മിസ്റ്റർ ബട്ലർ റെഡി ടു ഡ്രിങ്ക് ‘ഫിസ്സോ’ വിപണിയിൽ’; പ്രകൃതിദത്ത ചേരുവകൾ, 4 ഫ്ലേവറുകൾ

Mail This Article
രാജ്യത്തെ ഏക ഹോം സോഡാ മേക്കർ കമ്പനിയായ മിസ്റ്റർ ബട്‍ലർ (Mr. Butler), പുതിയ എയ്റേറ്റഡ് റെഡി ടു ഡ്രിങ്ക് പാനീയമായ ‘ഫിസ്സോ’ (FIZZO) വിപണിയിലിറക്കി. പ്രകൃതിദത്ത ചേരുവകളാൽ തയാറാക്കിയതും വൈറ്റമിൻ സി അടങ്ങിയതുമായ ഫിസ്സോ, 4 ഫ്ലേവറുകളിൽ ലഭിക്കും. മധുരം കുറഞ്ഞ അളവിൽ മാത്രമേയുള്ളൂ. ജിഞ്ചർ സിനമൺ, ഗ്വാവ ചില്ലി, റോ മാംഗോ ചില്ലി, ലൈം സ്വീറ്റ് ആൻഡ് സോൾട്ട് രുചികളിലാണു ഫിസ്സോ ലഭിക്കുന്നത്.
മികച്ച ജനപ്രീതിയുള്ള മിസ്റ്റർ ബട്‍ലർ ബ്രാൻഡിൽ നിന്ന് ഫിസ്സോ എന്ന പുതുതലമുറ, സമകാലീന ബ്രാൻഡിന്റെ വരവ് ഏറെ ആവേശം പകരുന്നതാണെന്നും കേരളത്തിലെ പുത്തൻ തലമുറയുടെ മനസ്സും സ്നേഹവും കീഴടക്കാൻ ഫിസ്സോയ്ക്ക് കഴിയുമെന്നും സ്പ്രിങ് മാർക്കറ്റിങ് ക്യാപിറ്റലിന്റെ സ്ഥാപകനും പാർട്നറുമായ രാജാ ഗണപതി പറഞ്ഞു. ഉൽപന്നത്തിന്റെ വികസനം മുതൽ ലോഞ്ചിങ് വരെയുള്ള ഘട്ടങ്ങളിൽ മിസ്റ്റർ ബട്‍ലറുമായി സഹകരിച്ച സ്ഥാപനമാണ് സ്പ്രിങ് മാർക്കറ്റിങ് ക്യാപിറ്റൽ.
എറണാകുളം ജില്ലയിൽ ഉടനീളം സ്റ്റോറുകളിൽ ലഭ്യമായ ഫിസ്സോ, മിസ്റ്റർ ബട്‌ലർ ഓൺലൈൻ സ്റ്റോറിലും ഇൻസ്റ്റമാർട്ട്, ബ്ലിങ്കിറ്റ് തുടങ്ങിയ ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. നാടൻ രുചികളിൽ വേറിട്ടു നിൽക്കുന്ന പാനീയം ആരോഗ്യകരവുമാണെന്ന് മിസ്റ്റർ ബട്‌ലർ സിഒഒ അദിത് മാമ്മൻ പറഞ്ഞു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business