ഇഖാമ കാലാവധി പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് എക്സിറ്റ് നിബന്ധനകൾ ലഘൂകരിച്ചു
![indian-embassy-saudi indian-embassy-saudi](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2023/2/5/indian-embassy-saudi.jpg?w=1120&h=583)
Mail This Article
ദമാം ∙ ഇന്ത്യൻ എംബസിയുടെ ഇടപെടലിൽ ഇഖാമ കാലാവധി പൂർത്തിയാക്കിയവർക്ക് എക്സിറ്റ് നിബന്ധനകൾ ലഘൂകരിച്ചു. റിയാദ് എംബസിക്കുള്ളിൽ എവിടെയായിരുന്നാലും എംബസിയിൽ നിന്ന് ഫൈനൽ എക്‌സിറ്റ് ലഭിക്കുന്ന പുതിയ രീതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. സൗദി തൊഴിൽ മന്ത്രാലയവും ഇന്ത്യൻ എംബസിയും പരസ്പര കൂടിയാലോചനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
http://www.eoiriyadh.gov.in എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യുക. അതിനുശേഷം റജിസ്റ്റർ ചെയ്തവർ എംബസിയിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കണം. എന്നാൽ, കിഴക്കൻ സൗദി അറേബ്യയിലെ ജുബൈലിലുള്ള ഇന്ത്യക്കാർക്ക് നൽകുന്ന ഇഎംബിയിൽ തുടങ്ങുന്ന റജിസ്ട്രേഷൻ നമ്പർ ഇന്ത്യൻ എംബസിയിലെ സാമൂഹിക പ്രവർത്തകനും ജുബൈലിലെ പ്രവാസി വെൽഫെയർ പാർട്ടി അംഗവുമായ സൈഫുദ്ദീൻ പൊട്ടശ്ശേരിക്ക് കൈമാറാം.
റിയാദ് ഇന്ത്യൻ എംബസിയുടെ പരിധിയിൽ വരുന്ന ഹുറൂബുളിലുള്ളവർക്കും ഈ ലിങ്കിൽ റജിസ്റ്റർ ചെയ്ത് നമ്പർ നൽകിയാൽ ഫൈനൽ എക്‌സിറ്റ് ലഭിക്കാൻ എംബസി സൗകര്യമൊരുക്കും. ഇഖാമ കാലാവധി കഴിഞ്ഞ് ജോലിക്കായി മറ്റിടങ്ങളിലേക്ക് പോയവർക്ക് ആശ്വാസമാണ് ഈ വ്യവസ്ഥ.
നിലവിലെ സാഹചര്യത്തിൽ അതാത് പ്രദേശത്തെ ലേബർ ഓഫീസുകളിൽ നേരിട്ട് പോയി ഫോറം പൂരിപ്പിച്ച് അപേക്ഷ നൽകണമായിരുന്നു. ദൂരസ്ഥലങ്ങളിലുള്ളവർക്കും നേരിട്ട് പോകാൻ കഴിയാത്തവർക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.