Activate your premium subscription today
ചെന്നൈ ∙ ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ നൽകാത്ത സർക്കാരിന് 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്ന് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും വിജയ് പറഞ്ഞു. ഡോ. ബി.ആർ.അംബേദ്കറെ
ചെന്നൈ∙ തമിഴ് സിനിമാ ലോകത്തെ തലൈവരും ഇളയ ദളപതിയുമാണ് രജനീകാന്തും വിജയ്യും. ഇടയ്ക്ക് വച്ച് ഇളയ ദളപതി എന്ന പദവി മാറ്റി വിജയ്യെ ദളപതിയെന്ന് തന്നെ ആരാധകർ വിളിച്ചു. ഇപ്പോൾ രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ വിജയ് നടത്തിയ പാർട്ടി സംസ്ഥാന സമ്മേളനത്തിന് പിന്തുണയുമായി എത്തുകയാണ് സ്റ്റൈൽ മന്നൻ രജനീകാന്ത്.
തമിഴകം തിരയിൽ കണ്ടു ശീലിച്ച അതേ ദളപതിയായിരുന്നു വിക്രവണ്ടിയിലെ കൂറ്റൻ വേദിയിൽ, ആർത്തിരമ്പുന്ന രണ്ടു ലക്ഷത്തോളം ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മാരകശേഷിയുള്ള മാസ് ഡയലോഗുകൾ കൊണ്ട് സ്ക്രീനിലെ വില്ലന്മാരെ തവിടുപൊടിയാക്കുന്ന നായകന്റെ, മൂർച്ചയുള്ള ഭാഷയും അപാര ആത്മവിശ്വാസമുള്ള ശരീരഭാഷയും കൊണ്ട് സദസ്സിനെ ഇളക്കി മറിച്ച വിജയ്, ഇതേ മാസ് പ്രകടനം രാഷ്ട്രീയക്കളത്തിലും കാഴ്ച വച്ചാൽ തമിഴ്നാട് രാഷ്ട്രീയത്തിന്റെ നിലവിലെ സമവാക്യങ്ങളെല്ലാം തകിടംമറിഞ്ഞേക്കാം.
∙ തമിഴ് സൂപ്പർതാരം വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനവും ഇസ്രയേൽ ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന്റെ പ്രതികരണങ്ങളും ഗാസയിലെ സ്കൂളിൽ നടത്തിയ ആക്രമണവുമായിരുന്നു ഇന്നത്തെ പ്രധാന വാർത്ത. ടിവികെ സംസ്ഥാന സമ്മേളനത്തിൽ ബിജെപിക്കും ഡിഎംകെയ്ക്കുമെതിരെ
ചെന്നൈ ∙ രാഷ്ട്രീയത്തിൽ വരവറിയിച്ച് തമിഴ് സൂപ്പർതാരം വിജയ്. പതിനായിരക്കണക്കിനു പ്രവർത്തകരെ സാക്ഷിയാക്കി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രഥമ സംസ്ഥാന സമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ തുടങ്ങി. പതിവ് ശാന്തത വിട്ട് വീറോടെ പ്രസംഗിച്ച വിജയ്യുടെ ഓരോ വാചകത്തെയും പ്രവർത്തകരും ആരാധകരും കയ്യടികളോടെയാണു വരവേറ്റത്. തമിഴ് സിനിമയിലെ പോലെ മാസ് ചേരുവകളോടെയാണു ടിവികെയുടെ സമ്മേളനവും വിജയ്യുടെ പ്രസംഗവും രൂപപ്പെടുത്തിയത്. രാഷ്ട്രീയത്തിൽ ഞാനെരു കുട്ടിയാണെന്നും ഭയമില്ലാതെയാണു രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നും വിജയ് പറഞ്ഞു.
ചെന്നൈ ∙ നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനം ഇന്നു വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടക്കും. 85 ഏക്കറിലെ പടുകൂറ്റൻ സമ്മേളന നഗരിയിൽ 110 അടി ഉയരത്തിലുള്ള കൊടിമരത്തിൽ റിമോട്ട് ഉപയോഗിച്ചാണു വിജയ് പാർട്ടി പതാക ഉയർത്തുക. 600 മീറ്റർ റാംപിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം വേദിയിലെത്തും. 5000 പൊലീസുകാരാണു സുരക്ഷയ്ക്ക്. വിജയിനും മറ്റു വിശിഷ്ടാതിഥികൾക്കുമായി 5 കാരവനുകളും സജ്ജീകരിച്ചിട്ടുണ്ട്.
ചെന്നൈ ∙ തനിക്കും പാർട്ടിക്കും നേരെയുള്ള എല്ലാ വിമർശനങ്ങൾക്കും വിക്രവാണ്ടി സമ്മേളനത്തിൽ മറുപടി നൽകുമെന്ന് നടനും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ് അറിയിച്ചു. വിക്രവാണ്ടിയിൽ 27നു ചേരുന്ന സമ്മേളനത്തിനു മുന്നോടിയായി നടത്തിയ ഭൂമിപൂജയോട് അനുന്ധിച്ച് പ്രവർത്തകർക്ക് അയച്ച കത്തിലാണു വിജയ്
ചെന്നൈ ∙ മദ്യപരെ ആദ്യ സംസ്ഥാന സമ്മേളനത്തിൽനിന്നു വിലക്കി നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). മദ്യപിച്ച ശേഷം പങ്കെടുക്കരുതെന്നത് ഉൾപ്പെടെ യോഗത്തിനെത്തുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ പാർട്ടി നേതൃത്വം പുറത്തിറക്കി.
ചെന്നൈ ∙ നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഒക്ടോബർ 27ന് വൈകിട്ട് 4നു വില്ലുപുരം വിക്രവാണ്ടിയിൽ നടത്തും. പാർട്ടി പ്രത്യയശാസ്ത്രവും രാഷ്ട്രീയതന്ത്രവും പ്രചാരണ പരിപാടികളും സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നു വിജയ് അറിയിച്ചു.
ചെന്നൈ ∙ നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ഒന്നാം സംസ്ഥാന സമ്മേളനത്തിന്റെ സമയം വീണ്ടും മാറ്റി. ആദ്യം ഈ മാസം 23നു നടത്താനിരുന്ന യോഗം ഒക്ടോബർ ആദ്യ ആഴ്ചയിലേക്കു മാറ്റാനാണു തീരുമാനിച്ചത്. ഇപ്പോൾ ഒക്ടോബർ മൂന്നാം വാരത്തിലേക്കു മാറ്റിയെന്നാണു പാർട്ടി കേന്ദ്രങ്ങൾ
Results 1-10 of 23