റിവാര്‍ഡ് പോയിന്റുകള്‍ കൃത്യസമയം ഉപയോഗിച്ചില്ലെങ്കില്‍ വെറുതെയാകും

Mail This Article
കാര്‍ഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ റിവാര്‍ഡ് പോയിന്റ് കിട്ടും. അത് ഡെബിറ്റ് കാര്‍ഡ് ആയാലും ക്രെഡിറ്റ് കാര്‍ഡ് ആയാലും ഇത്തരം പോയിന്റുകള്‍ ലഭിക്കും. ഇത് നമുക്ക് യാത്ര, ലൈഫ്സ്റ്റൈല്‍, ഷോപ്പിങ് തുടങ്ങി ഒന്നിലധികം വിഭാഗങ്ങളില്‍ റിഡീം ചെയ്യാനാകും. പക്ഷെ ഇവയെല്ലാം കൃത്യസമയം ഉപയോഗിച്ചില്ലെങ്കില്‍ പോയിന്റുകള്‍ നഷ്ടപ്പെടും.
കൃത്യമായി പോയിന്റ് ഉപയോഗിക്കാം
ക്രെഡിറ്റ് കാര്‍ഡ് പോയിന്റുകള്‍ ഓരോ മാസത്തെ സ്റ്റേറ്റ്‌മെന്റ് നോക്കി പരിശോധിക്കാവുന്നതാണ്. ഇതുവഴി നമ്മുടെ ചെലവും റിവാര്‍ഡ് പോയിന്റുകളും അറിയാം. ആവശ്യമെങ്കില്‍ ഇത് എഴുതി വയ്ക്കാവുന്നതാണ്. ഓരോ ബാങ്കിന്റെയും ആപ്പുകളിലും വെബ്‌സൈറ്റുകളിലും റിവാര്‍ഡ് പരിശോധിക്കാം. റജിസ്റ്റര്‍ ചെയ്ത് ശേഷം ഇത് പരിശോധിക്കാവുന്നതാണ്.

പോയിന്റ് കാലാവധി കഴിയുമോ?
റിവാര്‍ഡ് പോയിന്റുകള്‍ കാലാവധി കഴിയുമോ എന്നാണ് എല്ലാവരുടെയും സംശയം. എന്നാല്‍, ചില കാര്‍ഡുകളിലെറിവാര്‍ഡ് പോയിന്റുകള്‍ എക്‌സ്പയര്‍ ആകില്ലെങ്കിലപും ഭൂരിഭാഗം കാര്‍ഡുകളിലും നിശ്ചിത ദിവസത്തിനുള്ളില്‍ പോയിന്റുകള്‍ എക്‌സ്പയറി ആകും. അതായത്, നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി നേടുന്ന റിവാര്‍ഡ് പോയിന്റുകളുടെ വാലിഡിറ്റി കാര്‍ഡുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂരിഭാഗം കാര്‍ഡുകളിലെയും കാലാവധി 18 മുതല്‍ 36 മാസം വരെയാണ്. റിവാര്‍ഡ് പോയിന്റുകള്‍ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നത് മുതലാണ് റിവാര്‍ഡ് കാലാവധി കണക്കാക്കുക. അതിനാല്‍ കൃത്യസമയത്ത് ഇവ ഉപയോഗിക്കേണ്ടത് ഉപഭോക്താക്കളുടെ ഉത്തരവാദിത്വമാണ്.
കൂടുതല്‍ റിവാഡ് പോയിന്റുകള്‍ ലഭിക്കാന്‍
റിവാര്‍ഡ് പോയിന്റുകള്‍ കൂടുതല്‍ ലഭിക്കാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്യമായി പര്‍ച്ചേസ് നടത്തണം. പ്രത്യേകിച്ച് ക്രെഡിറ്റ് കാര്‍ഡ്. യാത്ര, വിമാന ടിക്കറ്റ് ബുക്കിങ്, ഭക്ഷണം തുടങ്ങി കാര്‍ഡ് വഴി നടത്തുന്ന ഓരോ ഇടപാടുകള്‍ക്കും റിവാഡ് പോയിന്റുകള്‍ ലഭിക്കും. നാല് റിവാര്‍ഡ് പോയിന്റുകളാണ് സാധാരണ ഒരു രൂപയായി കണക്കാക്കുന്നത്. ചില കാര്‍ഡുകള്‍ക്ക് ഒരു രൂപ എന്നത് ഒന്നോ രണ്ടോ റിവാര്‍ഡ് പോയിന്റുകളാണ്.