ADVERTISEMENT

കോഴിക്കോട്∙ ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് മലാപ്പറമ്പ് ജംക്‌ഷനിലുള്ള ഗതാഗതക്കുരുക്ക് തീർക്കാൻ ശ്രമം തുടരുന്നു. പെരുവണ്ണാമൂഴിയിൽനിന്നു നഗരത്തിലേക്ക് ജപ്പാൻ പദ്ധതി വെള്ളം എത്തുന്ന പൈപ്പ് മാറ്റിസ്ഥാപിക്കുകയും അതോടൊപ്പം ദേശീയ പാതയുടെ കിഴക്കുഭാഗത്ത് സംരക്ഷണഭിത്തി നിർമാണം പൂർത്തിയാകുകയും ചെയ്താൽ മാത്രമേ 3 വരി പാത തുറന്ന് ഓവർപാസിനു മുകളിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ സാധിക്കൂ. ഇതിനായി ദേശീയപാതയിൽ സംരക്ഷണ ഭിത്തി നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. 

ഓവർപാസിനു തെക്കും വടക്കും ഭാഗത്ത് ഒരേസമയം സംരക്ഷണ ഭിത്തി നിർമാണം നടക്കുന്നുണ്ട്. 30 വരിയിൽ കട്ട സ്ഥാപിച്ചാണ് സംരക്ഷണഭിത്തി നിർമിക്കുന്നത്. വടക്കു ഭാഗത്ത് 18 വരിയിൽ കട്ട സ്ഥാപിച്ച് ഭിത്തി ഉയർന്നു കഴിഞ്ഞു. തെക്കു ഭാഗത്ത് 6 വരി കട്ടകളാണ് സ്ഥാപിച്ചത്. ഈ ഭാഗത്താണ് പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടത്. ഇനി പൈപ്പ് മാറ്റിസ്ഥാപിച്ച ശേഷമേ തെക്കുഭാഗത്ത് സംരക്ഷണഭിത്തി നിർമാണം പുനരാരംഭിക്കാനാകൂ. 

ജപ്പാൻ പൈപ്പ് മാറ്റൽ 2, 3 തീയതികളിൽ
ഏപ്രിൽ 2, 3 തീയതികളിലാണ് പൈപ്പ് മാറ്റി സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. പൈപ്പ് മാറ്റി സ്ഥാപിച്ചാൽ സംരക്ഷണഭിത്തി നിർമാണം തുടരും. അതിനു ശേഷവും 10 ദിവസത്തെ പ്രവൃത്തിയിലൂടെ മാത്രമേ സംരക്ഷണ ഭിത്തി നിർമാണം പൂർത്തിയാക്കാൻ സാധിക്കൂ. തുടർന്ന് ദേശീയ പാത നിർമാണത്തിലേക്കു കടക്കും. വിഷുവിനു മുൻപ് 3 വരിയെങ്കിലും ഗതാഗത യോഗ്യമാക്കി തുറക്കാനാണ് കരാറുകാരുടെ തീവ്രശ്രമം.

English Summary:

Kozhikode traffic congestion at Malaparamba Junction is being addressed through the construction of a retaining wall and the replacement of a water pipe. The project aims to alleviate traffic issues caused by the National Highway six-laning, with the goal of opening at least three lanes before the Vishu festival.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com