Activate your premium subscription today
Monday, Apr 21, 2025
ന്യൂഡൽഹി∙ വഖഫ് നിയമ ഭേദഗതിയെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് പ്രതിപക്ഷം. ചർച്ചയിൽ പൂർണമായി പങ്കെടുത്തതിനുശേഷം എതിർത്ത് വോട്ടുചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനമായി.
തിരുവനന്തപുരം∙ പാതിവില തട്ടിപ്പ് കേസില്‍ ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ കൈമാറാന്‍ പൊലീസ് തയാറാകുന്നില്ലെന്ന് കേന്ദ്രധന സഹമന്ത്രി പങ്കജ് ചൗധരി. എഫ്ഐആറിന്റെ പകര്‍പ്പും കേസന്വേഷണത്തിന്റെ വിവരങ്ങളുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു വിവരവും നല്കാന് പൊലീസ് തയാറാകുന്നില്ലെന്ന് ലോക്സഭയിൽ എന്‍.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ വൻ കുതിച്ചു ചാട്ടമുണ്ടാക്കുമെന്നും 20 വർഷത്തിനപ്പുറം കേരളം സിംഗപ്പൂരിനോട് കിടപിടിക്കത്തക്ക വിധമുള്ള തുറമുഖ നഗരമായി മാറുമെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി. ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ വിഴിഞ്ഞവും കേരളത്തിന്റെ ഭാവി സമ്പദ്വ്യവസ്ഥയും (ലോക്കൽ ടു ഗ്ലോബൽ)
കൊല്ലം ∙ ഉയർന്ന വേതനത്തിന്റെ അടിസ്ഥാനത്തിലുള്ള പെൻഷനുള്ള അപേക്ഷകൾ തൊഴിലുടമകൾക്ക് അയച്ചിട്ടുണ്ടെന്നും ഈ മാസം 31 നു മുൻപ് തൊഴിലുടമ വിവരങ്ങൾ നൽകിയില്ലെങ്കിൽ അപേക്ഷ നിരസിക്കുമെന്നും കാട്ടി അപേക്ഷകർക്ക് ഇപിഎഫ്ഒ അധികൃതർ സന്ദേശം അയയ്ക്കുന്നതു കോടതിയലക്ഷ്യ നടപടികളിൽ നിന്നു രക്ഷ നേടാനുള്ള കുറുക്കു വഴിയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. ഉയർന്ന പെൻഷൻ അനുവദിച്ച് അടിയന്തരമായി ഉത്തരവിറക്കണമെന്നു പ്രേമചന്ദ്രൻ കേന്ദ്ര തൊഴിൽ മന്ത്രിയോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം മന്ത്രിയെ കണ്ടു വിവരങ്ങൾ ധരിപ്പിക്കുമെന്നും പറഞ്ഞു.
ന്യൂഡൽഹി ∙ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന ഇപിഎഫ് പെൻഷൻ അനുവദിക്കണമെന്ന സുപ്രീം കോടതി വിധി വന്ന് 2 വർഷം കഴിഞ്ഞിട്ടും രാജ്യത്തെ അപേക്ഷകരിൽ ഒരു ശതമാനത്തിനു പോലും പെൻഷൻ ലഭിച്ചില്ലെന്ന ‘മനോരമ’ വാർത്ത എൻ.കെ.പ്രേമചന്ദ്രൻ ലോക്സഭയിൽ ഉന്നയിച്ചു. കേരളത്തിൽ 2 ശതമാനത്തോളം അപേക്ഷകർക്ക് മാത്രമാണ് ഇതുവരെ ഉയർന്ന പെൻഷൻ കിട്ടിയത്.
പുനലൂർ ∙ വാളക്കോട് പാലം വീതി കൂട്ടി പുനർനിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി അറിയിച്ചു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജനൽ ഓഫിസർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വിവരം അറിയിച്ചത്. പഴയ ദേശീയപാത 744ന് പകരമായി ഗ്രീൻഫീൽഡ് ഹൈവേയും പുനലൂർ
കൊല്ലം∙ ഗുരുതരമായ ലൈംഗിക അതിക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടവർക്ക് സംരക്ഷണം നൽകിയ സംസ്ഥാന സർക്കാരിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. എംഎൽഎ സ്ഥാനം എം.മുകേഷ് രാജിവയ്ക്കണം. അദ്ദേഹം ജനപ്രതിനിധിയായി തുടരുന്നതു രാഷ്ട്രീയ മാന്യതയ്ക്കും ധാർമികതയ്ക്കും ചേരുന്നതല്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ചാണ് എം.മുകേഷിനെ ലോക്സഭാ സ്ഥാനാർഥിയാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ കയ്യിൽ ഇരിക്കുമ്പോൾ മുകേഷിനെ സ്ഥാനാർഥി ആക്കാൻ സിപിഎമ്മിന് എങ്ങനെ കഴിഞ്ഞു? സിപിഎമ്മിന്റെ മുഖം വികൃതമായി.
ന്യൂഡൽഹി ∙ കേരളം തയാറാക്കിയ തീരദേശ പരിപാലന കരട് പ്ലാനിന് കേന്ദ്രാനുമതി ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപിമാരുടെ സംഘം വനം–പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനു നിവേദനം നൽകി. മനുഷ്യ – വന്യജീവി സംഘർഷത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം∙ കാവിനിറം നെഞ്ചോടു ചേർക്കുന്നതിനു മുൻപ് ചെങ്കൊടി മുറുകെപിടിച്ച സുരേഷ് ഗോപിയുണ്ട്, വർഷങ്ങൾക്ക് മുൻപ് കോളജ് പഠന കാലത്ത്. കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ വിദ്യാർഥിയായിരിക്കെ എസ്എഫ്ഐ പ്രവർത്തകനായിരുന്നു സുരേഷ് ഗോപി. സൈലന്റ് വാലി സംരക്ഷണത്തിനായുള്ള സമരങ്ങളിൽ സജീവമായിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോൾ സുവോളജി അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്രൻ സഹപാഠിയായിരുന്നു.
കൊല്ലം ∙ റെക്കോർഡ് ഭൂരിപക്ഷത്തിന്റെ വൻ തിളക്കത്തിലാണ് എൻ.കെ പ്രേമചന്ദ്രൻ. സകല അടവുകളും പുറത്തെടുത്തിട്ടും സിപിഎമ്മിനു തളയ്ക്കാൻ കഴിയാതെ പോയ പ്രേമചന്ദ്രൻ ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു വീണ്ടും ഡൽഹിയിലേക്ക്. അഞ്ചാം വിജയം കൊയ്ത പ്രേമചന്ദ്രൻ ഇന്നലെ ഡൽഹിക്ക് പുറപ്പെടും മുൻപ് ‘മനോരമ’ യോടു
Results 1-10 of 134
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.