എടപ്പാൾ പഞ്ചായത്തിന് ഇനി ‘സൗര പ്രഭ’

Mail This Article
എടപ്പാൾ ∙ പഞ്ചായത്തിന് കീഴിലെ മുഴുവൻ സ്ഥാപനങ്ങളും ഇനി സൗരോർജത്തിൽ പ്രവർത്തിക്കും. എടപ്പാൾ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ‘സൗര പ്രഭ’ സോളർ വൈദ്യുതി സംവിധാനം സ്ഥാപിച്ചത്. എടപ്പാൾ കൃഷിഭവൻ കെട്ടിടത്തിന് മുകളിൽ 550 വാട്സിന്റെ 37 പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആകെ 20.34 കിലോവാട്ട് ശേഷിയുണ്ട്. ദിവസം 100 യൂണിറ്റ് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇതുവഴി സാധിക്കും.
കൃഷിഭവൻ കെട്ടിടത്തിലേക്ക് ഉപയോഗിച്ചതിനു ശേഷം ബാക്കി വരുന്ന വൈദ്യുതി പഞ്ചായത്തിന് കീഴിലെ മറ്റ് സ്ഥാപനങ്ങളിൽ ഉപയോഗിക്കും. അനർട്ട് ആണ് പദ്ധതി നടപ്പിലാക്കുന്നത്. വൈദ്യുതി വകുപ്പുമായി കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ഉടൻ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.വി.സുബൈദ, വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ എന്നിവർ അറിയിച്ചു.