ADVERTISEMENT

ഇന്ത്യയിലെ യൂസ്‌ഡ്‌ കാർ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നായി റെനോ ക്വിഡ്. കാർ റീടെയ്‌ൽ പ്ലാറ്റ്‌ഫോമായ സ്പിന്നി 2023 ആദ്യപാദ റിപ്പോർട്ട് അനുസരിച്ച് റെനോ ക്വിഡിന് രാജ്യവ്യാപകമായി യൂസ്ഡ് കാർ വാങ്ങുന്നവരിൽ നിന്ന് കാര്യമായ ഡിമാൻഡ് നേടിയിട്ടുണ്ട്.

Kwid
Kwid

 

2015-ലാണ് റെനോ ക്വിഡ് വിപണിയിൽ എത്തുന്നത്. ക്വിഡിന് ഇന്ത്യയിൽ 4.4 ലക്ഷത്തിലധികം സന്തുഷ്ടരായ ഉപഭോക്താക്കളുണ്ട്. ഹാച്ച്ബാക്കുകൾക്കും എസ്‍യുവി ചന്തമാകാം എന്ന് വിപണിയെ കാണിച്ചു കൊടുത്ത വാഹനമായിരുന്നു ക്വിഡ്. സെഗ്‌മെന്റിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫീച്ചറുകൾ ക്വിഡില്‍ റെനോ നൽകിയിരുന്നു.

Kwid Neotech
Kwid Neotech

184 എംഎം ക്ലാസ് ലീഡിങ് ഗ്രൗണ്ട് ക്ലിയറൻസ്, ഡ്യവൽ ടോൺ എക്സ്റ്റീരിയർ, ഫസ്റ്റ്-ഇൻ-ക്ലാസ് 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വീഡിയോ പ്ലേബാക്ക്, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ, ഫോൺ കൺട്രോൾ, സിൽവർ സ്‌ട്രീക്ക് എൽഇഡി ഡിആർഎല്ലുകൾ എന്നിവ ക്വിഡിന്റെ പ്രത്യേകതകളാണ്.

 

ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD ഉള്ള എബിഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട്, സ്പീഡ് സെൻസിങ് ഡോർ ലോക്ക്, ഡ്രൈവർ സൈഡ് പ്രെറ്റെൻഷനർ ഉള്ള സീറ്റ് ബെൽറ്റ് ലോഡ് ലിമിറ്റർ എന്നിവ ഉൾപ്പെടുന്ന മികച്ച ക്ലാസ് സുരക്ഷാ പാക്കേജ് ഇതിൽ ഉൾപ്പെടുന്നു. തുടക്കത്തിൽ 800 സിസി, 1 ലീറ്റർ എൻജിനുകളുണ്ടായിരുന്നു. എന്നാൽ നിലവിൽ 1 ലീറ്റർ എൻജിൻമാത്രമാണുള്ളത്. 

 

English Summary: Renault Kwid named the most popular used car of Q1 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com