Activate your premium subscription today
Friday, Apr 18, 2025
വേനലവധിയില്‍ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ഊട്ടിയിലേക്കോ കൊടൈക്കനാലിലേക്കോ യാത്രയ്ക്ക് പ്ലാന്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക! തമിഴ്നാട് സര്‍ക്കാര്‍ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള സ്വകാര്യ വാഹന യാത്രകള്‍ ഇ പാസ് മൂലം നിയന്ത്രിച്ചിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ വരെയാണ് നിയന്ത്രണം. സഞ്ചാരികള്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കിയതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ചെന്നൈ ∙ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള വിനോദ സഞ്ചാര വാഹനങ്ങളുടെ എണ്ണത്തിനു മദ്രാസ് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി. ഊട്ടി ഉൾപ്പെടുന്ന നീലഗിരിയിലേക്ക് പ്രവൃത്തി ദിവസങ്ങളിൽ പ്രതിദിനം 6,000 വാഹനങ്ങളും വാരാന്ത്യങ്ങളിൽ 8,000 വാഹനങ്ങളും മാത്രമേ അനുവദിക്കൂ. കൊടൈക്കനാലിലേക്ക് പ്രവൃത്തി ദിവസങ്ങളിൽ പ്രതിദിനം 4,000 വാഹനങ്ങളും വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങളും മാത്രമായും ചുരുക്കി. സർക്കാർ ബസുകൾ, ട്രെയിനുകൾ തുടങ്ങിയ പൊതുഗതാഗതം ഉപയോഗിച്ച് ഹിൽ സ്റ്റേഷനുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കും പ്രദേശവാസികളുടെ വാഹനങ്ങൾക്കും അവശ്യവസ്തുക്കൾ കൊണ്ടുപോകുന്നവർക്കും ഈ പരിധി ബാധകമല്ലെന്ന് ജസ്റ്റിസുമാരായ എൻ.സതീഷ് കുമാർ, ഡി.ഭരത ചക്രവർത്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ചെന്നൈ ∙ പരിസ്ഥിതി പ്രശ്നങ്ങൾ തടയുന്നതിന്റെ ഭാഗമായി, കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്കും 18 മുതൽ നിരോധനം. ചുരം മേഖലയുടെ കവാടം മുതൽ നിരോധനം ബാധകമാണ്. പൊതുതാൽപര്യവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടാണു നീക്കമെന്നു കലക്ടർ വ്യക്തമാക്കി. 45 സീറ്റ് വരെയുള്ള പാസഞ്ചർ – ടൂറിസ്റ്റ് ബസുകൾക്ക് 10–11 മീറ്റർ മാത്രമാണ് നീളമെന്നതിനാൽ വിനോദസഞ്ചാരികളെ തീരുമാനം ബാധിക്കാനിടയില്ല. അതേസമയം, കൊടൈക്കനാൽ, ഊട്ടി എന്നിവിടങ്ങളിലെ ഇ– പാസ് സംവിധാനം കർശനമായി തുടരും.
ചെന്നൈ ∙ പരിസ്ഥിതി മലിനീകരണം തടയാൻ കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും പാസഞ്ചർ വാഹനങ്ങൾക്കും 18 മുതൽ നിരോധനം ഏർപ്പെടുത്തും. ചുരം മേഖലയുടെ കവാടം മുതൽ നിരോധനം ബാധകമാണ്. 45 സീറ്റ് വരെയുള്ള പാസഞ്ചർ – ടൂറിസ്റ്റ് ബസുകൾക്ക് നീളം 12 മീറ്ററിൽ താഴെയായതിനാൽ വിനോദസഞ്ചാരികളെ തീരുമാനം ബാധിക്കാനിടയില്ല. കൊടൈക്കനാൽ, ഊട്ടി എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ ഇ– പാസ് നിയന്ത്രണം തുടരുമെന്നും അധികൃതർ അറിയിച്ചു.
