ഈശ മഹാശിവരാത്രിയിൽ ആദിയോഗി സന്നിധിയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും
Mail This Article
140 ദശലക്ഷത്തിലധികം ആളുകൾ വീക്ഷിച്ച, തമിഴ്‌നാട്ടിൽ, ആദിയോഗിയുടെ മുന്നിൽ നടക്കുന്ന ഈശ മഹാശിവരാത്രി രാജ്യം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന വാർഷിക പരിപാടിയായി മാറിയിരിക്കുന്നു. ഈ വർഷവും, രാത്രിയുടനീളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ സദ്ഗുരു നയിക്കുന്ന ധ്യാന പ്രക്രിയകളും, സംഗീതാഘോഷങ്ങളും, ആകർഷകമായ നൃത്തപരിപാടികളും ഉണ്ടായിരിക്കും. ലോകമെമ്പാടുമുള്ള 22 ഭാഷകളിൽ മാർച്ച് 8 -ന് വൈകുന്നേരം 6 മുതൽ മാർച്ച് 9 രാവിലെ 6 വരെ സദ്ഗുരുവിൻ്റെ യൂട്യൂബ് ചാനലുകളിലൂടെയും പ്രമുഖ ദൃശ്യമാധ്യമങ്ങളിലൂടെയും ഈ മഹത്തായ ദൃശ്യാവിഷ്‌കാരം പ്രക്ഷേപണം ചെയ്യുന്നതാണ്.
ഓൺലൈൻ തൽസമയ കാഴ്ചക്കാരെ അർദ്ധരാത്രിയിലും ബ്രഹ്മ മുഹൂർത്തത്തിലും സദ്ഗുരു ശക്തമായ ധ്യാനങ്ങളിലൂടെ നയിക്കുന്നതാണ്. "ശിവൻ്റെ മഹത്തായ രാത്രിയിൽ" നട്ടെല്ല് നിവർന്നിരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. “മനുഷ്യശരീരത്തിൽ ഊർജ്ജം മുകളിലേക്ക് നീങ്ങുന്നു എന്നതാണ് ഈ ദിവസത്തിൻ്റെ പ്രാധാന്യം. അതുകൊണ്ട് ഈ രാത്രിയിൽ ഉണർന്നിരിക്കാനും ബോധത്തോടെ നട്ടെല്ല് നിവർത്തിയിരിക്കാനും നമ്മൾ ആഗ്രഹിക്കുന്നു, അതിലൂടെ നമ്മൾ ചെയ്യുന്ന ഏത് സാധനയ്ക്കും പ്രകൃതിയിൽ നിന്ന് ഒരു വലിയ സഹായം ലഭിക്കുന്നു, ”സദ്ഗുരു പറയുന്നു.
സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നുമുള്ള പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഈ പരിപാടിയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പങ്കെടുക്കുന്നു, കൂടാതെ പ്രശസ്ത കലാകാരന്മാരായ ശങ്കർ മഹാദേവൻ, ഗുരുദാസ് മാൻ, പവൻദീപ് രാജൻ, രതിജിത്ത് ഭട്ടാചാർജീ, മഹാലിംഗം, മൂറലാൽ മർവാഡ, റാപ്പ് സംഗീതജ്ഞരായ ബ്രോദാ വി, പാരഡോക്സ്, എംസി ഹീം, ധാരാവി പ്രൊജക്റ്റ് എന്നിവർക്ക് പുറമേ ഫ്രഞ്ച് സംഗീതജ്ഞർ, സൗണ്ട്സ് ഓഫ് ഈശ, ഈശ സംസ്കൃതി എന്നിവയുടെ ആകർഷകമായ പ്രകടനങ്ങളും വേദിയിൽ ഉണ്ടാകും.ധ്യാനലിംഗത്തിൽ വച്ച് നടക്കുന്ന മൂലകങ്ങളുടെ ശുദ്ധീകരണത്തിനുവേണ്ടിയുള്ള ശക്തമായ യോഗ പ്രക്രിയയായ പഞ്ചഭൂത ആരാധനയിലൂടെ മഹാശിവരാത്രി ആഘോഷങ്ങൾ ആരംഭിക്കുകയായി, തുടർന്ന് ലിംഗഭൈരവി മഹായാത്ര, സദ്ഗുരുവിൻ്റെ പ്രഭാഷണം, ധ്യാനങ്ങൾ, യോഗയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ദൃശ്യാവിഷ്കാരമായ ആദിയോഗി ദിവ്യ ദർശനം എന്നിവയുമുണ്ടാകും.
കഴിഞ്ഞ വർഷങ്ങളിൽ, ഈശ മഹാശിവരാത്രി ആഘോഷം തുടർച്ചയായി സ്ട്രീമിംഗ് റെക്കോർഡുകൾ തകർത്തിരുന്നു. 2022-ലെ മഹാശിവരാത്രി തത്സമയ സ്ട്രീമിങ്ങ് സൂപ്പർ ബൗളിന്റെയും ഗ്രാമിയുടെയും കാഴ്ചക്കാരുടെ എണ്ണത്തെ മറികടന്നു. 2023-ൽ, 140 ദശലക്ഷം തത്സമയ കാഴ്ചക്കാരുമായി, ആഗോളതലത്തിൽ ഏറ്റവും വലുതും ഏറ്റവുമധികം ആളുകൾ വീക്ഷിച്ചതുമായ ആത്മീയ ഉത്സവമായി ഈശ മഹാശിവരാത്രി മാറി. 2024 -ൽ ഇന്ത്യയിലെ മൾട്ടിപ്ലെക്‌സ് ശൃംഖലകളായ PVR, INOX എന്നിവർ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത വലിയ സ്‌ക്രീനുകളിൽ ആദ്യമായി ഈശ മഹാശിവരാത്രി ആഘോഷങ്ങൾ 12 മണിക്കൂർ തത്സമയം സ്ട്രീം ചെയ്ത് ചരിത്രം സൃഷ്ടിക്കുകയാണ്.
ലോകമെമ്പാടുമുള്ള ആത്മീയ അന്വേഷകർക്ക് ആഴമേറിയ ഒരു ആത്മീയ അനുഭവം സൃഷ്ടിക്കുന്നതിന് വേണ്ടി, രുദ്രാക്ഷ ദീക്ഷ, ഇൻ ദി ഗ്രേസ് ഓഫ് യോഗ പ്രോഗ്രാം, യക്ഷ ആഘോഷങ്ങൾ, മഹാ അന്നദാനം, മഹാശിവരാത്രി സാധന, ശിവാംഗ സാധന എന്നിവയും സമർപ്പിക്കുന്നു. 2024 -ലെ ഈശ മഹാശിവരാത്രിയെക്കുറിച്ച് കൂടുതലറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യുക: