ADVERTISEMENT

‌കൈവെള്ളയിൽ ഒരാളെ സംബന്ധിച്ച പല കാര്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. രേഖകൾ , മണ്ഡലങ്ങളുടെ സ്ഥിതി, കൈയുടെ നിറം, ചിഹ്നങ്ങൾ, കാക്കപ്പുള്ളി തുടങ്ങിയ കാര്യ ങ്ങൾ പരിഗണിച്ചാണു ഫലം പറയുന്നത്. രേഖകളുടെ ആഴം, കൈയിൽ സ്പർശിക്കുമ്പോൾ ഉള്ള ചൂട്, വിരലുകളുടെയും കയ്യുടെയും ആകൃതി ഒക്കെ നോക്കി ആണ് ഫലം പറയുന്നത്. ഇനിയും അനേകം കാര്യങ്ങൾ ചിന്തിക്കാനുണ്ട്. രേഖ എവിടെ തുടങ്ങുന്നു, അവസാനിക്കുന്നു, മുറിഞ്ഞിട്ടുണ്ടോ , ശിഖരങ്ങൾ ഉണ്ടോ എന്നീ കാര്യങ്ങളും പരിഗണിക്കണം.

കൈയിൽ അനേകം മർമങ്ങൾ ഉണ്ട് എന്ന് മർമചികിത്സകരും അക്യുപ്രഷർ, അക്യുപങ്ചർ, സുജോക്ക് ചികിത്സകരും പറയുന്നു. ഈ മർമങ്ങളിൽ അമർത്തുകയോ സൂചി കടത്തിവയ്ക്കുകയോ നിറം കൊടുക്കുകയോ ഒക്കെ ചെയ്തു ജലദോഷം മുതൽ കാൻസർ വരെയുള്ള അസുഖ ങ്ങൾക്ക് ചികിത്സ നടത്തുന്നു.

ചൂണ്ടുവിരലിനു താഴെയുള്ള വ്യാഴമണ്ഡലത്തിൽ വലത് വശത്ത് ഒരു രേഖ ചിലർക്ക് ചന്ദ്രക്കല പോലെ ഒക്കെ ഉണ്ടെങ്കിൽ അവർക്ക് വരാൻ പോകുന്ന കാര്യങ്ങൾ മൻകൂട്ടി അറിയാൻ കഴിവുള്ളവരാണ്. ആയുർരേഖ കുറവായാൽ ആയുസ്സു കുറവായിരിക്കും.  നീണ്ട ആയുർരേഖ ഉണ്ടായാൽ ദീർഘായുസ്സ് ആണ് ഫലം.

palmistry-lines

ധാരാളം രേഖകൾ കൈയിൽ ഉണ്ടെങ്കിൽ പ്രശ്നങ്ങളും ടെൻഷനും അതുപോലെ കൂടുതൽ ആകും.

ചെറുവിരലിന് താഴെ ബുധ മണ്ഡലത്തിൽ കുറുകെ ഉള്ള രേഖ നോക്കി എപ്പോൾ വിവാഹം നടക്കും എന്ന് തുടങ്ങി അനേകം കാര്യങ്ങൾ പറയാൻ കഴിയും.

ഈ മണ്ഡലത്തിന് താഴെ ഹൃദയ രേഖയുടെയും ബുദ്ധിരേഖയുടെയും ഇടയിൽ ഉള്ള കുറിയ രേഖ നോക്കി സന്താന വിഷയം ചിന്തിക്കാം. ബുദ്ധിരേഖ ഒരാളുടെ ചിന്താശേഷിയെയും ഹൃദയരേഖ ഇമോഷനെയും മറ്റും മനസ്സിലാക്കാൻ സഹായിക്കും. ഈ രേഖകൾ തമ്മിൽ അടുത്തിരുന്നാൽ എടുത്തുചാടി പ്രവർത്തിക്കുന്ന ആളാണ് എന്നും മനസ്സിലാക്കാം.


ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

 

 

English Summary : Hand Line Tells Your Character

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com