Activate your premium subscription today
Thursday, Mar 27, 2025
തിരുവനന്തപുരം∙ സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. വോട്ടെണ്ണൽ രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. തിരഞ്ഞെടുപ്പ് ഫലം കമ്മിഷന്റെ വെബ്സൈറ്റിലെ https://www.sec.kerala.gov.in/public/te/ ലിങ്കിൽ ലഭിക്കും. ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ 17,982 പുരുഷന്മാരും 20,937 സ്ത്രീകളും ഉൾപ്പെടെ ആകെ 38,919 പേർ (65.83%) വോട്ട് രേഖപ്പെടുത്തി. 87 സ്ഥാനാർഥികളാണു ജനവിധി തേടിയത്. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. കാസർകോട് ജില്ലയിൽ മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം ∙ അടുത്ത തവണ അധികാരത്തിലെത്തിയാല്‍ ആരാകണം മുഖ്യമന്ത്രി എന്ന കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ് മാത്രമാകണമെന്നു കെപിസിസി സെമിനാറില്‍ ആന്റണി പറഞ്ഞു.
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കമായി തദ്ദേശ തിരഞ്ഞെടുപ്പിനെ മാറ്റാൻ കച്ചകെട്ടി ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിൽ 30 ശതമാനമോ അതിൽ കൂടുതലോ വോട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റവും ഉണ്ടാക്കിയ 62 നിയമസഭാ മണ്ഡലങ്ങളിൽ കൂടുതൽ ഊന്നൽ നൽകാൻ പാർട്ടി കോർ കമ്മിറ്റി തീരുമാനിച്ചു. 250
തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡുകള്‍ വിഭജിച്ചുള്ള കരട് വിജ്ഞാപനം പുറത്തുവന്നതോടെ തലനാരിഴ കീറി പരിശോധിച്ച് പരാതികള്‍ രേഖപ്പെടുത്താനുള്ള ഒരുക്കത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. ഡിസംബര്‍ മൂന്നിനു മുന്‍പായി വാര്‍ഡ് വിഭജനം സംബന്ധിച്ചുള്ള പരാതികള്‍ ഡീലിമിറ്റേഷന്‍ കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കണമെന്നാണ് കരട് വിജ്ഞാപനത്തില്‍ പറയുന്നത്.
കാസർകോട് ∙ അടുത്ത വർഷം ഒക്ടോബറിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വാർഡുകളുടെ പുനർ വിഭജനത്തിനുള്ള വിജ്ഞാപനം ഇറങ്ങി. ജില്ലയിലെ 38 പഞ്ചായത്തുകളിലായി 61 വാർഡുകൾ പുതിയതായി നിലവിൽ വരും. എല്ലാ പഞ്ചായത്തുകളിലും വാർഡുകളുടെ എണ്ണം വർധിക്കുന്നുണ്ട്. മധൂർ പഞ്ചായത്തിലാണ് പുതിയ വാർഡുകൾ കൂടുതൽ. 4
തിരുവനന്തപുരം ∙ ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷനിലേയ്ക്ക് 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് 28ന് രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കലക്ടറേറ്റിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കാം. അന്നു തന്നെ ബാലറ്റും
സംസ്ഥാനത്തു തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം നടക്കുന്നതോടെ ഭൂരിഭാഗം വാർഡുകളുടെയും അവയിലെ ഒന്നരക്കോടിയോളം കെട്ടിടങ്ങളുടെയും നമ്പർ മാറും. പഞ്ചായത്തുകളിലും നഗരസഭകളിലുമായി നിലവിൽ 19,489 വാർഡുകളുണ്ട്. പഞ്ചായത്തുകളിൽ ഒരു കോടി കെട്ടിടങ്ങൾ ഉണ്ടെന്നാണ് ഏകദേശ കണക്ക്. നഗരമേഖലകളിൽ 48 ലക്ഷത്തിലേറെയും. വാർഡ് വിഭജനം ലക്ഷ്യമിട്ടു കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തി നിയമസഭ പാസാക്കിയ ബില്ലിന് ഗവർണറുടെ അനുമതി ലഭിച്ചതോടെ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. വാർഡ് വിഭജനത്തിനായി ജില്ലാതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയും എങ്ങനെ വിഭജനം നടത്താമെന്നും മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറങ്ങും.
തിരുവനന്തപുരം ∙ വയനാട് ഒഴികെ 13 ജില്ലകളിലെ 49 തദ്ദേശ വാർഡുകളിൽ 30ന് ഉപതിരഞ്ഞെടുപ്പു നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനിലും 4 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും 6 നഗരസഭാ വാർഡുകളിലും 38 പഞ്ചായത്ത് വാർഡുകളിലുമാണ് തിരഞ്ഞെടുപ്പ്. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.
തൃശൂർ ∙ ഉപതിരഞ്ഞെടുപ്പിൽ ആരായിരിക്കും സ്ഥാനാർഥി ? മന്ത്രിമണ്ഡലം എന്ന പദവി നഷ്ടമാകുമോ? – ചേലക്കര ഉറ്റുനോക്കുന്നത് ഈ ചോദ്യങ്ങളിലേക്കാണ്. പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയിൽ 1996 മുതൽ കഴിഞ്ഞ പിണറായി മന്ത്രിസഭയുടെ കാലത്ത് ഒഴികെ കെ.രാധാകൃഷ്ണൻ ആയിരുന്നു എംഎൽഎ. ഇപ്പോൾ പട്ടികജാതി– പട്ടിക വർഗ കോർപറേഷൻ
തിരുവനന്തപുരം∙ അടുത്തവർഷം ഒക്ടോബറിലെ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് വാർഡുകളുടെ പുനർനിർണയം നടത്താനുള്ള തീരുമാനം സർക്കാരിനു സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. 1200 വാർഡുകൾ പുതുതായി വരുമ്പോൾ അത്രയും അംഗങ്ങൾക്ക് ഓണറേറിയവും സീറ്റിങ് ഫീസും നൽകേണ്ടിവരും. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്ക് വ്യത്യസ്ത
Results 1-10 of 2503
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.