Activate your premium subscription today
മഹാശിവരാത്രി വ്രതത്തിന് പിന്നിൽ മഹാവിഷ്ണുവും ബ്രഹ്മാവും തമ്മിലുണ്ടായ ഒരു തർക്കത്തിന്റെ കഥയുണ്ട്. വിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ജൻമമെടുത്ത ബ്രഹ്മാവ് വിഷ്ണുവിനോട് നീ ആരാണെന്ന് ചോദിച്ചു. ‘നിന്റെ പിതാവായ വിഷ്ണു’ എന്ന് മഹാവിഷ്ണു ഉത്തരം നൽകി. പക്ഷേ ഇത് വിശ്വസിക്കാൻ ബ്രഹ്മാവ് തയ്യാറായില്ല. ഇരുവരും തമ്മിൽ
ത്രിമൂർത്തികളിൽ പ്രധാനിയും ക്ഷിപ്രപ്രസാദിയും ആശ്രിതവത്സലനുമാണ് മഹാദേവൻ. ശിവ പ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ശിവരാത്രി .ചതുര്ദ്ദശി അര്ധരാത്രിയില് വരുന്ന ദിവസം, ശിവചതുര്ദ്ദശിയെന്നും മഹാശിവരാത്രിയെന്നും അറിയപ്പെടുന്നു. കുടുംബൈശ്വര്യം , ആരോഗ്യം ,ഉത്തമപങ്കാളി , ഉത്തമ സന്താനങ്ങൾ
ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ്. സകലാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും
2024 മാർച്ച് 8 വെള്ളിയാഴ്ചയാണ് ശിവരാത്രി. വ്രതമെടുത്ത് ഉറക്കമൊഴിച്ച് ശിവഭഗവാനെ ആരാധിക്കുന്ന ദിവസം. അന്നേ ദിവസം തന്നെ പ്രദോഷവ്രതവും വരുന്നു. മാഘമാസത്തിലെ കറുത്ത പക്ഷ ചതുർദശി അർധരാത്രി വരുന്ന ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. എല്ലാ മാസവും കറുത്ത പക്ഷത്തിലെയും വെളുത്ത പക്ഷത്തിലെയും ത്രയോദശി
ത്രിമൂർത്തികളിൽ പ്രധാനിയാണ് ഭഗവാൻ ശ്രീപരമേശ്വരൻ. പരബ്രഹ്മമൂർത്തിയായ ഭഗവാൻ സംഹാരമൂർത്തിയുമാണ്. ദേവാധിദേവനായതിനാൽ മഹേശ്വരൻ എന്നും വിളിക്കപ്പെടുന്നു. ഉഗ്രകോപിയാണെങ്കിലും ക്ഷിപ്രപ്രസാദിയാണു ഭഗവാൻ. ശിവ പ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ശിവരാത്രി. ഈ ദിനത്തിലെ ക്ഷേത്ര ദർശനം അതീവ പുണ്യമാണ്. രാവിലെ
കുംഭമാസത്തിലെ കൃഷ്ണ പക്ഷത്തിലെ പതിമൂന്നാം രാത്രിയും അടുത്ത പകലുമാണ് ശിവരാത്രിയായി ലോകമെമ്പാടും ആഘോഷിക്കുന്നത്. മാർച്ച് 8ന് വെള്ളിയാഴ്ചയാണ് ഇത്തവണത്തെ ശിവരാത്രി. ശിവ ഭക്തർക്ക് വളരെ പ്രാധാന്യമുള്ള ഉത്സവമാണിത്. എല്ലാ ശിവക്ഷേത്രങ്ങളിലും വിശേഷ ദിവസമാണ്. വിശ്വാസ പ്രകാരം ശിവന്റെ രാത്രിയാണ് ശിവരാത്രി,
