ജോളി ജോസഫ് അന്തരിച്ചു
![jolly-joseph-obit jolly-joseph-obit](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2020/1/30/jolly-joseph-obit.jpg?w=1120&h=583)
Mail This Article
ഷിക്കാഗോ ∙ മാർത്തോമ്മ സഭയിലെ സീനിയർ വൈദീകനും, പ്രമുഖ കൺവൻഷൻ പ്രഭാഷകനും, സിഎസ്എസ്എം മുൻ ജനറൽ സെക്രട്ടറിയും, കോഴഞ്ചേരി കീക്കൊഴൂർ മരുതേന കുടുംബാംഗവുമായ റവ.ഡോ.എം.ജെ ജോസഫിന്റെ സഹധർമ്മിണി ജോളി ജോസഫ് (64) മുംബൈയിൽ അന്തരിച്ചു.
മക്കൾ: ആൻസു മറിയം ജോസഫ് (ദുബായ്), ആശിഷ് മെറിൻ ജോസഫ് (ഷിക്കാഗോ), ആഞ്ചല എൽസ ജോസഫ് (മുംബൈ). മരുമക്കൾ: തുമ്പമൺ ചെന്നീർക്കര കാഞ്ഞിരംനിൽക്കുന്നതിൽ ടിജു ജോൺ സാം, ഷിക്കാഗോ സെന്റ്.തോമസ് മാർത്തോമ്മ ഇടവക വികാരി കൊട്ടാരക്കര ചെങ്കുളം പണയിൽ റവ.സുനീത് മാത്യു, മുംബൈ ബോറിവില്ലി മാർത്തോമ്മ ഇടവക വികാരി നിരണം നാലാംവേലിൽ റവ.അബു ചെറിയാൻ.
കൊച്ചുമക്കൾ: ജെറമി, അബിഗെയ്ൽ, ജോസഫ്, അർപ്പിത്, അർഷദ്, സമറ, അൻപിൻ, അർപിൻ
കാൻസർ രോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ.തോമസ് വർഗീസ് (റിനെ മെഡിസിറ്റി) സഹോദരനും, ജെസ്സി വർഗീസ് (വെർജീനിയ) സഹോദരിയും ആണ്.
പരേതയുടെ ദേഹവിയോഗത്തിൽ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് അനുശോചിച്ചു.
സംസ്കാരം കോഴഞ്ചേരി കീക്കൊഴൂർ മാർത്തോമ്മപള്ളി സെമിത്തേരിയിൽ പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്:
റവ.സുനീത് മാത്യു 630 802 2766
വാർത്ത ∙ ഷാജീ രാമപുരം