ശിവരാത്രി, മംഗളരാത്രി

Mail This Article
ശിവാരാധനയിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ശിവരാത്രി. ചാന്ദ്രരീതി പ്രകാരമുള്ള മാഘമാസത്തിലെ കറുത്ത പക്ഷ ചതുർദശി അർധരാത്രി വരുന്ന ദിവസമാണ് ശിവരാത്രി ആചരിക്കുന്നത്. ഇക്കൊല്ലത്തെ ശിവരാത്രി 2025 ഫെബ്രുവരി 26 ബുധനാഴ്ചയാണ്.
ശിവന്റെ രാത്രി തന്നെ ശിവരാത്രി. ശിവമായ (മംഗളകരമായ) രാത്രി എന്നും അർഥമുണ്ട്
ശിവരാത്രിയെ സംബന്ധിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്.
അമൃത് ലഭിക്കാനായി ദേവന്മാരും അസുരന്മാരും ചേർന്നു നടത്തിയ പാലാഴിമഥനത്തിനിടയിൽ ഉയർന്നു വന്ന കാളകൂടം എന്ന വിഷം ലോകനന്മയ്ക്കായി പരമശിവൻ കുടിച്ചു എന്നും അതുകണ്ട പാർവതീദേവി ഭർത്താവായ പരമശിവന്റെ കണ്ഠത്തിൽ മുറുകെപ്പിടിച്ച് രാത്രി മുഴുവൻ ഉറങ്ങാതെ പ്രാർഥിച്ചു എന്നും ഐതിഹ്യം.
ശിവപാർവതിമാരുടെ വിവാഹം നടന്ന ദിവസം, ലിംഗരൂപത്തിൽ പരമശിവൻ പ്രത്യക്ഷപ്പെട്ട ദിവസം തുടങ്ങിയ ഐതിഹ്യങ്ങളും ശിവരാത്രിയെക്കുറിച്ച് ഉണ്ട്.
ശിവരാത്രി ദിവസം വ്രതമെടുത്ത് രാത്രി ഉറക്കമൊഴിച്ച് ശിവ ഭജനം നടത്തുന്നത് ശ്രേയസ്കരമാണെന്ന് ശിവപുരാണം ഉൾപ്പെടെയുള്ള പുരാണങ്ങളിൽ പറയുന്നു. ശ
ശിവരാത്രിയെക്കുറിച്ച് കൂടുതൽ അറിയാൻ കേൾക്കൂ...