ADVERTISEMENT

ഫറോക്ക് ∙ കനത്ത മഴയിൽ ചാലിയാറിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. വലിയ തോതിൽ വെള്ളം ഉയർന്ന നദിയിൽ കുത്തൊഴുക്കാണ്. ഇതോടെ തീരമേഖലയിലെ താമസക്കാർ ആശങ്കയിലാണ്. നിലമ്പൂർ വനമേഖലയിൽ ശക്തമായ മഴ തുടരുന്നതാണ് ചാലിയാറിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ ഇടയാക്കിയത്. 

മഴയ്ക്കൊപ്പം മലവെള്ളപ്പാച്ചിലും ചെറു ഡാമുകളും ഷട്ടറുകളും തുറന്നു വിട്ടതും പുഴയിൽ വെള്ളം ഉയരുന്നതിന് ആക്കം കൂട്ടി. മലയോര മേഖലയിൽ മഴ തോരാതെ പെയ്താൽ ഏതുസമയവും പുഴ കരകവിഞ്ഞു സമീപപ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന നിലയാണ്.  പുഴയുടെ കൈവഴികളായ കനാലുകളും തോടുകളും നിറഞ്ഞൊഴുകുകയാണ്. 

വൈകിട്ടോടെ മഴ കനത്തതിനൊപ്പം വേലിയേറ്റത്തിലും നദിയിൽ വെള്ളം കയറുന്നുണ്ട്. ചാലിയാറിനു നടുവിലുള്ള കരുവൻതിരുത്തി കാക്കാതുരുത്തും പട്ടർമാട് തുരുത്തും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. പുഴയോര മേഖലയായ രാമനാട്ടുകര നഗരസഭയിലെ അമ്മിഞ്ഞാത്ത് കടവ്, മൂർക്കനാട് കടവ്, കോവയിൽ, എരുവത്ത് താഴം, ഇട്ടപ്പുറത്ത് കടവ്, പഴനിയിൽപടി, കോടമ്പുഴ, ഫറോക്ക് ചന്തക്കടവ്, കൊളത്തറ, ചെറുവണ്ണൂർ ബിഫോർ ബിഫൈവ് റോഡ്, നെല്ലോളിപ്പടന്ന, നെല്ലോളി പറമ്പ്, അറളായിപ്പടന്ന, കരുവൻതിരുത്തി, ബേപ്പൂർ ബിസി റോഡ്, ഓലശ്ശേരി കടവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണിയുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com