Activate your premium subscription today
മലപ്പുറം ∙ പിഡിപിക്കും ജമാഅത്തെ ഇസ്ലാമിക്കും എതിരെ നിലപാടു കടുപ്പിക്കുമ്പോൾ സിപിഎം നടത്തുന്നത് മുസ്ലിം ലീഗിനെ ദുർബലപ്പെടുത്താൻ പയറ്റിയ രാഷ്ട്രീയ പരീക്ഷണങ്ങൾ പരാജയപ്പെട്ടെന്ന കുറ്റസമ്മതം. ജമാഅത്തെ ഇസ്ലാമിയെ ഭീകരസംഘടനയെന്നു വിളിക്കുമ്പോൾ, അവരുമായുണ്ടാക്കിയ രാഷ്ട്രീയധാരണയുടെ ചരിത്രം സിപിഎമ്മിനെ തിരിഞ്ഞുകൊത്തുന്നു.
മലപ്പുറം ∙ ജമാഅത്തെ ഇസ്ലാമി സിപിഎമ്മിന്റെ ‘സ്ലീപ്പിങ് പാർട്നർ’ ആയിരുന്ന കാലമുണ്ടായിരുന്നെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബുറഹ്മാൻ. 2004 മുതൽ 2011 വരെയുള്ള കാലത്ത് ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം സിപിഎം നേതാക്കൾ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ സംഘടന പിന്തുണച്ചത് എൽഡിഎഫിനെയായിരുന്നു. കുറ്റിപ്പുറത്ത് കെ.ടി.ജലീലിനായും പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം, ഇപ്പോൾ സിപിഎമ്മിന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ എകെജി സെന്ററിൽ നിന്നെടുത്ത് പ്രയോഗിക്കുന്ന ക്യാപ്സൂളാണ് ‘പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണ്’ എന്ന പ്രയോഗമെന്നും അദ്ദേഹം പരിഹസിച്ചു.
കോഴിക്കോട് ∙ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറിയായി ടി.കെ.ഫാറൂഖിനെ സംസ്ഥാന മജ്ലിസ് ശൂറ (കൂടിയാലോചനാ സമിതി) തിരഞ്ഞെടുത്തു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ
കണ്ണൂർ ∙ ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും ചർച്ച നടത്തിയതിൽ സിപിഎം ഉന്നയിച്ച ചോദ്യങ്ങൾക്കല്ല യുഡിഎഫും ആർഎസ്എസും മറുപടി പറയുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയ പ്രതിരോധജാഥയുമായി കണ്ണൂരിലെത്തിയതായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ∙ ന്യൂഡൽഹിയിൽ കഴിഞ്ഞ മാസം ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള ചില മുസ്ലിം സംഘടനകളുമായി ആർഎസ്എസ് നടത്തിയ ചർച്ച എം.വി. ഗോവിന്ദന്റെ ജാഥയുടെ ആദ്യ പ്രചാരണവിഷയമാക്കാൻ സിപിഎം ശ്രമം. നികുതി വർധനയും ശിവശങ്കറിന്റെ അറസ്റ്റും തില്ലങ്കേരിയുടെ വെളിപ്പെടുത്തലും
കോഴിക്കോട് ∙ ജമാഅത്തെ ഇസ്ലാമി - ആര്‍എസ്എസ് ചര്‍ച്ചയില്‍ യുഡിഎഫ് നേതാക്കള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടും യുഡിഎഫ് നേതൃത്വം ഇതുവരെ പ്രതികരിച്ചു കണ്ടില്ല. എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്ന പ്രതിപക്ഷ നേതാവ്