കോടമഞ്ഞിൽ പൊതിഞ്ഞ മലനിരകളും, മലഞ്ചെരിവിലൂടെ ഊര്‍ന്നിറങ്ങുന്ന പഞ്ഞിമേഘങ്ങളും മനോഹരമായ തടാകങ്ങളും താഴ്വരകളുമെല്ലാമുള്ള കൊടൈക്കനാൽ എന്നും മലയാളികളുടെ പ്രിയപ്പെട്ട ഇടമാണ്. വർഷം മുഴുവനും തണുത്തതും സുഖകരവുമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. മഴക്കാലമാകുമ്പോള്‍ കൊടൈക്കനാല്‍ ഒന്നുകൂടി സുന്ദരമാകും. ഈ മണ്‍സൂണ്‍
ഗുണാ കേവിലെ കുഴിയിൽനിന്നു കുട്ടേട്ടാ...എന്നുള്ള സുഭാഷിന്റെ വിളി മലയാളികളുടെ മനസ്സിൽ കയറുന്നതിനു മുൻപ് തന്നെ കൊടൈക്കനാൽ യാത്ര ഞങ്ങൾ ഉറപ്പിച്ചതാണ്. മഞ്ഞുമ്മൽ ബോയ്സിന്റെ അതെ തീരുമാനം തന്നെ ആയിരുന്നു ഞങ്ങൾ ‘പാമ്പാടി’ ബോയ്സിനും; ഔട്ട്സൈഡ് കേരള മതി. 2021ൽ റെമിനെ ഞങ്ങൾ യുകെയിലേക്ക് യാത്രയാക്കിയത് മൂന്നാർ
കൊടൈക്കനാൽ ∙ വസന്തോത്സവത്തെ വരവേറ്റ് കൊടൈക്കനാലിൽ 61–ാംമത് ഫ്ലവർ ഷോയ്ക്ക് തുടക്കമായി. ഹോർട്ടികൾചർ വകുപ്പിന് കീഴിലെ ബ്രയന്റ് പാർക്കിൽ തുടങ്ങിയ മേള അഗ്രിക്കൾച്ചർ പ്രൊഡക്ഷൻ കമ്മിഷണറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ അപൂർവ ഉദ്ഘാടനം ചെയ്തു. ഹോർട്ടികൾചർ വകുപ്പ് ഡയറക്ടർ കുമരവേൽ പാണ്ഡ്യൻ, ദിണ്ടിഗൽ ജില്ലാ
‘‘പൗരന്മാർക്ക് മികച്ച സേവനം കൊടുക്കുക എന്നതാണ് പൊലീസിന്റെ കർത്തവ്യം. അത് അവർക്കു മനസ്സിലായില്ലെങ്കിൽ സമൂഹം മനസ്സിലാക്കിക്കൊടുക്കും’’ – 18 വർഷം മുൻപ് യഥാർഥ ‘മഞ്ഞുമ്മൽ ബോയ്സ്’ തമിഴ്നാട്ടിൽ നേരിട്ട പീഡനത്തെ കുറിച്ച് എന്തുകൊണ്ടാണ് ഇപ്പോൾ പരാതി
ചെന്നൈ ∙ 18 വർഷം മുൻപ് യഥാർഥ ‘മഞ്ഞുമ്മൽ ബോയ്സ്’ തമിഴ്നാട് പൊലീസിൽനിന്നു നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണം. ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാൻ തമിഴ്നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ ഉത്തരവു നൽകി.
കൊടൈക്കനാൽ∙ തമിഴ്നാട്ടിലെ ഊട്ടിയും കൊടൈക്കനാലും ഉൾപ്പെടുന്ന നീലഗിരി ജില്ലയിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ ഇ–പാസ് സംവിധാനത്തിനെതിരെ കൊടൈക്കനാലിലെ വ്യാപാരികളും റിസോർട്ട് ഉടമകളും രംഗത്ത്. മേയ് 25 മുതൽ 27 വരെ കൊടൈക്കനാലിൽ ഫ്ലവർഷോ നടക്കുകയാണെന്നും അതുൾപ്പെടെയുള്ള വിവിധ കാര്യങ്ങളെ ഈ ഇ–പാസ് സംവിധാനം
Results 1-10 of 36
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.