Activate your premium subscription today
ചെന്നൈ ∙ മുൻ വർഷങ്ങളിൽ സെമിഫൈനൽ വരെയെത്തി വഴുതിപ്പോയ കിരീടം ഇക്കുറി തലയിലുറപ്പിച്ച് പ്രൈം വോളിബോൾ ലീഗിൽ കാലിക്കറ്റ് ഹീറോസിന്റെ തേരോട്ടം. ഇന്നലെ നടന്ന ഫൈനലിൽ 3–1ന് (15–13, 15–10, 13–15, 15–12) ലീഗിലെ പുതുമുഖങ്ങളായ ഡൽഹി തൂഫാൻസിനെയാണ് കാലിക്കറ്റ് കീഴടക്കിയത്. ഹീറോസ് നായകൻ ജെറോം വിനീതാണ് ഫൈനലിലെ താരം. ലീഗിലെ ഏറ്റവും മൂല്യമേറിയ താരമായും വിനീത് തിരഞ്ഞെടുക്കപ്പെട്ടു. കിരീടം നേടിയ കാലിക്കറ്റിന് 40 ലക്ഷം രൂപയും റണ്ണേഴ്സ് അപ്പായ ഡൽഹി തൂഫാൻസിന് 30 ലക്ഷം രൂപയുമാണു സമ്മാനത്തുക. ഡിസംബറിൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോക ക്ലബ് ചാംപ്യൻഷിപ്പിനും കാലിക്കറ്റ് ഹീറോസ് യോഗ്യത നേടി.
ചെന്നൈ ∙ പ്രൈം വോളിബോൾ ലീഗിലെ കേരള ഡാർബിയിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ വീഴ്ത്തി കാലിക്കറ്റ് ഹീറോസ് (3–1). മത്സരത്തിലെ ആദ്യ 2 സെറ്റുകൾ സ്വന്തമാക്കി കാലിക്കറ്റ് കരുത്തുകാട്ടിയപ്പോൾ മൂന്നാം സെറ്റിൽ തിരിച്ചടിച്ച ബ്ലൂ സ്പൈക്കേഴ്സ് മത്സരം നാലാം സെറ്റിലേക്കു നീട്ടി. നാലാം സെറ്റ് 15-12ന് പിടിച്ചെടുത്ത് കാലിക്കറ്റ് മത്സരം സ്വന്തമാക്കി. സ്കോർ: 15-8, 15-12, 12-15, 15-12. ക്യാപ്റ്റൻ ജെറോം വിനീതിന്റെ മിന്നൽ സ്പൈക്കുകളാണ് കാലിക്കറ്റിന്റെ വിജയത്തിൽ നിർണായകമായത്. ജെറോമാണ് കളിയിലെ താരം.
ചെന്നൈ ∙ പ്രൈം വോളി ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ അഹമ്മദാബാദ് ഡിഫൻഡേഴ്സിന് ആതിഥേയരായ ചെന്നൈ ബ്ലിറ്റ്സിനെതിരെ ഉജ്വല വിജയം (15–10, 15–11, 15–12). ഡിഫൻഡേഴ്സിന് ഒരു തരത്തിലും വെല്ലുവിളി ഉയർത്താൻ ബ്ലിറ്റ്സ് താരങ്ങൾക്കായില്ല. ചെന്നൈയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത മുൻ അഹമ്മദാബാദ് കോച്ച് ദക്ഷിണാമൂർത്തിയുടെ തന്ത്രങ്ങൾ വിദേശ പരിശീലകനുമായി ഇറങ്ങിയ ഡിഫൻഡേഴ്സിനു മുന്നിൽ വിലപ്പോയില്ല
ചെന്നൈ ∙ പ്രൈം വോളിബോൾ ലീഗിന്റെ മൂന്നാം സീസണിന് ഇന്ന് ചെന്നൈയിൽ പന്തുയരും. ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ അഹമ്മദാബാദ് ഡിഫൻഡേഴ്സ് ആതിഥേയരായ ചെന്നൈ ബ്ലിറ്റ്സിനെ നേരിടും. രാത്രി 8.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ബെംഗളൂരു ടോർപ്പിഡോസും കൊൽക്കത്ത തണ്ടർബോൾട്സും ഏറ്റുമുട്ടും. പുതുമുഖങ്ങളായി ഡൽഹി തൂഫാൻസുമെത്തുന്നതോടെ ലീഗിലെ ടീമുകളുടെ എണ്ണം ഒൻപതായി. കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കേരളത്തിന്റെ കരുത്തായി ഇത്തവണയുമുണ്ട്. മത്സരങ്ങൾ സോണി ടെൻ ചാനലിൽ തൽസമയം.
