Activate your premium subscription today
Tuesday, Apr 8, 2025
അഹമ്മദാബാദ് ∙ പാർട്ടിയെ ശക്തിപ്പെടുത്താൻ അഭിപ്രായഭിന്നതകൾ മാറ്റിവച്ച് ഒറ്റക്കെട്ടായി നിൽക്കണമെന്ന് വിശാല പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഗാന്ധിജിയെയും പട്ടേലിനെയും ബിജെപി താഴ്ത്തിക്കെട്ടുകയാണ്. അവരുടെ ആശയധാരകൾ വീണ്ടെടുക്കണമെന്നും ഖർഗെ പറഞ്ഞു.
അഹമ്മദാബാദ് ∙ സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന എഐസിസി സമ്മേളനത്തിനു ഗുജറാത്തിൽ തുടക്കം. 169 ഉന്നത നേതാക്കൾ പങ്കെടുക്കുന്ന വിശാല പ്രവർത്തകസമിതി യോഗം ആരംഭിച്ചു. കേരളത്തിലെ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
ന്യൂഡൽഹി ∙ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു എഴുതിയ കത്തുകൾ ഉൾപ്പെടെയുള്ള രേഖകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ടു പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ) അധികൃതർ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കു വീണ്ടും കത്തെഴുതി. കഴിഞ്ഞവർഷം സെപ്റ്റംബറിലും ഇതേ ആവശ്യമുന്നയിച്ചിരുന്നു.
ന്യൂഡല്ഹി∙ വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിനെതിരെ രാജ്യസഭാ എംപി സോണിയ ഗാന്ധി നടത്തിയ പരാമർശത്തെ വിമര്ശിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള. സോണിയ ഗാന്ധിയുടെ പരാമർശം നിർഭാഗ്യകരമാണെന്നും പാർലമെന്ററി ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും ഓം ബിർള പറഞ്ഞു.
ന്യൂഡൽഹി ∙ രാജ്യസഭയിൽ സോണിയ ഗാന്ധിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ് നൽകിയ അവകാശലംഘന നോട്ടിസ് അധ്യക്ഷനായ ജഗ്ദീപ് ധൻകർ തള്ളി. യുപിഎ സർക്കാരിന്റെ കാലത്തു പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തിരുന്നത് ഒരു കുടുംബം മാത്രമായിരുന്നുവെന്ന പരാമർശം ചൂണ്ടിക്കാട്ടിയായായിരുന്നു നോട്ടിസ്.
ന്യൂഡൽഹി ∙ തൊഴിലുറപ്പു പദ്ധതിയെ പടിപടിയായി ബിജെപി സർക്കാർ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിൽ ആരോപിച്ചു. പദ്ധതി വഴി നൽകുന്ന മിനിമം വേതനം രാജ്യത്താകെ 400 രൂപയാക്കണമെന്നും തൊഴിലുറപ്പു ദിനങ്ങൾ പ്രതിവർഷം 100 ൽ നിന്ന് 250 ആക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ ഒരു വർഷത്തിലേറെയായി പ്രത്യേക ചുമതലകൾ ഏറ്റെടുക്കാതെ എഐസിസി ജനറൽ സെക്രട്ടറി മാത്രമായി തുടരുന്ന പ്രിയങ്ക ഗാന്ധിക്കു പുതിയ ദൗത്യം നൽകുന്നതിൽ കോൺഗ്രസിൽ ചർച്ച സജീവമായി. ഇതുമായി ബന്ധപ്പെട്ട് പ്രിയങ്ക പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തിയെന്നാണു സൂചന. പ്രിയങ്ക താൽപര്യപ്പെടാതിരുന്നതോടെയാണു തീരുമാനം നീണ്ടത്. എന്നാൽ, ഇതു സംഘടനയുടെ നവീകരണ വർഷമായി പ്രഖ്യാപിച്ചിരിക്കെ, പ്രിയങ്ക പുതിയ ചുമതല ഏറ്റെടുക്കുന്നതു പാർട്ടിക്ക് ഉന്മേഷം നൽകുമെന്നു മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.
ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്.
ന്യൂഡൽഹി∙ രാജ്യത്ത് 14 കോടി ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നെന്നു ചൂണ്ടിക്കാട്ടി എത്രയും പെട്ടെന്ന് സെൻസസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. രാജ്യസഭയിലെ ശൂന്യവേളയിൽ സംസാരിക്കുകയായിരുന്നു അവർ. ഇപ്പോഴും 2011ലെ സെൻസസിലെ വിവരങ്ങൾ വച്ചാണ് നാഷനൽ ഫുഡ് സെക്യൂരിറ്റി ആക്ടിന്റെ (എൻഎഫ്എസ്എ) ഗുണഭോക്താക്കളെ കണ്ടെത്തുന്നതെന്ന് സോണിയ പറഞ്ഞു.
ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് നടത്തിയ പരാമർശത്തിൽ സോണിയ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടിസുമായി ബിജെപി. രാഷ്ട്രപതിയെ ‘പാവം സ്ത്രീ’ എന്നു വിളിച്ചതിനെതിരെയാണ് ബിജെപി രാജ്യസഭ അധ്യക്ഷന് പരാതി നൽകിയത്. സോണിയയുടെ വാക്കുകൾ രാഷ്ട്രപതിയെ ആക്ഷേപിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും
Results 1-10 of 564
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.