കോൾപ്പാടങ്ങളിൽ കൊയ്ത്തുകാലം

Mail This Article
പെങ്ങാമുക്ക് ∙ പച്ച പട്ടുടുത്ത കോൾപ്പാടങ്ങൾ വിളഞ്ഞ് സ്വർണ വർണമായതോടെ മേഖലയിൽ കൊയ്ത്തിന് തുടക്കമായി. ആദ്യം കൃഷിയിറക്കിയ പാടശേഖരങ്ങളിലാണ് കൊയ്ത്തിനുള്ള ഒരുക്കങ്ങളായത്. പെങ്ങാമുക്ക് നമ്പര പടവിൽ കൊയ്ത്ത് പുരോഗമിക്കുകയാണ്. 50 ഏക്കറോളം വിസ്തൃതിയുള്ള കോൾപ്പാടവിൽ ഉമ വിത്താണ് കൃഷി ചെയ്തത്. കാട്ടകാമ്പാൽ, പോർക്കുളം പഞ്ചായത്തുകളിലായി കിടക്കുന്ന പുല്ലാണിച്ചാൽ കോൾപ്പടവിൽ ഇന്ന് കൊയ്ത്ത് തുടങ്ങും.
90 ഏക്കർ പാടത്താണ് കർഷകർ കൃഷി ഇറക്കിയത്. മേഖലയിലെ വലിയ കോൾപ്പടവുകളിൽ ഒന്നായ ചിറ്റത്താഴം കോൾപ്പടവിൽ കൊയ്ത്ത് 25ന് തുടങ്ങും. 220 ഏക്കർ പാടത്താണ് കർഷകർ കൃഷി ചെയ്തത്. ഇത്തവണ കൃഷിക്ക് ആവശ്യത്തിന് വെള്ളം കിട്ടിയതിനാൽ മികച്ച വിളവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കൊയ്ത്ത് മെതിയന്ത്രം ഉപയോഗിച്ചാണ് കൊയ്ത്ത് നടക്കുന്നത്.