വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ചാപ്റ്റർ ജനറൽ ബോഡിയും കുടുംബ സംഗമവും

Mail This Article
മസ്‌കത്ത് ∙ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു എം എഫ്) ഒമാൻ ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും നടന്നു. ഡബ്ല്യു എം എഫ് ഒമാൻ പ്രസിഡന്റ് സുനിൽകുമാർ കെ സ്വാഗത പ്രസംഗം നടത്തി. ഡബ്ല്യു എം എഫ് ഗ്ലോബൽ പ്രസിഡന്റ ഡോ. ജെ രത്‌നകുമാർ 164 രാജ്യങ്ങളിൽ ഡബ്ല്യു എം എഫ് നടത്തുന്ന സാമൂഹിക സാംസ്‌കാരിക സന്നദ്ധ പ്രവർത്തങ്ങൾ വിവരിച്ചു.
2024 ജനുവരി 27, 28 തീയതികളിൽ തായ്‌ലൻഡിലെ ബാങ്കോക്കിൽ വച്ച് നടക്കുന്ന നാലാമത്തെ ഡബ്ല്യു എം എഫ് ഗ്ലോബൽ കൺവൻഷനെ കുറിച്ച് ഡോ. ജെ രത്‌നകുമാർ തന്റെ പ്രസംഗത്തിൽ വിശദമായി സംസാരിച്ചു. ഗ്ലോബൽ കൺവൻഷനിൽ പങ്കെടുക്കുന്ന സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, ഗവൺമെന്റ് തലത്തിൽ നിന്നുമുള്ള പ്രധിനിധികളെക്കുറിച്ചും പരാമർശിക്കുയുണ്ടായി.
ഡബ്ല്യു എം എഫ് മിഡ്ഡിൽ ഈസ്റ്റ് കോഓഡിനേറ്റർ അമ്മുജം രവീന്ദ്രൻ, സ്ത്രീ ശാക്തീകരണത്തെ ക്കുറിച്ചു വിശദമായി സംസാരിച്ചു. ഡബ്ല്യു എം എഫ് നാഷനൽ ആക്ടിംഗ് സെക്രട്ടറി വിനോദ് കുമാർ 2022-2023 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡബ്ല്യു എം എഫ് നാഷനൽ ട്രഷറർ ആർ ജയാനന്ദൻ 2022 -2023 വർഷത്തെ കണക്കുകൾ അവതരിപ്പിച്ചു. ശബ്ദവോട്ടൊടെ പാസാക്കി. ഡബ്ല്യു എം എഫ് നാഷനൽ കോഓർഡിനേറ്റർ ഉല്ലാസൻ ചെറിയാൻ 2024 -2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ പേരുകൾ നിർദ്ദേശിക്കുകയും ശബ്ദ വോട്ടൊടെ തീരുമാനിക്കുകയും ചെയ്തു. ഡബ്ല്യു എം എഫ് മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ രാജൻ വി കോക്കൂരി നന്ദി പ്രകാശിപ്പിച്ചു. സംഘടനയുടെ വളർച്ചക്ക് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന പ്രതിജ്ഞയോടെ വാർഷിക ജനറൽ ബോഡി മീറ്റിങ് അവസാനിപ്പിച്ചതിനുശേഷം കലാപരിപാടികൾ അരങ്ങേറി. കുട്ടികളും മുതിർന്നവരും പാട്ടുകളും നൃത്തങ്ങളും അവതരിപ്പിച്ചു.
രമ ശിവകുമാർ പരിപാടിയുടെ അവതരികയായി. മനോജ് നാരായണൻ, പദ്മകുമാർ എസ് പിള്ള, ശ്രീകുമാർ ടി പി, ദിവ്യ മനോജ്, അനീഷ്‌കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 140ഓളം ഡബ്ല്യു എം എഫ് അംഗങ്ങൾ പരിപാടിയില്‍ പങ്കെടുത്തു.