ശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങളൊരുങ്ങി
Mail This Article
കൽപറ്റ ∙ ശിവരാത്രി ആഘോഷത്തിനു ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ശിവ ക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും പ്രത്യേക ചടങ്ങുകൾ രാവിലെ മുതൽ ഉണ്ടായിരിക്കും.
കോട്ടത്തറ കുറുങ്ങാലൂർ ക്ഷേത്രം
കോട്ടത്തറ കുറുങ്ങാലൂർ ക്ഷേത്രത്തിൽ നാളെ രാവിലെ 5 മുതൽ വിശേഷാൽ പൂജകൾ, 11 ന് ആധ്യാത്മിക പ്രഭാഷണം, പ്രസാദ ഊട്ട്, വൈകിട്ട് 6നു ചുറ്റുവിളക്ക്, 7 ന് തിരുവാതിര, പ്രാദേശിക കലാപരിപാടികൾ,രാത്രി 12 ന് വയനാട് എസ്ബി കമ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന ഗാനമേള.
കാക്കവയൽ മലക്കാട് മഹാദേവ ക്ഷേത്രം
കാക്കവയൽ മലക്കാട് മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം നാളെ നടക്കും.രാവിലെ 6 മുതൽ വിശേഷാൽ പൂജകൾ, ഉച്ചയ്ക്ക് അന്നദാനം, രാത്രി 9നു വിശേഷാൽ പൂജകൾ, 11ന് കലാപരിപാടികൾ.
വാടേരി ശിവക്ഷേത്രം
മാനന്തവാടി ∙ വാടേരി ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം തുടങ്ങി. പള്ളിയുണർത്തൽ, അഭിഷേകം, ഗണപതിഹോമം, ഉഷഃപൂജ , ഉച്ചപ്പൂജ , പ്രസാദ വിതരണം, ദീപാരാധന, അത്താഴപൂജ എന്നിവ നടന്നു. ഇന്ന് വൈകിട്ട് 6.30 ന് പഴശ്ശി ബാലമന്ദിരം വിദ്യാർഥികൾ അവതരിപ്പിക്കുന്ന ചെണ്ടമേളം, ക്ലാസിക്കൽ ഡാൻസ് ,തിരുവാതിര ,കോൽക്കളി, നൃത്തം, ചാക്യാർ കൂത്ത് എന്നിവ നടക്കും. 26ന് വൈകിട്ട് 6.30ന് ജെസ്സി ഭഗവതി ക്ഷേത്രം ചെണ്ട വാദ്യ സംഘം അവതരിപ്പിക്കുന്ന പഞ്ചാരിമേളം തുടർന്ന് സായി ഭജൻ എന്നിവ നടക്കും. രാത്രി 8ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുൻ ദേവസ്വം ബോർഡ് അംഗം വി.വി. നാരായണ വാരിയർ ഉദ്ഘാടനം ചെയ്യും. ക്ഷേത്രയോഗം പ്രസിഡന്റ് വി.എം.ശ്രീവത്സൻ അധ്യക്ഷത വഹിക്കും. കണിയാരം സരോജിനി അമ്മയെയും ടി.എസ്.അവന്തികയെയും ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് വി.ആർ.മണി ആദരിക്കും. പുഷ്പ രാജൻ വെള്ളൂർ പ്രഭാഷണം നടത്തും. രാത്രി 10 മുതൽ ഗ്രൂപ്പ് ഡാൻസ്, കുച്ചിപ്പുഡി ,കോൽക്കളി ,സെമി ക്ലാസിക്കൽ ഡാൻസ് , കൈക്കൊട്ടിക്കളി ,കേരളനടനം, ഭരതനാട്യം ,നൃത്തസന്ധ്യ ,കണ്ണൂർ നാടൻ കലാമേളയുടെ നാട്ടുപൊലിമ പാട്ടരങ്ങ് എന്നിവ നടക്കും.
വേലിയമ്പം കോട്ട
പുൽപള്ളി ∙ വേലിയമ്പം കോട്ട ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾ ഇന്നും നാളെയും കൊണ്ടാടും. തെക്കിനേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. ഇന്നുരാവിലെ 6.30ന് കൊടിയേറ്റ്. 7ന് പുൽപള്ളി സീതാദേവി ക്ഷേത്രം, നെക്കുപ്പ എന്നിവിടങ്ങളിൽ നിന്നു കാവടി പൂജ. നാളെ പുലർച്ചെ 5മുതൽ വിശേഷാൽ പൂജകൾ. 7ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം.7.30മുതൽ വഴിപാട് സ്വീകരിക്കൽ 8ന് നവകം, പഞ്ചഗവ്യം. 11ന് കാവടി അഭിഷേകം. 12 മുതൽ അന്നദാനം.3ന് ഭൂദാനത്തുനിന്ന് ഭസ്മക്കാവടി പുറപ്പെടുന്നു.6.30മുതൽ ഭക്തിഗാനസുധ. 7.30 മുതൽ തിരുവാതിര. 7.50ന് ദേവകാശി ഡാൻസ്. 8.50മുതൽ ഗൗരിശങ്കര മാതൃസമിതിയുടെ തിരുവാതിര. 9.10 മുതൽ നൃത്തനൃത്യങ്ങൾ. 11.30ന് ശിവരാത്രിപൂജ 12മുതൽ നാടൻപാട്ട്. 2ന് ശിവ ചാമുണ്ഡി ബാലെയുമുണ്ടാവും.പുൽപള്ളിയിൽ നിന്നു ക്ഷേത്രത്തിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയെന്ന് ഭാരവാഹികൾ അറിയിച്ചു.