ADVERTISEMENT

തച്ചനാട്ടുകര ∙ ഒരു സ്വാതന്ത്ര്യദിനം കൂടി പുലരുമ്പോൾ ചരിത്രം അയവിറക്കുകയാണ് നാട്ടുകൽ ബംഗ്ലാവ് കെട്ടിടം. 1921ൽ മലബാർ കലാപത്തിൽ പ്രദേശത്തുനിന്ന് ഉൾപ്പെട്ടവരെ പിടികൂടി വിചാരണ ചെയ്യാൻ ബ്രിട്ടിഷ് കലക്ടർക്ക് താമസിക്കാനായി നിർമിച്ച കെട്ടിടമാണിത്. ഇതേ സമയത്താണ് നാട്ടുകൽ പെ‍ാലീസ് സ്റ്റേഷനും സ്ഥാപിക്കപ്പെട്ടത്. സ്വാതന്ത്ര്യാനന്തരം കെട്ടിടവും സ്ഥലവും പിന്നീട് ആരോഗ്യവകുപ്പിനു കീഴിലായി. നാട്ടുകൽ പ്രാഥമികാരോഗ്യകേന്ദ്രം ഏറെക്കാലം പ്രവർത്തിച്ചത് ഈ കെട്ടിടത്തിലാണ്.

ഇതേ സ്ഥലത്താണ് നാട്ടുകൽ ഹോമിയോ ആശുപത്രിയും പ്രവർത്തിക്കുന്നത്. പിഎച്ച്സിക്കു പുതിയ കെട്ടിടം വന്നതോടെ കലക്ടേഴ്സ് ബംഗ്ലാവ് പിന്നീട് പൂട്ടിയിടുകയായിരുന്നു. കെട്ടിടത്തിന്റെ മേൽക്കൂര ഒ‍ാടുകൾ ഇളകി കഴുക്കോലുകൾ ചിതലരിക്കുന്ന നിലയാണ്. ജനൽ, വാതിൽ എന്നിവയും നശിച്ചുകഴിഞ്ഞു. ചുമരുകൾക്ക് ബലക്ഷയവുമുണ്ട്. കെട്ടിടം സംരക്ഷിക്കാൻ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 2 ലക്ഷം രൂപ വകയിരുത്തി ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ടെന്ന് പഞ്ചായത്ത് അധ്യക്ഷൻ കെ.പി.എം.സലിം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com