രാജയോഗം നൽകുന്ന ഗുളികൻ

Mail This Article
മന്ദസുതോ മാന്ദി എന്നാണ്. ശനിയുടെ പുത്രനാണ് മാന്ദി അഥവാ ഗുളികൻ. ജാതകത്തിലും പ്രശ്നത്തിലും മുഹൂർത്തത്തിലും ഗുളികന് പ്രാധാന്യം നൽകി വരുന്നു. ഗുളികൻ അറിയാതെ ഒരു ജനനവും നടക്കാറില്ല. ലഗ്നത്തിന് സംശയം വരുന്ന അവസരങ്ങളിൽ ലഗ്നത്തെ സ്ഥിരപ്പെടുത്തുവാൻ ഗുളികനെ ആശ്രയിക്കാറുണ്ട്. ഗുളികൻ നില്ക്കുന്ന രാശി, അതിന്റെ അഞ്ച്, ഒൻപത് രാശികൾ, ഗുളികന്റെ നവാംശരാശി, ഗുളികന്റെ ദ്വാദശാo ശകരാശി ഇവയിൽ ഏതെങ്കിലും ഒന്നായിരിക്കും ലഗ്നരാശി.
ലഗ്നത്തിൽ ഗുളികൻ മാത്രമായി നില്ക്കുന്നത് രാജയോഗമാണ്. ആറിലും പതിനൊന്നിലും ഒഴിച്ച് മറ്റ് ഭാവങ്ങളിലെ ഗുളിക സ്ഥിതി അനിഷ്ടഫലങ്ങളാണ് നൽകുന്നത്. ആറിൽ നിൽക്കുന്ന ഗുളികന് പാപയോഗ ദൃഷ്ടികളുണ്ടെങ്കിൽ കടബാദ്ധ്യതകൾ ഉണ്ടാകും. രോഗങ്ങൾ അലട്ടും. ബന്ധുജനങ്ങളുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകും.ഏതൊരു ഗ്രഹത്തോടും ഗുളികൻ യോഗം ചെയ്യുന്നതും അനിഷ്ടഫലങ്ങൾ പ്രദാനം ചെയ്യുന്നതായിട്ടാണ് ഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നത്. ഗുളികൻ സൂര്യനോട് യോഗം ചെയ്താൽ പിതൃദ്വേഷിയും ചന്ദ്രനോട് യോഗം ചെയ്താൽ മാതാവിന് ക്ലേശം ചെയ്യുന്നവനും കുജനോട് യോഗം ചെയ്താൽ സഹോദര വിരോധവും ബുധനോട് യോഗം ചെയ്താൽ ബുദ്ധിസം ബ ന്ധവും നാഡീ സംബന്ധവുമായ അസുഖങ്ങളും വ്യാഴത്തിനോട് യോഗം ചെയ്താൽ ആചാരമനുഷ്ഠിക്കാത്തവനും സന്താനക്ലേശം അനുഭവിക്കുന്നവനും ശുക്രനോട് യോഗം ചെയ്താൽ നീ ച സ്ത്രീ സം സർഗ്ഗമുള്ളവനും ശനിയോട് യോഗം ചെയ്താൽ അല്പായുസ്സും രാഹുവിനോട് യോഗം ചെയ്താൽ വിഷ ഭയവും കേതുവിനോട് യോഗം ചെയ്താൽ അഗ്നിഭയത്തോട് കൂടിയവനുമായിരിക്കും.
ഗുളികൻ നില്ക്കുന്ന രാശിയുടെ അധിപൻ ലഗ്നത്തിന്റെയോ ആരൂഢത്തിന്റെയോ കേന്ദ്ര ത്രികോണങ്ങളിൽ നിന്നാൽ അത് പ്രഷ്ടാവിന്ന് ഐശ്വര്യം നല്കും. ഗുളിക രാശ്യാധിപൻ സ്വഗൃഹത്തിലോ മൂല ക്ഷേത്രത്തിലോ ഉച്ചക്ഷേത്രത്തിലോ ആയി കേന്ദ്ര ത്രികോണത്തിലോ സ്ഥിതി ശ്രേഷ്ഠവും രാജയോഗപ്രദവുമായി ഭവിക്കും.
മനുഷ്യജീവിതത്തെ സ്വാധീനിക്കു വാൻ കഴിയുന്ന സംഹാര കാരകൻ കൂടിയായ ഗുളികനെ നിസ്സാരനായി കാണരുത്. ജാതകത്തിലായാലും പ്രശ്നത്തിലായാലും ഗുളിക സ്ഥിതി മനസ്സിലാക്കി ദോഷപരിഹാരങ്ങൾ ചെയ്തു ജീവിതം ധന്യമാക്കുക.
ശ്രീകുമാർ പെരിനാട്,
കൃഷ്ണകൃപ,
മണ്ണറക്കോണം,
വട്ടിയൂർക്കാവ്.പി.ഒ.
തിരുവനന്തപുരം - 13.
മൊ.90375203 25
Email:Sreekumarperinad@gmail.com
English Summary : Gulikan Position in Horoscope