മലപ്പുറം ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങളും പാലക്കാട് ജില്ലയിലെ ഒരു നിയോജക മണ്ഡലവും പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു . നിലവിൽ ഇ.ടി. മുഹമ്മദ് ബഷീർ (മുസ്‌ലിം ലിഗ്) ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടയ്ക്കൽ, തവനൂർ, പൊന്നാനി എന്നീ നിയമസഭാ മണ്ഡലങ്ങളും പാലക്കാട് ജില്ലയിലെ തൃത്താല നിയമസഭാ മണ്ഡലവും പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.