Activate your premium subscription today
Monday, Apr 21, 2025
തിരുവനന്തപുരം ∙ മേലുദ്യോഗസ്ഥർക്കെതിരെ കെടുകാര്യസ്ഥതയും ക്രിമിനൽ ഗൂഢാലോചനയും വ്യാജരേഖ സൃഷ്ടിക്കലും അടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ചും ഇതിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ചും ഒരുദ്യോഗസ്ഥൻ. രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പ്രശംസിച്ചതിനെത്തുടർന്ന് വിവാദത്തിലായി മറ്റൊരുദ്യോഗസ്ഥ. ഐഎഎസ് ഉദ്യോഗസ്ഥരുടെ പരസ്യപ്രസ്താവനകളും പ്രതികരണവും മുൻപില്ലാത്തവിധം വിവാദമാകുന്നു. സർക്കാരിന് ഇക്കാര്യങ്ങളിൽ ഫലപ്രദമായി ഇടപെടാനും കഴിയുന്നില്ല.
തിരുവനന്തപുരം ∙ തനിക്കെതരിരെ ഗൂഢാലോചന നടന്നുവെന്നും തെളിവ് നശിപ്പിക്കപ്പെട്ടെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നടത്തിയ ഹിയറിങ്ങിൽ ഹാജരായ ശേഷം എൻ. പ്രശാന്ത്. ജയതിലക് ഐഎഎസിനെ വിമർശിക്കുന്നത് ചട്ടലംഘനം അല്ല. പറയാനുള്ളതു പറഞ്ഞു. രേഖകൾ സമർപ്പിച്ചു. അതിലെല്ലാം വ്യക്തത വരുത്താൻ സാധിച്ചുവെന്നാണ് തോന്നുന്നതെന്നും പ്രശാന്ത് പറഞ്ഞു.
തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറിയുമായി ഇന്നു നടക്കുന്ന കൂടിക്കാഴ്ചയിൽ അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെ ഉന്നമിട്ടുള്ള രേഖകൾ ഹാജരാക്കാൻ എൻ.പ്രശാന്ത്. സസ്പെൻഷനുമായി ബന്ധപ്പെട്ടു പ്രശാന്തിനു പറയാനുള്ള കാര്യങ്ങൾ കേൾക്കാൻ ഇന്ന് 4.30നാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ചേംബറിൽ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരെ വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി എന്‍.പ്രശാന്ത്. ഹിയറിങ്ങിന്റെ ലൈവ് സ്ട്രീമിങ്ങും വിഡിയോ റെക്കോര്‍ഡിങ്ങും ചീഫ് സെക്രട്ടറി ആദ്യം സമ്മതിച്ചിരുന്നെന്നും പിന്നീട് പിന്മാറുകയായിരുന്നെന്നുമാണു ഫെയ്സ്ബുക്ക് പോസറ്റിലൂടെ പ്രശാന്ത് പറഞ്ഞത്. ചീഫ് സെക്രട്ടറിയുടെ രണ്ടു നോട്ടിസുകള്‍ പങ്കുവച്ചാണ് പ്രശാന്തിന്റെ കുറിപ്പ്.
തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെ, ഏതാനും ഐഎഎസ് ഉദ്യോഗസ്ഥരെ ഉന്നമിട്ട് സമൂഹമാധ്യമത്തിൽ എൻ.പ്രശാന്തിന്റെ പരിഹാസക്കുറിപ്പ്. സമീപകാലത്ത് ഏതാനും ഉദ്യോഗസ്ഥർ നേരിട്ട ആരോപണങ്ങളെ പരോക്ഷമായി സൂചിപ്പിക്കുന്ന കുറിപ്പാണു സസ്പെൻഷനിൽ കഴിയുന്ന പ്രശാന്ത് പങ്കുവച്ചത്. കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ: ‘പിച്ചി, മാന്തി, നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രഫ.അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വിഡിയോ നമുക്ക് കാണാം.
തിരുവനന്തപുരം∙ ഐഎഎസ് ചേരിപ്പോരില്‍ സസ്പെന്‍ഷനിലുള്ള കൃഷിവകുപ്പ് മുന്‍ സെക്രട്ടറി എന്‍.പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ആരോപണങ്ങൾ നേരിടേണ്ടി വരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എങ്ങനെ പെരുമാറണമെന്ന് വിവരിക്കുന്ന പോസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്.
തിരുവനന്തപുരം∙ ഹിയറിങ് നൽകുന്നതിനു എൻ.പ്രശാന്ത് മുന്നോട്ടുവച്ച നിബന്ധനകൾ തള്ളി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ഹിയറിങ് റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തിൽ കാണിക്കണമെന്നുമുള്ള എൻ.പ്രശാന്തിന്റെ ആവശ്യം സാധ്യമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഏപ്രിൽ 16ന് വൈകിട്ട് 4.30ന് ഹിയറിങിന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി എൻ. പ്രശാന്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നത്തെ പ്രധാനവാർത്തകൾ ഏതൊക്കെയെന്ന് അറിയണോ? അവ വിശദമായി ഒറ്റ ക്ലിക്കിൽ വായിക്കണോ?. എങ്കിലിതാ മനോരമ ഓൺലൈൻ ടുഡേയ്സ് റീക്യാപ്പ്. തിരഞ്ഞെടുത്ത അഞ്ചു വാർത്തകള്‍ നിങ്ങൾക്ക് ഇവിടെ വായിക്കാം. തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു, ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ, ‘ഡിക്ഷണറി’പ്പെട്ടിയിൽ കഞ്ചാവ്,
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ വിളിച്ച ഹിയറിങിനു പിന്നാലെ വിചിത്ര ആവശ്യങ്ങളുമായി എൻ. പ്രശാന്ത്. ഹിയറിങ് റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തിൽ കാണിക്കണമെന്നുമാണ് പ്രശാന്തിന്റെ ആവശ്യം.
തിരുവനന്തപുരം∙ ഐഎഎസ് ചേരിപ്പോരില്‍ സസ്പെന്‍ഷനിലുള്ള കൃഷിവകുപ്പ് മുന്‍ സെക്രട്ടറി എന്‍.പ്രശാന്തിന്റെ പരാതികള്‍ ചീഫ് സെക്രട്ടറി നേരിട്ടു കേള്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ഇതനുസരിച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് നേരിട്ട് ഹിയറിങ് നടത്തും. 16ന് വൈകിട്ട് 4.30ന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.
Results 1-10 of 59
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.