കൊച്ചി ∙ വരാപ്പുഴ മാർക്കറ്റിലേക്കുള്ള തിരക്കേറിയ വഴിയോരത്ത് ഇടിമിന്നൽ സ്മാഷുകളിൽ വിറയ്ക്കുകയാണു പപ്പൻ വോളിബോൾ സ്റ്റേഡിയം! പ്രൈം വോളിബോൾ ലീഗിൽ പങ്കെടുക്കുന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിന്റെ പരിശീലന ക്യാംപാണ് ഇവിടം. ‘‘സാധ്യത പ്രവചിക്കാൻ ഞാനില്ല! പക്ഷേ, ഒന്നുറപ്പ്. മികച്ച പ്രകടനം പുറത്തെടുക്കും. അറ്റാക്കിങ്ങാണു കരുത്തെങ്കിലും മറ്റു മേഖലകളിലും ടീമിനു മികവുണ്ട്.’’ – സെർബിയക്കാരനായ മുഖ്യ പരിശീലകൻ ദെയൻ വുലിസെവിച്ചിന്റെ വാക്കുകളിൽ ഗൗരവം. പ്രൈം വോളി ലീഗിൽ അദ്ദേഹം അദ്ഭുതം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ; കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സെർബിയൻ കോച്ച് ഇവാൻ വുക്കോമനോവിച്ച് ഐഎസ്എലിൽ ചെയ്തതു പോലെ. വോളി പ്രേമിയായ വുക്കോമനോവിച്ചിന്റെ കൂടി ശുപാർശയിലാണു വുലിസെവിച്ചിന്റെ വരവ്!
ബോളിവുഡ് താരം ഹൃതിക് റോഷൻ ഫെബ്രുവരി 15ന് ആരംഭിക്കുന്ന പ്രൈം വോളിബോൾ ലീഗ് 3–ാം സീസണിന്റെ ബ്രാൻഡ് അംബാസഡറാകും.
പ്രൈം വോളിബോൾ ലീഗ് മൂന്നാം പതിപ്പിന് ഒരുങ്ങുന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനു കരുത്താകാൻ 2 വിദേശ താരങ്ങൾ. പോളണ്ട് താരം ജാൻ ക്രോ, ബ്രസീൽ താരം അതോസ് ഫെറീറ കോസ്റ്റ എന്നിവർ ഫെബ്രുവരി 19 മുതൽ മാർച്ച് 22 വരെ ചെന്നൈയിൽ അരങ്ങേറുന്ന ലീഗിൽ കളിക്കും.
ഹരിയാന സ്വദേശി അമാൻ കുമാറും ഡൽഹി സ്വദേശി സമീർ ചൗധരിയും പ്രൈം വോളിബോൾ ലീഗ് ലേലത്തിലെ മിന്നും താരങ്ങൾ. അറ്റാക്കറായ അമാനിനെ 18 ലക്ഷം രൂപയ്ക്ക് കേരള ടീമായ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് സ്വന്തമാക്കിയപ്പോൾ അണ്ടർ 21 താരമായ സെറ്റർ സമീർ ചൗധരി 18 ലക്ഷം പ്രതിഫലത്തിൽ ചെന്നൈ ബ്ലിറ്റ്സിലെത്തി. പ്രൈം വോളി മൂന്നാം സീസണിന് മുന്നോടിയായി ഇന്നലെ ബെംഗളൂരുവിൽ നടന്ന താരലേലത്തിൽ രാജ്യത്തെ 514 കളിക്കാരാണ് ഉൾപ്പെട്ടത്.
കൊച്ചി ∙ ‘‘ഏതു സ്പോർട്സും നന്നായി ബ്രാൻഡ് ചെയ്ത് ടെലിവിഷനിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചാൽ അതിന് ആരാധകരുണ്ടാകും. ഈ സ്റ്റേഡിയം തന്നെ അതിനു തെളിവ് ’’– കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പ്രൈം വോളി ഫൈനലിനെത്തിയ കാണികളുടെ എണ്ണം ഓർമിപ്പിച്ച് പ്രൈം വോളിബോൾ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറയുന്നു.
ഒരാണ്ടു മുൻപു കൈവിട്ടുപോയ പ്രൈം വോളിബോൾ ലീഗ് കിരീടം ഇക്കുറി അഹമ്മദാബാദ് ഡിഫൻഡേഴ്സ് കയ്യിലെടുത്തു. കിടിലൻ പവർ പ്ലേയിലൂടെ അവർ ബെംഗളൂരു ടോർപിഡോസിന്റെ കഥ കഴിച്ചു. സ്കോർ: 15 –7, 15 –10, 18 –20, 13 –15, 15 – 9.
Results 1-10 of 29