Activate your premium subscription today
കോട്ടയം ∙ കോട്ടയം നഗരസഭാ പരിധിയിൽ ദിവസം ഉൽപാദിപ്പിക്കപ്പെടുന്നത് 59 ടൺ ജൈവ – അജൈവ മാലിന്യം. ഇതിൽ അജൈവ മാലിന്യം മാത്രമാണു പേരിനെങ്കിലും നീക്കം ചെയ്യുന്നത്; വെറും 2 ടൺ. ഇതു നീക്കം ചെയ്യുന്നതിനുള്ള കരാർ സ്വകാര്യ ഏജൻസിക്കാണു കോട്ടയം നഗരസഭ നൽകിയിരിക്കുന്നത്. കോടികൾ ചെലവഴിച്ച് ആരംഭിച്ച ജൈവമാലിന്യ സംസ്കരണ പദ്ധതികൾ പ്രവർത്തനരഹിതമായി കിടക്കുമ്പോൾ അതു നന്നാക്കാതെ പുതിയ പദ്ധതികൾ തുടങ്ങാനുള്ള നടപടികളിലാണു നഗരസഭ.
കോട്ടയം ∙ നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥൻ സഹപ്രവർത്തകരുടെ പരിചയക്കുറവിനെ മറയാക്കിയെന്നു കണ്ടെത്തൽ. കോട്ടയ്തുനിന്നു വൈക്കത്തിനു സ്ഥലംമാറി പോയിട്ടും നഗരസഭയിലെ പെൻഷൻ ഫണ്ടിൽനിന്നു വീണ്ടും തട്ടിപ്പു നടത്താൻ അഖിൽ സി.വർഗീസിനു കഴിഞ്ഞെന്നും ഉദ്യോഗസ്ഥർ പറയുന്നു. അഖിൽ കോട്ടയത്ത് എത്തി കഴിഞ്ഞ മാസത്തെ പെൻഷനും അമ്മ ശ്യാമളയുടെ അക്കൗണ്ടിലേക്ക് അയച്ചു. പുതിയ ജീവനക്കാരുടെ പരിചയക്കുറവ് മൂലം സഹായിക്കാൻ എത്തിയാണ് തട്ടിപ്പു നടത്തിയത്.
കോട്ടയം ∙ ടെർമിനൽ സ്റ്റേഷൻ പദവിയിലേക്കു കോട്ടയത്തെ ഉയർത്തണമെന്നു ഫ്രാൻസിസ് ജോർജ് എംപി ലോക്സഭയിൽ കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. മധ്യകേരളത്തിലെ പ്രത്യേകിച്ച് കോട്ടയം, ഇടുക്കി ജില്ലകളിലെ ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണു കോട്ടയമെന്നും എംപി പറഞ്ഞു. മെട്രോ വൈക്കത്തേക്ക്നീട്ടണം
കോട്ടയം ∙ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ഉത്തരവ് അവഗണിച്ച് നഗരസഭയും പൊലീസും. നൽകിയ ഉറപ്പും ഉത്തരവുകളും പാലിക്കാൻ ഒരു ദിവസത്തെ സാവകാശം തേടിയിരിക്കുകയാണ് നിലവിൽ നഗരസഭ. തിരുനക്കര പഴയ സ്റ്റാൻഡ് വഴി ബസുകൾ ഇന്നലെ മുതൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് നഗരസഭയും ട്രാഫിക് പൊലീസും കലക്ടറുടെ ഓഫിസും ചേർന്ന് ലീഗൽ
കോട്ടയം ∙ യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന് കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് പുതുപ്പള്ളി നിയോജക മണ്ഡലത്തിൽനിന്ന് – 27,103 വോട്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന തോമസ് ചാഴികാടന് ലഭിച്ച ഭൂരിപക്ഷം 24,327 ആണ്. തോമസ് ചാഴികാടന് കഴിഞ്ഞ തവണ പുതുപ്പള്ളി മണ്ഡലത്തിൽനിന്ന് 63,811 വോട്ടും
കോട്ടയം ∙ അടുക്കളയുടെ കതകു തുറന്നു മോഷണം നടത്താൻ ശ്രമം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ വീടിനു മുകളിലേക്കു കല്ലേറും ഭയാനകമായ ശബ്ദവും.പനച്ചിക്കാട് കുഴിമറ്റം കാവിത്താഴെ ഡോ.എ.ആർ.രത്നമ്മയുടെ വീട്ടിലാണ് വെള്ളിയാഴ്ച പുലർച്ചെ 12നു ശേഷം മോഷണശ്രമം നടന്നത്. സംഭവത്തെക്കുറിച്ച് വീട്ടുകാർ പറയുന്നതിങ്ങനെ:
കോട്ടയം ∙ വെള്ളത്താൽ ചുറ്റപ്പെട്ട് ദുരിതാശ്വാസ ക്യാംപ്. ഇവിടെ നിന്നും മാറണമെന്ന് റവന്യു നിർദേശം. മാറില്ലെന്ന് ക്യാംപിൽ കഴിയുന്ന കുടുംബങ്ങൾ. തിരുവാർപ്പ് പഞ്ചായത്തിലെ 11ാം വാർഡിൽ കാഞ്ഞിരം എസ്എൻഡിപി ഹൈസ്കൂളിലെ ക്യാംപിൽ കഴിയുന്നവരോടാണ് ഡപ്യൂട്ടി കലക്ടർ നേരിട്ടെത്തി സ്ഥലത്ത് നിന്നും ചെങ്ങളത്തെ
കോട്ടയം ∙ ജൂൺ 4നു ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് എല്ലാ ക്രമീകരണവും പൂർത്തിയായെന്നു കലക്ടർ വി.വിഘ്നേശ്വരി. വോട്ടെണ്ണൽ രാവിലെ 6:00: കൗണ്ടിങ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു. വോട്ടെണ്ണൽ ടേബിളുകളിൽ ഏത് ഉദ്യോഗസ്ഥനെ നിയോഗിക്കുന്നുവെന്നു തീരുമാനിക്കാനുള്ള റാൻഡമൈസേഷൻ. 7: 30: സ്ട്രോങ് റൂം തുറന്ന്
കോട്ടയം ∙ കാപ്പ നിയമം ലംഘിച്ചതിനു കുടമാളൂർ ചിറ്റക്കാട്ട് കോളനി ഭാഗത്തു പുളിക്കപ്പറമ്പിൽ ലോജി ജയിംസിനെ (ലോജി കുട്ടൻ–29) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വെസ്റ്റ്, പാലാ, മേലുകാവ് സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ലോജിക്കെതിരെ ജില്ലാ
കോട്ടയം ∙ ചലച്ചിത്രകാരൻ ജോൺ ഏബ്രഹാം കോട്ടയത്തിന്റെ ഓർമയുടെ ഇടനാഴിയിലേക്കു വീണ്ടും വന്നു. ജോണിന്റെ സിനിമകളിലേക്കും വ്യക്തിജീവിതത്തിലേക്കുമുള്ള വേറിട്ട നോട്ടങ്ങളുമായി സുഹൃത്തുക്കളും സിനിമ പ്രവർത്തകരും ഒത്തുചേർന്നു. ജോണിന്റെ സഹോദരി ശാന്താ മേരി ചെറിയാൻ ഒരുവേള ഓർകളിൽ വിതുമ്പി.‘അവൻ എന്നും പാതിരാത്രി
Results 1-10 of 224