റേഷൻ അട്ടിമറി വെല്ലുവിളി: പി.സി.തോമസ്
Mail This Article
പാലാ ∙ സംസ്ഥാനത്തെ ഭക്ഷ്യധാന്യ വിതരണം സെർവർ തകരാറിന്റെ പേരിൽ അട്ടിമറിച്ച സർക്കാരിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ്. റേഷൻ വിതരണം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു മീനച്ചിൽ താലൂക്ക് ഓഫിസിനു മുൻപിൽ കേരള കോൺഗ്രസ് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലിൽ, ജയിംസ് തെക്കേൽ, നിയോജക മണ്ഡലം സെക്രട്ടറി ജോബി കുറ്റിക്കാട്ട്, മത്തച്ചൻ പുതിയിടത്തുചാലിൽ, ജോസ് എടേട്ട്, പി.കെ.ബിജു, ഷീല ബാബു, സിജി ടോണി, ജോസ് പ്ലാശനാൽ, ജിമ്മി വാഴംപ്ലാക്കൽ, സജി ഓലിക്കര, ബാബു മുകാല, ജോർജ് വലിയപറമ്പിൽ, മാർട്ടിൻ കോലടി, ജോസ് വേരനാനി, ബിബി ഐസക്, നിതിൻ സി.വടക്കൻ, ജോസ് വടക്കേക്കര, ബോബി മൂന്നുമാക്കൽ, തോമസ് താളനാനി, സിബി മൂക്കൻതോട്ടം, കെ.സി.കുഞ്ഞുമോൻ, ഡിജു സെബാസ്റ്റ്യൻ, ജോയിസ് കടനാട്, ബേബി കടുകുംമാക്കൽ, ഗസി ഇടക്കര, ജയിംസ് ചടയനാക്കുഴി, ജോർജ് തെങ്ങുംപള്ളി, സജു ഇലവുങ്കൽ, സജികുമാർ അത്തിമറ്റം, തോമാച്ചൻ ചാലിൽ എന്നിവർ പ്രസംഗിച്ചു.