140 ദശലക്ഷത്തിലധികം ആളുകൾ വീക്ഷിച്ച, തമിഴ്നാട്ടിൽ, ആദിയോഗിയുടെ മുന്നിൽ നടക്കുന്ന ഈശ മഹാശിവരാത്രി രാജ്യം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന വാർഷിക പരിപാടിയായി മാറിയിരിക്കുന്നു. ഈ വർഷവും, രാത്രിയുടനീളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ സദ്ഗുരു നയിക്കുന്ന ധ്യാന പ്രക്രിയകളും, സംഗീതാഘോഷങ്ങളും, ആകർഷകമായ
ഭക്തിപൂർവ്വം ചെയ്യുന്ന ദേവാരാധനകളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമാണ് വ്രതങ്ങൾ എന്ന് പറയപ്പെടുന്നു. പുലർച്ചെ ശരീരശുദ്ധി വരുത്തി, നാമമന്ത്രങ്ങൾ ഉരുവിട്ട് ഒരുനേരം അരിയാഹാരം കഴിച്ചോ, പൂർണമായ ഉപവാസമെടുത്തോ ആചരിക്കുന്ന വ്രതങ്ങൾക്ക് അത് അനുഷ്ഠിക്കുന്ന ദിനങ്ങൾക്ക് അനുസൃതമായി പല ഫലങ്ങളാണുള്ളത്. ശിവരാത്രി വ്രതം,
കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്തിൽ അട്ടേങ്ങാനത്ത് സ്ഥിതിചെയ്യുന്ന അതിപുരാതനമായ ശിവ ക്ഷേത്രമാണ് ബേളൂർ ശ്രീ മഹാശിവ ക്ഷേത്രം. കുംഭമാസത്തിൽ ശിവരാത്രിയോടനുബന്ധിച്ച് അഞ്ചു ദിവസമാണ് ഇവിടെ ഉത്സവം നടക്കുന്നത് .കൊടിയേറ്റിന് തലേദി വസത്തെ കലവറ നിറയ്ക്കൽചടങ്ങിനായി നാടിന്റെ നാനഭാഗങ്ങളിൽ നിന്നും
'സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം' എന്നാണല്ലോ ശിവപുരാണത്തിൽ പറയുന്നത്. 1200 മലയാള പുതുവർഷദിനം ആരംഭിക്കുന്ന ഓഗസ്റ്റ് 17 ശനിയാഴ്ച പ്രദോഷം വരുന്നു. അന്നേദിവസം ശ്രവണ മാസത്തിൽ വരുന്ന മുപ്പെട്ടു ശനി പ്രദോഷവും ചിങ്ങമാസം മാസം ഒന്നാം തീയതിയും കൂടെ ആയതിനാൽ വ്രതം അനുഷ്ഠിക്കുന്നത് നാലിരട്ടി ഫലദായകമാണ്.
ശ്രാവണ മാസം ഭഗവാൻ മഹാവിഷ്ണുവിന് പ്രാധാന്യം ഉള്ള പോലെ മഹാദേവനും പ്രധാനമാണ് . ഈ പുണ്യമാസത്തിലെ തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ടിച്ചു ഭഗവാനെ ഭജിക്കുന്നത് അത്യുത്തമമാണ് . സോമവാര വ്രതം എന്നും അറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ മംഗല്യഭാഗ്യത്തിന് മാത്രമല്ല, ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമത്രേ.
ഇന്ന് കർക്കടക മാസത്തിലെ മുപ്പെട്ടു തിങ്കൾ. ശിവപാർവതീ ഭജനത്തിനു അത്യുത്തമമായ ദിനം. ഭഗവാന്റെ അർദ്ധപകുതി ശ്രീപാർവതീ ദേവിയായതിനാൽ ഈ ദിനത്തിൽ ശിവപാര്വതീ മന്ത്രങ്ങള് ചേര്ത്ത് വേണം ശിവനെ ഭജിക്കാന്. 'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്.
