Activate your premium subscription today
കോഴിക്കോട്∙ മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരം വൈകരുതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതിയുടെ പ്രമേയം. മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ല. പ്രശ്നം നിയമപരമായും വസ്തുതാപരമായും പരിഹരിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. ഈ വിഷയത്തിൽ സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിക്കുന്ന നിലപാട് അന്തിമമാണ്. സാമുദായിക സ്പർധയുണ്ടാകുന്ന സാഹചര്യത്തിലേക്കു പോകാതെ നിയമപരമായും വസ്തുതാപരമായും വിഷയം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം.
കോഴിക്കോട് ∙ സിപിഎമ്മിനെ നേരിടാൻ കോലീബി സഖ്യമുണ്ടാക്കിയ കാലത്തുപോലും കൂടെക്കൂട്ടാത്ത ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ഇപ്പോൾ കൂടെ കൂട്ടാൻ തയാറായതാണു മുസ്ലിം ലീഗിൽ ഉണ്ടായ മാറ്റമെന്നും അതാണു താൻ ചൂണ്ടിക്കാട്ടിയതെന്നും അത് ആവർത്തിച്ചു പറയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സൗത്ത് ഏരിയ കമ്മിറ്റി ഓഫിസായ നായനാർ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്∙ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പിൽ ജനം എൽഡിഎഫിനൊപ്പം അണിനിരന്നെന്നും കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെന്ന മട്ടിലാണു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പെരുമാറുന്നതെന്നായിരുന്നു മുഖ്യമന്ത്രി മുൻപ് ആരോപിച്ചത്. ഇതിനെതിരെ ലീഗ് നേതൃത്വം രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം∙ അയോധ്യ പ്രക്ഷോഭകാലത്ത് കേരളത്തിൽ സമാധാനാന്തരീക്ഷം നിലനിർത്തിയത് കൊടപ്പനയ്ക്കൽ തറവാട് ആയിരുന്നുവെന്ന്് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ. സംസ്ഥാനത്തെ മതസൗഹാർദ മേഖലയിൽ നിർണായക സ്വാധീനം ചെലുത്തുന്ന കൊടപ്പനയ്ക്കൽ തറവാടിനു കേരളത്തോടു വലിയ ആത്മീയമായ അടുപ്പമുണ്ട്.
പാലക്കാട്∙ പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്ന് സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസ്. മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. ലീഗിനു നേതൃത്വം നൽകുന്ന നേതാവിനെ വിമർശിക്കരുതെന്ന് വീട്ടിൽ ഇരുന്നു പറഞ്ഞാൽ മതി. വിമർശിക്കാൻ പാടില്ലെങ്കിൽ തങ്ങളെ സംസ്ഥാന അധ്യക്ഷ പദവിയിൽനിന്നു മാറ്റണമെന്നും കൃഷ്ണദാസ് പറഞ്ഞു.
എഴുകോൺ (കൊല്ലം)∙ സാദിഖലി തങ്ങളെക്കുറിച്ചു പറഞ്ഞതിനു ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും വർഗീയ– തീവ്രവാദ ഭാഷയുമായി മുസ്ലിം ലീഗ് സിപിഎമ്മിന്റെ അടുത്തേക്കു വരരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പാണക്കാട് കുറെ തങ്ങൾമാരുണ്ട്. ആ തങ്ങൾമാരെക്കുറിച്ചൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രസിഡന്റായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചാണ്. സിപിഎം നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം ഇഎംഎസ് ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ പാലക്കാട് പ്രസംഗത്തിൽ ‘ജമാ അത്തെ ഇസ്ലാമിയുടെ അനുയായി’ ആയെന്ന മട്ടിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിശേഷിപ്പിച്ചതിൽ എൽഡിഎഫിൽ അഭിപ്രായഭിന്നത. പാണക്കാട് തങ്ങൾമാർക്കെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ടെങ്കിലും തീവ്രനിലപാടുള്ളവരായി അവരെ ചിത്രീകരിക്കാൻ സിപിഎം മുൻപ് ശ്രമിച്ചിട്ടില്ല. ബാബറി മസ്ജിദ് തകർന്നപ്പോൾ പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ പുലർത്തിയ സംയമനവും മതസൗഹാർദത്തിനു നടത്തിയ ശ്രമങ്ങളുമാണു കലാപത്തിലേക്കു കേരളത്തെ തള്ളിവിടാതിരുന്നതെന്നു സിപിഎം നേതാക്കളും സമ്മതിച്ചിട്ടുണ്ട്. അന്നു തീവ്രനിലപാട് സ്വീകരിക്കാതിരുന്ന ലീഗിന്റെ സമീപനത്തെ ഇന്നലത്തെ പ്രസംഗത്തിൽ മുഖ്യമന്ത്രി ആ നിലയിൽ വിമർശിച്ചത് വൈരുധ്യമായി. മുനമ്പം വിഷയത്തിലടക്കം അനുരഞ്ജനത്തിനു തങ്ങൾ നേതൃത്വം വഹിക്കുമ്പോഴാണ് മുഖ്യമന്ത്രി അദ്ദേഹത്തിൽ തീവ്രനിലപാട് ആരോപിച്ചത്.
നാദാപുരം∙ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് പിണറായി വിജയന്റെ ഒരു സർട്ടിഫിക്കറ്റും വേണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. ചൊറി വന്നാൽ മാന്താൻ പാണക്കാട്ടേക്ക് വരുന്നത് പുതിയ പ്രവണതയാണെന്നും ഇതു കണ്ട് ഞങ്ങളൊക്കെ വെറുതെ ഇരിക്കുമെന്ന വിചാരം ആർക്കും വേണ്ടായെന്നും ഷാജി തുറന്നടിച്ചു.വിലാതപുരത്ത് ഖാഇദെമില്ലത്ത് സെന്റർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഷാജി.
മലപ്പുറം∙ പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടിലെത്തി കൂടിക്കാഴച് നടത്തി ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാരിയർ. മുസ്ലിം ലീഗ് നേതാക്കൾ സന്ദീപ് വാരിയരെ സ്വീകരിച്ചു. ലീഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന് സന്ദീപ് വാരിയർ പറഞ്ഞു.
കോഴിക്കോട് ∙ മസ്ജിദുന്നബവി ഇമാം അബ്ദുല്ല അബ്ദുർ റഹ്മാൻ അൽ ബുഅയ്ജാനുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് റാവിസ് കടവ് റിസോർട്ടിലായിരുന്നു കൂടിക്കാഴ്ച. വിഭാഗീയതയില്ലാതെ, സമുദായത്തിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയ, സാമൂഹിക സംഘടന ഈ രാജ്യത്ത് നിലനിൽക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ഹറം ഇമാം പറഞ്ഞു. സമുദായ ഐക്യം ഏറ്റവും അനിവാര്യമായ സമയമാണിത്. ലോക മുസ്ലിംകൾ അത് ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയിൽ, വിശിഷ്യാ കേരളത്തിൽ സുന്നി, സൂഫി, സലഫി വിഭാഗങ്ങളെല്ലാം മുസ്ലിം ലീഗിന്റെ കുടക്കീഴിൽ പ്രവർത്തിക്കുന്നത് മാതൃകാപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Results 1-10 of 99