന്നാൽ മിക്കപ്പോഴും തയ്യൽപണിയിലാവും വാസന്തി. വസ്ത്രങ്ങൾക്കൊപ്പം തന്റെ സ്വപ്നങ്ങളും ഒന്നൊന്നായി തുന്നിച്ചേർക്കുന്ന തിരക്കിലാണ് വാസന്തിയിപ്പോൾ. ഫെബ്രുവരി 9ന് വീട്ടിൽ നിന്നിറങ്ങി ആ അമ്പത്തൊൻപതുകാരി നടന്നുകയറിയത് എവറസ്റ്റ് ബേസ് ക്യാംപിലേക്കാണ്. ‘ഇടയ്ക്കെങ്കിലും
തളിപ്പറമ്പ് ∙ പ്രസിദ്ധമായ രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും ‘സ്ഫോടക വസ്തുക്കളുമായി’ എത്തിയ തീവ്രവാദികളെ പിടികൂടാൻ എൻഎസ്ജി കമാൻഡോകളുടെ മിന്നൽ ഓപ്പറേഷൻ. അർധരാത്രി മുതൽ പുലർച്ചെ നാലുവരെയാണ് തദ്ദേശവാസികളെ മുൾമുനയിൽ നിർത്തി ചെന്നൈ എൻഎസ്ജി സംഘം ഓപ്പറേഷൻ നടത്തിയത്. പ്രദേശത്തെ
തളിപ്പറമ്പ് ∙ മാർക്കറ്റിലെ ഭാരമേറിയ ചുമടുകൾക്കും തന്റെ കുടുംബഭാരത്തിനുമൊപ്പം ഒട്ടേറെപ്പേരുടെ ജീവിത പ്രയാസവും ചുമലിലേറ്റിയിരിക്കുകയാണു കോരൻപീടിക സ്വദേശി അഷറഫ് ഇച്ചൂട്ടി. ‘അഷ്റഫ് ഇച്ചൂട്ടിയെ കണ്ടോ’ എന്നു ചോദിച്ചു തളിപ്പറമ്പ് മാർക്കറ്റിൽ എന്നും ആളുകളെത്തും. മരുന്നു വാങ്ങാൻ പണമില്ലാത്തവരും ഫീസ്
തളിപ്പറമ്പ് ∙ 13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനു മരണംവരെ തടവുശിക്ഷ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ സംഭവത്തിലാണു പ്രവാസിയായ പിതാവിനു മരണംവരെ തടവുശിക്ഷയും 15 ലക്ഷം രൂപ പിഴയും തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷ വിധിച്ചത്.
തളിപ്പറമ്പ്∙ കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. ഒട്ടേറെ വിദ്യാർഥികൾക്ക് പരുക്കേറ്റു. ശ്രീകണ്ഠപുരം റോഡിൽ വളക്കൈയിൽ കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസാണ് മറിഞ്ഞത്. ചെറുക്കള നാഗത്തിനു സമീപം എംപി രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് നേദ്യ.
തളിപ്പറമ്പ്∙ മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഡിഎംഒയുടെ നിർദേശ പ്രകാരം ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് തളിപ്പറമ്പിലെ ഹോട്ടലുകൾ, കൂൾ ബാറുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കുടിവെള്ള പരിശോധന റിപ്പോർട്ട് വ്യാജമായി തയാറാക്കുന്നതായി വിവരം ലഭിച്ചെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ
തളിപ്പറമ്പ്∙ സമരങ്ങളിലെ മുന്നണി പോരാളിയായിരുന്ന സിപിഎം നേതാവ് കെ.ബാലകൃഷ്ണൻ നമ്പ്യാർക്ക് നേതാക്കളും പ്രവർത്തകരും സുഹൃത്തുക്കളും ആദരവോടെ വിട നൽകി. ഇന്നലെ രാവിലെ മുതൽ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫിസ് മുറ്റത്ത് പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ
തളിപ്പറമ്പ് ∙ സാങ്കേതികവിദ്യ മനുഷ്യനന്മയ്ക്കും സാമൂഹിക പരിവർത്തനത്തിനായും ഉപയോഗിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിന്റെ ഏതിടത്തെയും പുതിയ അറിവിനെ സ്വാംശീകരിക്കാനും ഉദ്പാദനോന്മുഖമായി പരിവർത്തിപ്പിക്കാനും കഴിയണം. വിജ്ഞാനത്തിന്റെ കൊടുക്കൽ വാങ്ങൽ പ്രക്രിയയ്ക്ക് കരുത്തുപകരുന്ന നേട്ടമാണ് ഡിജിറ്റൽ സാക്ഷരത വഴി തളിപ്പറമ്പ് മണ്ഡലം കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.തളിപ്പറമ്പ് ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ മണ്ഡലമായി മുഖ്യമന്ത്രി ഓൺലൈനായി പ്രഖ്യാപിച്ചു. തളിപ്പറമ്പ് ഏഴാംമൈലിൽസനടന്ന ചടങ്ങിൽ എം.വി.ഗോവിന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് ∙ സ്വരങ്ങൾ കൊണ്ട് ആറാടുന്നയാളല്ലേ ഒരു കീർത്തനം മുത്തപ്പനെ കേൾപ്പിക്കൂ എന്ന് മുത്തപ്പൻ തന്നെ ആവശ്യപ്പെട്ടപ്പോൾ മലയാളത്തിന്റെ വാനമ്പാടി മടിച്ച് നിന്നില്ല. പറശ്ശിനിക്കടവ് മുത്തപ്പ സന്നിധിയിൽ കെ.എസ്.ചിത്രയുടെ കീർത്തനാലാപനം ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾക്കും ഹൃദ്യാനുഭവമായി. കഴിഞ്ഞ ദിവസം രാവിലെയാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പന്റെ തിരുവപ്പന വെള്ളാട്ടത്തിന് മുൻപിൽ ചിത്ര കീർത്തനം ആലപിച്ചത്. കണ്ണൂരിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയ ചിത്ര പുലർച്ചെ പറശ്ശിനിക്കടവിൽ തിരുവപ്പന മുത്തപ്പൻ നടക്കുന്ന സമയത്താണ് ദർശനത്തിന് എത്തിയത്.
Results 1-10 of 16
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.