പറവൂരിൽ വോട്ടഭ്യർഥിച്ച് കെ.ജെ. ഷൈൻ
![ernakulam-k-j-shine എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ജെ.ഷൈൻ പറവൂർ തോന്ന്യകാവിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2024/3/21/ernakulam-k.j-shine.jpg?w=1120&h=583)
Mail This Article
കൊച്ചി ∙ പറവൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു എറണാകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ ഇന്നലെ. പറവൂർ താലൂക്ക് ഓഫിസ്, റജിസ്ട്രാർ ഓഫിസ്, ബാർ അസോസിയേഷൻ എന്നിവിടങ്ങളിൽ ജീവനക്കാരെയും അഭിഭാഷകരെയും നേരിൽ കണ്ടു വോട്ട് ചോദിച്ചു. നഗരസഭയിലെ 36-ാം നമ്പർ അങ്കണവാടിയിൽ കുട്ടികൾക്കൊപ്പം കഥപറഞ്ഞും പാട്ടുപാടിയും കുറച്ചുനേരം അധ്യാപികയായി. അങ്കണവാടിയിലെ ജീവനക്കാരെയും കണ്ടു വോട്ട് അഭ്യർഥിച്ചു. അങ്കണവാടിക്ക് സമീപത്തുള്ള നഗരസഭയുടെ കണ്ടിൻജൻസി കോളനിയിലെ വീടുകൾ സന്ദർശിച്ചു. കോട്ടപ്പുറം ബിഷപ്സ് ഹൗസിൽ രൂപതയുടെ അഡ്‌മിനിസ്ട്രേറ്റർ പദവി ഒഴിഞ്ഞ ബിഷപ് ഡോ.അലക്സ് വടക്കുംതലയെയും ബിഷപ് ഡോ.അംബ്രോസ് പുത്തൻവീട്ടിലിനെയും സന്ദർശിച്ചു.