മരണവീട്ടിലെ മോഷണം; പ്രതി അറസ്റ്റിൽ

Mail This Article
മീനങ്ങാടി ∙ മരണവീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിലായി. മാനന്തവാടി എരുമത്തെരുവ് പാറക്കൽ റഫീഖിനെ ആണ് പനമരത്തെ വാടക വീട്ടിൽ നിന്നും മീനങ്ങാടി പൊലീസ് പിടികൂടിയത്. ജനുവരി 22 ന് ആണ് ചൂതുപാറ ആനക്കുഴിയിൽ പ്രവീതിന്റെ വീട്ടിൽ മോഷണം നടന്നത്. 2 പവനും ഒരു ലക്ഷവുമാണ് മോഷണം പോയത്. പ്രവീതിനൊപ്പം കഴിഞ്ഞിരുന്ന ഭാര്യ പിതാവിന്റെ മരണത്തെ തുടർന്ന് മൃതദേഹവുമായി കേണിച്ചിറയിലെ ഭാര്യ വീട്ടിലേക്ക് പോയപ്പോഴാണ് മോഷണം നടന്നത്.
തുടർന്നാണ് മീനങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചത്. വീടിന് സമീപത്തെ നിർമാണ തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷണം നടത്തിയ സ്വർണം ഒരു സ്ഥാപനത്തിൽ പണയം വയ്ക്കുകയും പിന്നീട് എടുത്ത് വിൽപന നടത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളുടെ പേരിൽ മറ്റു സ്റ്റേഷനുകളിലും കേസുകളുണ്ട്.