ADVERTISEMENT

ന്യൂഡൽഹി ∙ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു എഴുതിയ കത്തുകൾ ഉൾപ്പെടെയുള്ള രേഖകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ടു പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ) അധികൃതർ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കു വീണ്ടും കത്തെഴുതി. കഴിഞ്ഞവർഷം സെപ്റ്റംബറിലും ഇതേ ആവശ്യമുന്നയിച്ചിരുന്നു.

എഡ്വിന മൗണ്ട്ബാറ്റൺ , ആൽബർട്ട് ഐൻസ്റ്റൈൻ, അരുണ അസഫലി, ജയപ്രകാശ് നാരായൺ, വിജയലക്ഷ്മി പണ്ഡിറ്റ് തുടങ്ങിയവർക്ക് അയച്ച കത്തുകളടക്കമുള്ള രേഖകൾ 2008ൽ സോണിയയുടെ ഓഫിസ് തിരികെ വാങ്ങിയിരുന്നു. രേഖകൾ നെഹ്റു കുടുംബത്തിനു പ്രധാനമാണെങ്കിലും പഠനത്തിനും ഗവേഷണത്തിനും സഹായകരമായ രേഖകൾ എന്ന നിലയിൽ ചരിത്രപരമായ മൂല്യമുണ്ടെന്നും ഈ സാഹചര്യത്തിൽ തിരികെ കൊടുക്കണമെന്നുമാണ് ആവശ്യം.

English Summary:

Nehru Letters: Jawaharlal Nehru's letters are at the center of a renewed request from the PMML. Sonia Gandhi's office possesses these historically important documents, which the museum seeks to acquire for research and public access.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com