ADVERTISEMENT

ഒറ്റപ്പാലം∙ തിരുവനന്തപുരം കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ തേനീച്ച ആക്രമണങ്ങൾ വാർത്തകളിൽ നിറയുമ്പോൾ ഒറ്റപ്പാലം താലൂക്ക് ആസ്ഥാനത്തും തേനീച്ചക്കൂടുകൾ ഭീഷണി ഉയർത്തുന്നു. കണ്ണിയംപുറത്തു മിനി സിവിൽ സ്റ്റേഷനിൽ ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയാണു കെട്ടിടത്തിലെ 2 വലിയ തേനീച്ചക്കൂടുകൾ. കെട്ടിടത്തിനു മുകളിൽ മൂന്നാം നിലയിലാണു 2 തേനീച്ചക്കൂടുകളും. താലൂക്ക് വ്യവസായ ഓഫിസിനും എക്സൈസ് ഓഫിസിനും സമീപമാണു തേനീച്ചക്കൂടുകൾ.

ഇതിനു പുറമേ, ലാൻഡ് ട്രൈബ്യൂണൽ ഉൾപ്പെടെ 13 സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണു മാസങ്ങളായി തേനീച്ച ഭീഷണി. കൂടു നീക്കാൻ കഴിഞ്ഞയാഴ്ച നാട്ടുകാർ ക്രമീകരണം ഒരുക്കിയെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു കാര്യമായ സഹകരണം ഉണ്ടായില്ലെന്നാണ് ആരോപണം. ദിവസവും വിവിധ ആവശ്യങ്ങൾക്കായെത്തുന്ന നൂറുകണക്കിനു പേർ ഭയപ്പാടോടെയാണു വന്നുപോകുന്നത്. പ്രദേശവാസികളും കടുത്ത ആശങ്കയിലാണ്. കാറ്റിൽ കൂടിളകുമ്പോൾ തേനീച്ചകൾ പാറി നടക്കുന്നതു കാണാം. തിരുവനന്തപുരം കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ തേനീച്ച ആക്രമണത്തിന്റെ സാഹചര്യത്തിൽ ഒറ്റപ്പാലത്തെ കൂടുകൾ നീക്കാൻ നടപടി വേണമെന്നാണ് ആവശ്യം.

English Summary:

Ottappalam honeybee nests endanger public safety. Located at the Kanniyampuram mini civil station, two large nests threaten the employees and public visiting the thirteen government offices housed in the building, demanding immediate action.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com