ADVERTISEMENT

മഞ്ഞില്‍ പൊതിഞ്ഞ ഷിംലയുെട മനോഹര കാഴ്ചയുടെ കുളിരിലാണ് സഞ്ചാരികൾ. ക്രിസ്മസ്, പുതുവത്സരം ആഘോഷിക്കുന്നതിനായി ഇവിടെത്തിയ സഞ്ചാരികൾക്ക് പ്രകൃതി ഒരുക്കിയത് മഞ്ഞണിഞ്ഞ ഷിംലയുെട മനോഹര കാഴ്ചയാണ്. ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച്ച കഴിഞ്ഞ ഞായറാഴ്ച്ചയാണ് ആരംഭിച്ചത്.

shimla-trip

കൊറോണയുടെ പിടിയിൽ തകർന്ന ടൂറിസം മേഖലയ്ക്ക് പുത്തനുണർവു നൽകാൻ ഇൗ മഞ്ഞുവീഴ്ച കാരണമാകും എന്നാണ് കരുതുന്നത്. നിരവധി സഞ്ചാരികളാണ് മഞ്ഞണിഞ്ഞ കാഴ്ചകൾ തേടി ഇവിടേയ്ക്ക് എത്തിച്ചേരുന്നത്. കൂടാതെ പുതുവത്സരാഘോഷത്തിൽ വിനോദസഞ്ചാരികൾ ധാരാളം എത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ടൂറിസം മേഖല.

shimla-trip2

ഷിംലയ്ക്കടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളായ കുഫ്രി, ഫാഗു, നാർക്കണ്ട എന്നിവിടങ്ങളിലും സോളൻ ജില്ലയിലെ ധരംപൂരിലും മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. ഷിംലയിലെ കുഫ്രിയിൽ 30 സെന്റിമീറ്റർ മഞ്ഞുവീഴ്ചയും ചമ്പ ജില്ലയിലെ ഡൽഹൗസിയിൽ 32 സെന്റിമീറ്ററും കുളു മണാലിയിൽ 14 സെന്റീമീറ്ററും ഷിംല നഗരത്തിൽ ഒമ്പത് സെന്റിമീറ്ററും മഞ്ഞുവീഴ്ചയുണ്ടായി.

shimla-trip1

കൊറോണ വൈറസ് മുന്‍കരുതല്‍ നടപടിയായി ജനുവരി 5 വരെ ഷിംല, ധർമ്മശാല, കുളു ജില്ലകളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, തലസ്ഥാനമായ ഷിംലയിൽ ഞായറാഴ്ചകളിൽ വിപണികളും ഹോട്ടലുകളും റെസ്റ്റോറന്റുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കില്ല. വിനോദസഞ്ചാരികളുടെ ഒഴുക്കിനെത്തുടർന്ന് ഭക്ഷണശാലകൾക്കുള്ള മാർഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തണമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ സര്‍ക്കാരിനോട്‌ അഭ്യർത്ഥിച്ചു.

English Summary: Shimla Wears Snow Blanket Ahead of New Year

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com