റബർ പിന്നേം താഴേക്ക്; രാജ്യാന്തരവില ‘ആഭ്യന്തര’ത്തേക്കാളും താഴെ; വെളിച്ചെണ്ണയ്ക്കും ക്ഷീണം, അങ്ങാടിവില ഇങ്ങനെ

Mail This Article
ഉൽപാദനം കുറഞ്ഞിട്ടും റബർവില പിന്നെയും താഴേക്കുതന്നെ. ഡിമാൻഡിൽ മങ്ങലേറ്റതാണ് ബാധിക്കുന്നത്. ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തരവില ആഭ്യന്തരവിലയേക്കാൾ താഴെയുമെത്തി. കോട്ടയത്ത് ആർഎസ്എസ്-4ന് വില കിലോയ്ക്ക് 3 രൂപ ഇടിഞ്ഞ് 190 രൂപയായെന്ന് റബർ ബോർഡ് വ്യക്തമാക്കി.

182 രൂപയാണ് വ്യാപാരികൾ ചരക്കെടുക്കുന്ന വില. ബാങ്കോക്കിൽ വില 188 രൂപ. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വില കുറഞ്ഞു; 100 രൂപയാണ് താഴ്ന്നത്. അതേസമയം, കുരുമുളക് വില കയറ്റം തുടരുന്നു; 300 രൂപ വർധിച്ചു.

കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചിവിലകൾ മാറിയില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോയ്ക്ക് 15 രൂപ വർധിച്ച് വില 165 രൂപയായി. ഉണക്കയ്ക്ക് 20 രൂപ ഉയർന്ന് 750 രൂപ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business