ADVERTISEMENT

മനുഷ്യനുമായി വൈകാരിക ബന്ധങ്ങൾ സ്ഥാപിക്കുന്ന മൃഗങ്ങളിൽ ഉൾപ്പെടുന്നവയാണ് ആന. പാപ്പാനുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഏറെ വേദനിപ്പിക്കുന്ന കാഴ്ചകളുമുണ്ട്. മരണത്തോട് മല്ലടിക്കുന്ന പാപ്പാനെ കാണാൻ ആശുപത്രിയിൽ എത്തിയ ആന അവസാനമായി തുമ്പിക്കൈ ഉയർത്തി യാത്രയയ്പ്പ് നൽകുന്ന ദൃശ്യങ്ങളാണ്.

മൂക്കിൽ ട്യൂബിട്ട് ഗുരുതരസാഹചര്യത്തിൽ കിടക്കുന്ന പാപ്പാന്റെ മുറിയുടെ കവാടത്തിലെത്തുന്ന ആന പതുക്കെ കട്ടിലിനടുത്തേക്ക് ഇഴഞ്ഞ് എത്തുകയായിരുന്നു. പാപ്പാന്റെ കുടുംബക്കാരും ആശുപത്രി അധികൃതരും സമീപത്തുണ്ടായിരുന്നു. കട്ടിലിനടുത്തിരുന്ന് സ്നേഹത്തോടെ പാപ്പാനെ തൊട്ടു. സമീപത്തുണ്ടായിരുന്ന യുവതി, പാപ്പാന്റെ കൈ ഉയർത്തി ആനയുടെ തുമ്പിക്കൈയിൽ വയ്ക്കുകയും തലോടുകയും ചെയ്തു. 

അവസാന യാത്രയയപ്പ് എന്ന നിലയ്ക്ക് പ്രചരിച്ച ദൃശ്യം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വിഡിയോ പഴയതാണെങ്കിലും ഇന്നും ഈ കരളലിക്കുന്ന കാഴ്ച ഏവരുടെയും ഹൃദയം കീഴടക്കുകയാണ്.

English Summary:

Elephant's Heartbreaking Farewell to Dying Mahout Moves Millions

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com