ആതിരയുടെ കൊലപാതകം: കത്തി വാങ്ങിയ കൊലയാളിയെ കടയുടമ തിരിച്ചറിഞ്ഞു
![athira-johnson-ouseph athira-johnson-ouseph](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/1/23/athira-johnson-ouseph.jpg?w=1120&h=583)
Mail This Article
കഠിനംകുളം ∙ കഠിനംകുളം പാടിക്കവിളാകത്ത് ആതിരയെ (മാളു 30 ) കൊലപ്പെടുത്തിയ കേസിൽ കൊല്ലം സ്വദേശി ജോൺസൺ ഔസേപ്പിനെ(34) ഇന്നലെ തിരുവനന്തപുരത്ത് കഠിനംകുളം സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു. വിഷം ഉള്ളിൽ ചെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോൺസൺ. ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ചുലാലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. കൊലയ്ക്കു ശേഷം ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തി വേഷം മാറി ട്രെയിനിൽ ആലപ്പുഴയിലിറങ്ങി പണ്ട് കോട്ടയം ചിങ്ങവനത്ത് ഹോം നഴ്സായി ജോലി ചെയ്ത വീട്ടിൽ എത്തുകയായിരുന്നുവെന്ന് ജോൺസൺ പൊലീസിനോടു പറഞ്ഞു.
ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച ചോര പുരണ്ട പാന്റ്സ് പൊലീസ് കണ്ടെടുത്തു. ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് തനിക്കൊപ്പം ജീവിക്കാൻ തയാറാകാത്തതിനാലാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോൺസൺ ആവർത്തിച്ചു. ആതിരയുമൊന്നിച്ച് ജീവിക്കാനായി കൊല്ലത്ത് വാടകയ്ക്കു വീട് എടുത്തിരുന്നു. കൊലപ്പെടുത്താനുള്ള കത്തി വാങ്ങിയ കടയുടമ ജോൺസനെ തിരിച്ചറിഞ്ഞു.