ജർമൻ പൊലീസ് സേനയിൽ നാസിതരംഗം; 30 പേർക്ക് സസ്പെൻഷൻ
![german-police german-police](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/europe/images/2020/9/18/german-police.jpg?w=1120&h=583)
Mail This Article
ബർലിൻ ∙ ജർമൻ പൊലീസ് സേനയിൽ ജർമൻ സേച്ഛാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‍ലറിന്റെ നാസി പാർട്ടിയോട് അനുഭാവമുള്ള മുപ്പത് പേർക്ക് സസ്പെൻഷൻ.നോർത്തേൺ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി ഹെർബർട്ട് റേയ്ക്കലാണ്(HERBERT REIK) നിയമ സഭയിൽ അറിയിച്ചത്.
വലതുപക്ഷ ചിന്താഗതികളും നാസി ആശയങ്ങളുള്ള, വിദേശ വിദ്വേഷമുള്ളവർ പൊലീസ് സേനയിൽ നുഴഞ്ഞ് കയറിയത് നാടിന് നാണക്കേടാണെന്നു മന്ത്രി തുടർന്ന് അറിയിച്ചു.സസ്പെൻഡ് ചെയ്തവർ വാട്ട്സ്പ്പ് കൂട്ടായ്മയിലൂടെയാണ് നാസി ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നതെന്ന് മന്ത്രി പറഞ്ഞു. ഡസൻ കണക്കിന് ടെലിഫോണും സിം കാർഡുകളും യുഎസ്‌ബി സിക്‌സും, കംപ്യൂട്ടറുകളുടെ കുറ്റാന്വേഷകർ പിടിച്ചെടുത്തിട്ടുണ്ട്.
സംഭവം ഗുരുതരമാണെന്ന് ജർമൻ പൊലീസ് സംഘടനകൾ അഭിപ്രായപ്പെട്ടു.ജർമൻ ആഭ്യന്തരമന്ത്രി ഹോഴ്സ്റ്റ് സീഹോഫർ സംഭവത്തിൽ ഒരു വിശദീകരണം നൽകണമെന്ന് പ്രതിപക്ഷ നേതാക്കളും ഇവിടെ ആവശ്യപ്പെട്ടു കഴിഞ്ഞു.ജർമൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്തതും ഈ സംഭവം തന്നെ.