ഇന്ന് മിഥുനമാസത്തിലെ പ്രദോഷദിനം. സന്ധ്യയ്ക്കു ത്രയോദശി വരുന്ന ദിവസം ഭഗവാൻ ശിവശങ്കരൻ നടരാജഭാവത്തിൽ പാർവതീ ദേവിയുടെ മുന്നിൽ ആനന്ദനടനമാടുന്നു . ഈ സമയത്ത് കൈലാസത്തിൽ സകലദേവതകളും സന്നിഹിതരായിരിക്കും. സർവദോഷങ്ങളെയും നീക്കുന്ന പ്രദോഷസമയത്ത് ഭസ്മധാരണത്തോടെ പഞ്ചാക്ഷരീമന്ത്രം ( ഓം നമഃ ശിവായ ) ജപിച്ച്
പ്രദോഷദിനവും തിങ്കളാഴ്ചകളും മഹാദേവ ഭജനത്തിനു പ്രധാനമാണ് . ഇന്ന് ഇടവമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയായ മുപ്പെട്ടു തിങ്കളും പ്രദോഷവും ചേർന്ന് വരുന്ന സവിശേഷ ദിനം . ഈ ദിനത്തിലെ ശിവപാർവതീ ഭജനം പതിന്മടങ്ങു ഫലദായകമാണ്. ശിവപാർവതിമാര് ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദർശനം
ക്ഷിപ്രകോപിയും ഭക്തരിൽ ക്ഷിപ്രപ്രസാദിയുമാണ് മഹാദേവൻ. അതിനാൽ ശിവക്ഷേത്ര ദർശനം നടത്തുമ്പോൾ വളരെയധികം ശ്രദ്ധയും ചിട്ടയും പാലിക്കണം. ഹൈന്ദവ വിശ്വാസപ്രകാരം പൂർണതയുടെ ദേവനാണ് മഹാദേവൻ. അതിനാൽ ഭഗവാനു പൂർണ പ്രദക്ഷിണം പാടില്ല എന്നാണ് വിശ്വാസം. ശ്രീകോവിലിൽ നിന്നുള്ള ഓവിലൂടെ ഒഴുകുന്ന ധാരാജലം ഭഗവാന്റെ ജടയിൽ
എറണാകുളം ജില്ലയിൽ ഇടപ്പള്ളി ചേരാനല്ലൂർ ദേശത്ത് രാമൻ കർത്താ റോഡിൽ കണ്ടെയ്നർ റോഡിന്റെ പടിഞ്ഞാറു വശത്തായി ഏതാണ്ട് 200 മീറ്റർ ദൂരെയാണ് വൈദ്യനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവാലയങ്ങളിൽ ഒന്നാണിത്. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഗണപതി, മഹാവിഷ്ണു, സുബ്രഹ്മണ്യൻ, ഭഗവതി, ധർമ്മശാസ്താവ്, നാഗങ്ങൾ എന്നിവർ
ഭഗവാൻ ശിവശങ്കരനു പ്രധാനമായ പ്രദോഷം മാസത്തിൽ രണ്ടുതവണയാണ് വരുന്നത്. മേടമാസത്തിലെ ആദ്യത്തെ പ്രദോഷം 2024 ഏപ്രിൽ 21 ഞായറാഴ്ച്ച വരുന്നു. ഇത് രവിപ്രദോഷം എന്നും അറിയപ്പെടുന്നു. അന്നേദിവസം വ്രതാനുഷ്ഠാനത്തോടെ മഹാദേവനെ ഭജിക്കുന്നതിലൂടെ സന്താനസൗഖ്യം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, ദാരിദ്ര്യദുഃഖശമനം,
കോയമ്പത്തൂർ ∙ പശ്ചിമഘട്ട മലനിരകളിൽപെട്ട പൂണ്ടി വെള്ളിങ്കിരിമലയിലെ കോവിലിലേക്ക് കയറാൻ ആയിരങ്ങൾ എത്തി. കഴിഞ്ഞ 3 ദിവസംകൊണ്ട് അരലക്ഷം പേർ മലകയറിയതായി ബോലുവാംപട്ടി റേഞ്ചർ പറഞ്ഞു. ശിവരാത്രി ദിവസം മാത്രം ഇരുപതിനായിരം പേർ എത്തി. കുംഭത്തിലെ അമാവാസി ദിനത്തോടനുബന്ധിച്ച് മലമുകളിലെ ശിവന് അഭിഷേക ആരാധനകളും
