ഉയരത്തിനും ആഴത്തിനുമിടയിൽ ധൈര്യപൂർവം നിൽക്കാൻ ഇനി ചൈനയിലും ദുബായിലും പോകേണ്ട; വരൂ വാഗമണ്ണിലേക്ക്
![idukki-glass-bridge ചില്ലിടിപ്പ്... വാഗമൺ കോലാഹലമേട്ടിൽ നിർമിച്ച ഗ്ലാസ് പാലത്തിലൂടെ താഴേക്കു നോക്കുന്നയാൾ.
ചിത്രം: റെജു അർനോൾഡ് ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/district-news/idukki/images/2023/8/24/idukki-glass-bridge.jpg?w=1120&h=583)
Mail This Article
വാഗമൺ ∙ ഉയരത്തിനും ആഴത്തിനുമിടയിൽ ധൈര്യപൂർവം നിൽക്കാൻ ഇനി ചൈനയിലും ദുബായിലും പോകേണ്ട. ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ കോലാഹലമേട്ടിൽ എത്തിയാൽ മതി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) അഡ്വഞ്ചർ പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ചില്ലുപാലം (കാൻഡിലിവർ ഗ്ലാസ് ബ്രിജ്) നാളെ സഞ്ചാരികൾക്കായി തുറക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാൻഡിലിവർ (ഒരു വശത്തുമാത്രം ഉറപ്പിച്ചിരിക്കുന്ന) ചില്ലുപാലമാണിത്.
![idukki-vagamon idukki-vagamon](https://img-mm.manoramaonline.com/content/dam/mm/mo/district-news/idukki/images/2023/8/24/idukki-vagamon.jpg)
സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിലുള്ള പാലത്തിൽ കയറിയാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾ വരെ കാണാം.പൊതു–സ്വകാര്യ പങ്കാളിത്തത്തിൽ (പിപിപി) ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത്‌മാതാ വെഞ്ചേഴ്സും ചേർന്നാണു പാലം നിർമിച്ചത്. 120 അടി നീളമുളള പാലത്തിനു 3 കോടി രൂപയാണു നിർമാണച്ചെലവ്.
ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസാണ് ഉപയോഗിച്ചത്. 35 ടൺ സ്റ്റീലും ഉപയോഗിച്ചു. 500 രൂപയാണു പാലത്തിലേക്കുള്ള പ്രവേശനഫീസ്.ആകാശ ഊഞ്ഞാൽ, സ്കൈ സൈക്ലിങ്, സ്കൈ റോളർ, റോക്കറ്റ് ഇജക്ടർ തുടങ്ങിയവ പാർക്കിൽ ഉടൻ വരുമെന്നു ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു.