തിരുവനന്തപുരം ജില്ലയിൽ ഇന്ന് (29-01-2025); അറിയാൻ, ഓർക്കാൻ
![thiruvananthapuram-announcement thiruvananthapuram-announcement](https://img-mm.manoramaonline.com/content/dam/mm/mo/topics/common/thiruvananthapuram-announcement.jpg?w=1120&h=583)
Mail This Article
അണ്ടൂർക്കോണത്ത് തപാൽ മേള
പോത്തൻകോട് ∙ അണ്ടൂർക്കോണം പോസ്റ്റ് ഓഫിസിന്റെ നേതൃത്വത്തിൽ തപാൽ മേള നാളെ രാവിലെ 10ന് അണ്ടൂർക്കോണം റിപ്പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. തപാൽ സേവനങ്ങൾക്കു പുറമേ ആധാർ എടുക്കുന്നതിനും 5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് ആധാർ ബയോമെട്രിക് പുതുക്കുന്നതിനും സൗകര്യമുണ്ട്. 0471–2419330, 9495122349.
ഫിറ്റ്നസ് ട്രെയിനർ കോഴ്സ്
തിരുവനന്തപുരം∙അസാപ് കേരളയുടെ കഴക്കൂട്ടം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 2ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം. 9495999693
പ്രവേശന പരീക്ഷ 8ന്
പാലോട്∙ ജവാഹർ നവോദയ വിദ്യാലയത്തിൽ ഒൻപത്, പതിനൊന്ന് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷ 8ന് 11 മുതൽ 1.45 വരെ വിദ്യാലയത്തിൽ നടക്കും. 10.30ന് അഡ്മിറ്റ് കാർഡുമായി ഹാജരാകണം. അഡ്മിറ്റ് കാർഡ് ലഭിക്കുന്നതിന് തടസ്സം നേരിടുന്നവർ വിദ്യാലയവുമായി ബന്ധപ്പെടണം.
അധ്യാപക പരിശീലന കോഴ്സ്
തിരുവനന്തപുരം ∙ കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്, പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയ്നിങ് അധ്യാപക പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9072592412
ലൈബ്രറി സയൻസ് പരീക്ഷ
തിരുവനന്തപുരം ∙ മാർച്ചിൽ നടക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.www.pareekshabhavan.kerala.gov.in
സ്പോട് അഡ്മിഷൻ
തിരുവനന്തപുരം∙ കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ജിനോമിക്സ് ആൻഡ് ജീൻ ടെക്നോളജിയിൽ അഡ്വാൻസ്ഡ് പിജി ഡിപ്ലോമ ഇൻ മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തും. 31ന് 11ന് സർട്ടിഫിക്കറ്റുകളുമായി സെന്ററിൽ എത്തണം. 9495819218
അധ്യാപക ഒഴിവ്
ഇടവ∙ കാപ്പിൽ ഗവ.എച്ച്എസിൽ എച്ച്എസ് വിഭാഗത്തിൽ മലയാളം അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ 10ന്.
നെടുമങ്ങാട്∙ തൊളിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗം അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 31ന് 10.30ന് സ്കൂളിൽ അഭിമുഖത്തിൽ ഹാജരാകണം.
നെയ്യാറ്റിൻകര ∙ പൂവാർ ഗവ.എൽപി സ്കൂളിൽ എൽപി അധ്യാപക ഒഴിവുണ്ട്. നാളെ 10.30ന് അഭിമുഖം നടത്തും.
കല്ലറ∙ മിതൃമ്മല ഗവ.ബോയ്സ് എച്ച്എസ്എസിൽ യുപി വിഭാഗം അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ 11ന് സ്കൂളിൽ.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
ആറ്റിങ്ങൽ∙ ഗവ.ഐടിഐയിൽ ഒഴിവുള്ള ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ എസ്ടി വിഭാഗത്തിനായി സംവരണം ചെയ്ത ഒഴിവിലേക്കുള്ള അഭിമുഖം 3ന് 10.30ന് നടക്കും.
