എംസി റോഡിൽ വീണ്ടും വാഹനാപകടം
![car-accident-in-kottayam എംസി റോഡിൽ കുര്യനാട് ഭാഗത്തു നിയന്ത്രണം വിട്ടു
വൈദ്യുതത്തൂണിൽ ഇടിച്ച കാർ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2023/1/16/car-accident-in-kottayam.jpg?w=1120&h=583)
Mail This Article
കുറവിലങ്ങാട് ∙എംസി റോഡിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കാർ വൈദ്യുതത്തൂൺ ഇടിച്ചു തകർത്ത ശേഷം റോഡരികിലേക്കു മറിഞ്ഞു. തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മടങ്ങിയ ഏറ്റുമാനൂർ സ്വദേശികളായ യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം നടന്ന സ്ഥലത്തിനു മീറ്ററുകൾ അകലെയാണ് ഇന്നലെ ഉച്ചയ്ക്ക് 11.30ന് വീണ്ടും അപകടം ഉണ്ടായത്.
തിരുവൈരാണിക്കുളം ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങി വരികയായിരുന്ന ഏറ്റുമാനൂർ സ്വദേശികളായ 2 സ്ത്രീകളും 3 പുരുഷന്മാരും ആണ് കാറിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.എംസി റോഡിൽ പട്രോളിങ്ങിന് ഉണ്ടായിരുന്ന ഹൈവേ പൊലീസ് സംഘം സ്ഥലത്ത് എത്തി. പരുക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ആരുടെയും പരുക്ക് ഗുരുതരമല്ല.