ഒരു ചർച്ചയുടെ പേരിലാണ് ഇപ്പോൾ രാജ്യത്ത് തുടർ ചർച്ചകൾ നടക്കുന്നത്. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മുസ്ലിം സംഘടനകളുമായി ആർഎസ്എസ് നടത്തിയ ചർച്ചയാണ് തുടർ ചർച്ചകൾക്ക് തിരി കൊളുത്തിയത്. ആർഎസ്എസിനും ജമാ അത്തെ ഇസ്ലാമിക്കും എന്താണ് ചർച്ച ചെയ്യാനുള്ളതെന്ന കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. എന്നാൽ ആര്‍എസ്എസുമായി സിപിഎം ചർച്ച നടത്തിയ കാര്യം മുഖ്യമന്ത്രി മറക്കരുതെന്ന് ജമാ അത്തെ ഇസ്്ലാമി അസി. അമിർ പി. മുജീബ് തിരിച്ചടിച്ചു. ഇതിനിടെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ നിന്നു മറ്റു മുസ്ലിം സംഘടനകളിൽ നിന്നുമുള്ള പ്രതിഷേധം ശക്തമാവുകയാണ്. സിപിഎമ്മും മുസ്ലിം ലീഗും കോൺഗ്രസും സമസ്തയും മുജാഹിദും വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തി കഴിഞ്ഞു. എന്നാൽ രാജ്യം ഭരിക്കുന്ന സംഘടനയോടു സംസാരിക്കുകയില്ലെന്ന സമീപനം ബുദ്ധിപൂർവമല്ലെന്ന് ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി ടി. ആരിഫലിയുടെ വിശദീകരിച്ചിട്ടുണ്ട്. ഇതോടെ ഏതാനും ചോദ്യങ്ങൾ കൂടി ഇതു സംബന്ധിച്ച് ഉയരുന്നു. മുസ്ലിം സംഘടനകളുമായി ആർഎസ്എസ് എന്തിനാണ് ചർച്ച നടത്തിയത് ? അതിനൊപ്പം എന്തു കൊണ്ടാണ് ഈ ചർച്ചയ്ക്കെതിരെ ഇത്രയും പ്രതിഷേധം ഉയരുന്നത് ? ആർഎസ്എസ്–ജമാ അത്ത് ഇസ്ലാമി ചർച്ചയെ മറ്റ് രാഷ്ട്രീയ പാർട്ടികൾ വിമർശിക്കുന്നത് എന്തിനാണ് ?
മലപ്പുറം∙ ആര്‍എസ്എസ്–ജമാ അത്തെ ഇസ്ലാമി ചര്‍ച്ചയുടെ പേരില്‍ യുഡിഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് വിചിത്രമായ ആരോപണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഇന്ധന സെസ് അടക്കമുള്ള വിഷയങ്ങളില്‍നിന്ന് വഴിതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും
ജമാ അത്തെ ഇസ്ലാമി - ആര്‍എസ്എസ് ചര്‍ച്ചയില്‍ യു.ഡി.എഫിന് ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തികഞ്ഞ അസംബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിരോധത്തില്‍ നില്ക്കുന്ന മുഖ്യമന്ത്രി വിഷയം മാറ്റാന്‍ നടത്തിയ ശ്രമം മാത്രമാണത്. ഡല്‍ഹിയില്‍ ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള ചില മുസ്ലിം സംഘടനകള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിന് കേരളത്തിലെ യുഡിഎഫ് എന്ത് പിഴച്ചു?
കാസർകോട്∙ സിപിഎം ഇസ്ലാമോഫോബിയ വളര്‍ത്തുന്നുവെന്ന ജമാ അത്തെ ഇസ്ലാമിയുടെ ആരോപണത്തിനെതിരെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ആര്‍എസ്എസുമായുളള ചര്‍ച്ചയുടെ നേട്ടമെന്തെന്ന് ജമാ അത്തെ ഇസ്ലാമി പറയണം. ഇസ്ലാമോഫോബിയ എന്ന പദം ഉപയോഗിച്ച് വര്‍ഗീയത മറയ്ക്കാനാണ് ശ്രമം. സിപിഎമ്മിനെ കുറ്റപ്പെടുത്താനുള്ള
Results 1-10 of 14