ADVERTISEMENT

മരുന്ന്, ആന്റിവെനം എന്നിവയുടെ നിർമാണത്തിനുവേണ്ടി പാമ്പിന്റെ വിഷം എടുക്കുന്ന പ്രക്രിയയെയാണ് snake milking എന്ന് പറയുന്നത്.

 

‘to milk’ നു കറക്കുക എന്നതു കൂടാതെ വേറെയും അർഥമുണ്ട്.

ഒരു സാഹചര്യത്തെ മുതലെടുത്ത് നേട്ടം കൊയ്യുക– To milk a situation.

He managed to boost business by milking his connections with celebrities.

പ്രശസ്തരുമായുള്ള ബന്ധം മുതലെടുത്ത് അയാൾക്ക്  ബിസിനസ് പുഷ്ടിപ്പെടുത്താൻ  കഴിഞ്ഞു.

A few people tried to milk the insurance companies.

∙ Slither - തെന്നി നീങ്ങുക 

Vanaja watched the snake slithering away.

Fangs - വിഷപ്പല്ലുകൾ .

Venom sac- വിഷസഞ്ചി 

തലമുടിക്ക് പകരം പാമ്പുകൾ ഉള്ള, ചിറകുകളോടുകൂടിയ  ഒരു ഭീകര സത്വമാണ് ഗ്രീക്ക് പുരാണത്തിലെ Medusa.

ഗ്രീക്ക് പുരാണത്തിലെ വൈദ്യ ദേവനാണ്, മരിക്കുന്നവർക്ക് പുനർജന്മം നൽകുന്ന അസ്ക്ലീപിയസ് (Asclepius)  

പാമ്പുകളാണ് അസ്ക്ലീപിയസിന്റെ പ്രതീകം. പാമ്പ് പടം പൊഴിച്ച് പുതുതാകുന്നതുപോലെ അസ്ക്ലീപിയസ് മനുഷ്യർക്ക് പുതിയ രൂപഭാവങ്ങൾ നൽകി ആയുസ്സ് നീട്ടിക്കൊടുക്കുന്നു. ഗ്രീക്കുകാരും പിൽക്കാലത്ത് പാശ്ചാത്യലോകവും വൈദ്യശാസ്ത്രത്തിന്റെ പ്രതീകമായി സർപ്പങ്ങളെ ചിത്രീകരിച്ചു. പാമ്പ് പടം പൊഴിക്കുന്നതിനെ moulting എന്നു  പറയും.

 

∙Snake in the grass - സൗഹൃദഭാവം അഭിനയിച്ച് കൂടെ നിന്ന് ചതിക്കുക.

∙മരുഭൂമിയിലെ പാമ്പുകൾ ഇഴയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അവ നേരെ മുന്നോട്ടല്ല ഇഴയുക. ചരിഞ്ഞ് ചരിഞ്ഞ് പുളഞ്ഞു നീങ്ങുകയാണ് ചെയ്യുക. ഈ motion ആണു side winding.

Herpetology- ഉരഗങ്ങളെയും ഉഭയജീവികളെയും പറ്റി പഠിക്കുന്ന ജന്തുശാസ്ത്രശാഖ.

 

 

Content summary : Easy english learning tips

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com