അൽഐനിൽ ലുലു സമാജം വോളി ഫെസ്റ്റ് നാളെ

Mail This Article
അൽ ഐൻ ∙ മലയാളി സമാജം ലുലു ഗ്രൂപ്പ് ഇന്റർനാഷനലുമായി ചേർന്ന് സംഘടിപ്പിക്കുന്ന ലുലു സമാജം വോളി ഫെസ്റ്റ് സീസൺ-4 നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടക്കും.
രാജ്യാന്തര താരങ്ങൾ യൂ എ ഇ യിലെ ടീമുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. സംഘാടകസമിതി യോഗത്തിൽ പ്രസിഡന്റ് സുനീഷ് കൈമല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലിം ബാബു, ട്രഷറർ രമേശ് കുമാർ, ലുലു റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, മാനേജർ ഉണ്ണികൃഷ്ണൻ, ബ്ലിക് റിലേഷൻ ഓഫിസർ ഉമർ , ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസ്സൽ മുഹമ്മദ് സാലി, ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, മലയാളി സമാജം ഉപദേശക സമിതി കൺവീനർ ഇ. കെ. സലാം, സ്പോർട്സ് സെക്രട്ടറി ഷിയാസ്, അസിസ്റ്റന്റ് സെക്രട്ടറി ജുനൈസ്, വ്യവസായി ഷംസുദീൻ, ഐ എസ് സി മുൻ പ്രസിഡണ്ട് മുബാറക് മുസ്‌തഫ എന്നിവർ പങ്കെടുത്തു.