ആലുവ∙ മഹാശിവരാത്രി നാളിൽ പിതൃതർപ്പണത്തിന് എത്തിയ അനേകായിരങ്ങൾ ആലുവ മണപ്പുറത്തെ ജനസാഗരമാക്കി. മൺമറഞ്ഞ ഉറ്റവരെ മനസ്സിൽ ധ്യാനിച്ച്, പിതൃമോക്ഷ മന്ത്രങ്ങൾ ഏറ്റുചൊല്ലി, ബലിപിണ്ഡം അർപ്പിച്ച്, പുണ്യനദിയായ പെരിയാറിൽ മുങ്ങിനിവർന്ന് അവർ സായുജ്യമടഞ്ഞു. പുഴയോരത്തു ദേവസ്വം ബോർഡ് ലേലം ചെയ്തു നൽകിയ നൂറിൽപരം
ജയ്പൂർ∙ രാജസ്ഥാനിലെ കോട്ടയിൽ മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഹീരാലാൽ നഗർ അറിയിച്ചു. കുട്ടികളെല്ലാം അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
ശിവക്ഷേത്രങ്ങളില് ശിവരാത്രി ദിനത്തിൽ നടത്തുന്ന യാമപൂജ വളരെ സവിശേഷപ്പെട്ടതാണ്. വ്രതം അനുഷ്ഠിക്കുന്നവർ അഖണ്ഡനാമജപത്തോടെ ക്ഷേത്രത്തിൽ ഇരുന്നു ഉറക്കമിളക്കുകയാണ് പതിവ്. ശിവരാത്രി ദിനത്തിൽ മാത്രം രാത്രിയിൽ അഞ്ചു യാമപൂജകൾ ആണുള്ളത്. പൊതുവെ രാത്രി എട്ടര, പതിനൊന്ന്, രാവിലെ ഒന്നര, നാല്, ആറര എന്നീ
ആലുവ∙ പിതൃബലി തർപ്പണത്തിനു ജനലക്ഷങ്ങൾ ഇന്ന് ആലുവ മണപ്പുറത്ത് എത്തും. പുണ്യനദിയായ പെരിയാറിൻ തീരം ഭക്തജനങ്ങളെ വരവേൽക്കാൻ ഒരുങ്ങി.തിരുവിതാംകൂർ ദേവസ്വം ബോർഡ് ലേലം ചെയ്തു നൽകിയ 116 ബലിത്തറകളിൽ മുന്നൂറിലേറെ പുരോഹിതർ പിതൃകർമങ്ങൾക്കു കാർമികത്വം വഹിക്കും. മഹാദേവ ക്ഷേത്രത്തിൽ രാവിലെ ലക്ഷാർച്ചനയോടെ
കാലടി∙ ബലി തർപ്പണത്തിന് ആയിരങ്ങളെ വരവേൽക്കാൻ കാലടി പെരിയാർ മണപ്പുറം ഒരുങ്ങി. രാത്രി 12നു ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. കർമങ്ങൾ ചെയ്യാൻ മണപ്പുറത്ത് 8 ബലിത്തറകളും പരികർമികളും സജ്ജരാണ്. ഇന്നു വൈകിട്ട് 6.30 നു തിരുവാതിര, കോലാട്ടം, 8നു ശാസ്ത്രീയ നൃത്തം, 8.30 നു സാംസ്കാരിക സമ്മേളനം എന്നിവയുണ്ടാകും.
ആലുവ∙ ശിവരാത്രിയോട് അനുബന്ധിച്ചു പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന, ഡിവൈഎസ്പി എ. പ്രസാദ് എന്നിവർ മണപ്പുറത്തും റോഡുകളിലും പരിശോധന നടത്തി.മണപ്പുറം പൂർണമായി നിരീക്ഷിക്കുന്നതിനു സിസിടിവി ക്യാമറകൾക്കു പുറമേ ഇത്തവണ 3 ഡ്രോണുകളും ഉണ്ടാകും. മണപ്പുറത്ത് 24
ആലുവ ∙ മഹാശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി. ആലുവാപ്പുഴയുടെ തീരത്തെ വിശാലമായ മണപ്പുറത്തു പിതൃമോക്ഷകർമങ്ങൾക്കായി ഇന്നു വൻ ജനാവലി എത്തും. മഹാദേവ ക്ഷേത്രത്തിൽ രാവിലെ ലക്ഷാർച്ചനയോടെ ചടങ്ങുകൾ ആരംഭിക്കും. അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണു ബലിതർപ്പണം ഔപചാരികമായി തുടങ്ങുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് 116 ബലിത്തറകൾ സജ്ജീകരിച്ചിട്ടുണ്ട്. കുംഭത്തിലെ അമാവാസിയായ ഞായറാഴ്ച വരെ തിരക്കു പ്രതീക്ഷിക്കുന്നു.