തിരുവനന്തപുരം∙ചാക്ക ഗവ. ഐടിഐയിൽ റഫ്രിജറേഷൻ ആൻഡ് എയർകണ്ടിഷൻ ടെക്നിഷ്യൻ, മെക്കാനിക് ഓട്ടോ ബോഡി പെയ്ന്റിങ് എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് എസ്‌സി, മുസ്‌ലിം, ഓപ്പൺ കാറ്റഗറികളിൽനിന്ന് 3 താൽക്കാലിക ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഇന്ന് 11ന് പ്രിൻസിപ്പൽ ഓഫിസിൽ നടക്കും. 0471 2502612
സൂപ്പർ വൈസർ അഭിമുഖം
തിരുവനന്തപുരം∙ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ സ്കോളർഷിപ് സെക‍്ഷനിലെ സൂപ്പർവൈസർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് 6ന് അഭിമുഖം നടക്കും. www.minoritywelfare. kerala.gov.in
എൻജിനീയർ ഒഴിവ്
തിരുവനന്തപുരം∙ സംസ്ഥാന ഭവന നിർമാണ ബോർഡിലെ ഇലക്ട്രിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. www.kshb.kerala. gov.in
മാനേജർ ഒഴിവ്
തിരുവനന്തപുരം∙ അസാപ് കേരളയിൽ മാർക്കറ്റിങ് കമ്യൂണിക്കേഷൻസ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.asapkerala. gov.in/careers
ഗെസ്റ്റ് ലക്ചറർ
തിരുവനന്തപുരം∙ കാലടി സർവകലാശാല തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ സംസ്കൃത വ്യാകരണ വിഭാഗത്തിൽ ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. യുജിസി നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് 11ന് വഞ്ചിയൂരിലുള്ള കേന്ദ്രത്തിൽ എത്തണം. 9207543594
മാസപ്പിറവി അറിയിക്കണം
തിരുവനന്തപുരം∙ വ്യാഴാഴ്ച റജബ് 29 ആയതിനാൽ അന്ന് മാസപ്പിറവി കാണുന്നവർ 9447304327, 9447655270, 9745682586 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂർ വി.എം.അബ്ദുല്ല മൗലവി, നായിബ് ഖാസിമാരായ കെ.കെ.സുലൈമാൻ മൗലവി, എ.ആബിദ് മൗലവി എന്നിവർ അറിയിച്ചു.
മാനേജ്മെന്റ് ഫെസ്റ്റ്
തിരുവനന്തപുരം∙ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റിന്റെ മാനേജ്മെന്റ് ഫെസ്റ്റ് 31,1 തീയതികളിൽ നടക്കും. 27 കോളജുകളിൽ നിന്നായി 350 വിദ്യാർഥികൾ പങ്കെടുക്കും. 8078890271
കരുതൽ ധനം കൈപ്പറ്റണം
വട്ടിയൂർക്കാവ് ∙ സെൻട്രൽ പോളിടെക്നിക് കോളജിൽ 2013–14,14–15,15–16,17–17, 18–19 അധ്യയന വർഷങ്ങളിലെ ഡിപ്ലോമ വിദ്യാർഥികളിൽ കരുതൽ ധനം കൈപ്പറ്റാത്തവർ 30 ദിവസത്തിനകം കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വനിതകൾക്ക് നവാംഗന
തിരുവനന്തപുരം ∙ വനിതാ സംരംഭകർക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ നവാംഗന 2025 എന്ന പേരിൽ മാർച്ച് 1ന് തിരുവനന്തപുരത്ത് പരിപാടി സംഘടിപ്പിക്കും. സമൂഹത്തിന്റെ മാറ്റത്തിനും വളർച്ചയ്ക്കും വഴിയൊരുക്കിയ 18നും 45നും ഇടയിൽ പ്രായമുള്ള വനിതാ സംരംഭകർക്ക് അപേക്ഷിക്കാം. 5ന് വൈകിട്ട് 5ന് മുൻപ് അപേക്ഷിക്കണം. kswdc.org
ഒറ്റത്തവണ തീർപ്പാക്കാം
തിരുവനന്തപുരം∙ 1955 ലെ തിരുവിതാകൂർ- കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമിക സംഘങ്ങൾ റജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ളതും നിശ്ചിത സമയപരിധിക്കുള്ളിൽ വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലയളവ്.
മംഗല്യ സമുന്നതി
തിരുവനന്തപുരം ∙ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ കഴിഞ്ഞ വർഷം ജനുവരി 1 നും ഡിസംബർ 31 നും ഇടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണനാ എഎവൈ, മുൻഗണനാ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരിൽ അർഹരായവർക്ക് സർക്കാർ ഫണ്ടിന് ആനുപാതികമായി സഹായം അനുവദിക്കും. അപേക്ഷ ഫെബ്രുവരി 12ന് അകം സമർപ്പിക്കണം. www.kswcfc.org
ഭവന പദ്ധതി
തിരുവനന്തപുരം ∙ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിലെ ഭവനരഹിതരായ അംഗങ്ങൾക്കായി ഭവന നിർമാണ പദ്ധതി നടപ്പിലാക്കുന്നു. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസുകൾ വഴി ഫെബ്രുവരി ഒന്നു മുതൽ ലഭിക്കുന്ന അപേക്ഷാ ഫോം മാർച്ച് 31ന് മുൻപ് ജില്ലാ ഓഫിസുകളിൽ സമർപ്പിക്കണം.