കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിൽ കണ്ണൂർ ജില്ലയുടെ ഭാഗമാണ് കണ്ണൂർ ലോക്സഭാ മണ്ഡലം. 2019 മുതൽ കെ. സുധാകരൻ (കോൺഗ്രസ്) ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, പേരാവൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.