ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് അക്കാഫ് ഇവന്റ്സ് അംഗങ്ങൾ

Mail This Article
ഷാർജ ∙ ലേബർ ക്യാംപുകളിൽ സമൂഹ നോമ്പ് തുറയ്ക്കു നേതൃത്വം നൽകുന്ന അക്കാഫ് ഇവന്റ്സ് അംഗങ്ങൾ റമസാൻ രാവിൽ സുഹൂർ ഒരുക്കി. കേരളത്തിൽ വർധിച്ചു വരുന്ന രാസ ലഹരി ഉപയോഗത്തിനെതിരെ അക്കാഫ് ഇവന്റ്സ് അംഗങ്ങൾ പ്രതിജ്ഞ എടുത്തു. എലീറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഹരികുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വീ ആർ വൊളന്റിയേഴ്സ് വൊളന്ററിങ് ടീം പ്രതിനിധി സലീം ഷാ റമസാൻ സന്ദേശം നൽകി. ഇന്ത്യൻ കോൺസൽ ഇക്കണോമിക്, ട്രേഡ്, കൊമേഴ്സ് ആൻഡ് എജ്യുക്കേഷൻ കോൺസൽ ബി.ജി. കൃഷ്ണൻ, ഹിറ്റ് എഫ്എം ആർജെ ഫസ്‌ലു, മലയാള മനോരമ ചീഫ് റിപ്പോർട്ടർ മിന്റു പി. ജേക്കബ്, മീഡിയ വൺ റിപ്പോർട്ടർ എം.സി.എ. നാസർ, ഡോ. സിറാജുദ്ദീൻ മുസ്തഫ, എന്നിവർ അതിഥികളായി.
അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോ ഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, വൈസ് ചെയർമാൻ ബക്കർ അലി, വൈസ് പ്രസിഡന്റ് ഹാഷിക് തൈക്കണ്ടി, സെക്രട്ടറി കെ.വി. മനോജ്, ചാരിറ്റി ചീഫ് കോഓർഡിനേറ്റർ വി സി മനോജ്, വനിതാ വിഭാഗം ചെയർപഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, സെക്രട്ടറി രശ്മി ഐസക്, എക്‌സ്‌കോം സിന്ധു ജയറാം എന്നിവർ പ്രസംഗിച്ചു.