ADVERTISEMENT

കൊച്ചി ∙സൈബർ സുരക്ഷാ മേഖലയിൽ കേരളത്തിലെ ആദ്യ സ്റ്റാർട്ടപ്പുകളിലൊന്നായ വാല്യുമെന്റർ ഇൻഫോസെക് ഒരു ദശാബ്ദം പിന്നിട്ട വേളയിൽ ഒരുങ്ങുന്നതു കൂടുതൽ വികസനത്തിന്.

150 പുതിയ തൊഴിൽ അവസരങ്ങളാണ് ഉടൻ സൃഷ്ടിക്കുക. 2014ൽ ഇൻഫോപാർക്കിന്റെ കൊരട്ടി ക്യാംപസിലാണ് കമ്പനിയുടെ തുടക്കം. ‘‘ ഡേറ്റ ചോർച്ച, ഹാക്കിങ് സംഭവങ്ങൾ അനുദിനം വർധിക്കുന്നതിനാൽ സൈബർ സെക്യൂരിറ്റി അങ്ങേയറ്റം പ്രധാനം. പക്ഷേ, ഇന്ത്യയിൽ വെറും ഒരു ശതമാനത്തിൽ താഴെ സ്ഥാപനങ്ങൾ മാത്രമാണ് ഇക്കാര്യം ശ്രദ്ധിക്കുന്നത്’’–വാല്യുമെന്റർ സ്ഥാപകനും സിഇഒയുമായ ബിനോയ് കൂനമ്മാവ് പറയുന്നു.

ബിനോയ് കൂനമ്മാവ്
ബിനോയ് കൂനമ്മാവ്

സ്ഥാപനങ്ങളുടെ സമഗ്ര സൈബർ സുരക്ഷ ഉറപ്പാക്കുന്ന ഡിജിറ്റൽ ട്രസ്റ്റ് അഷ്വറൻസ് സർവീസസ് കമ്പനിയായ വാല്യുമെന്റർ 10 വർഷത്തിനകം ഈ രംഗത്ത് ആഗോളതലത്തിൽ ടോപ് 10 കമ്പനികളിലൊന്നായി മാറാനും ലക്ഷ്യമിടുന്നു.

English Summary:

ValueMentor, a leading Kerala-based cybersecurity startup, is expanding globally, creating 150 new jobs and offering B2C services to combat the rising threat of data breaches. Learn more about their ambitious growth plans and commitment to digital trust.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com