അരുൺ കോവാട്ട് ഓർമാ ഇന്റർനാഷനൽ മീഡിയാ ഫോറം ചെയർ
![arun-kowat അരുൺ](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2023/12/22/arun-kowat.jpg?w=1120&h=583)
Mail This Article
ഫിലഡൽഫിയ ∙ ഓർമാ ഇന്റർനാഷനൽ മീഡിയാ ഫോറം ചെയർമാനായി വിഡിയോ ജേണലിസ്റ്റ് അരുൺ കോവാട്ടിനെ ഓവർസീസ് റസിഡ്ന്റ് മലയാളീസ് അസേസിയേഷൻ തിരഞ്ഞെടുത്തു. അമേരിക്കയിലെ ദൃശ്യ വാർത്താ മാദ്ധ്യമരംഗത്ത് പതിനഞ്ച് വർഷത്തെ തിളങ്ങുന്ന പ്രവർത്തന മികവുമായി ശ്രദ്ധേയനായ അരുൺ കോവാട്ട് കോതമംഗലം സ്വദേശിയാണ്.
മലയാളികളുടെ ആധുനിക ഐക്യവേദിയായി വളരുന്ന ഓർമാ ഇൻ്റർനാഷ്നലിൻ്റെ "ലോകമേ തറവാട്" എന്ന മുഖവാക്യമാണ് ഓർമാ ഇൻ്റർ നാഷണൽ മീഡിയാ ഫോറം ചെയറായി പ്രവർത്തിക്കുവാനുള്ള പ്രചോദനമെകിയതെന്ന് അരുൺ കോവാട്ട് പറഞ്ഞു. ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃ രംഗത്ത് അരുൺ കോവാട്ട് അറിയപ്പെടുന്നു. അരുണിന്റെ സേവനം, ഓർമാ ഇൻ്റർ നാഷണലിന്റെ മികവു വർദ്ധിപ്പിക്കുമെന്ന് ഓർമാ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയലും ട്രസ്റ്റീ ബോർഡ് ചെയർ ജോസ് ആറ്റുപുറവും അനുമോദന സന്ദേശത്തിൽ പ്രസ്താവിച്ചു.
ഓർമാ ഇൻ്റർ നാഷണൽ ആഗോള മലയാളി യുവതയ്ക്കായി നടത്തുന്ന ഓർമാ ഇൻ്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷൻ്റെ സെക്കൻ്റ് സീസൺ ക്രമീകരണങ്ങൾ പുരോഗമിക്കുന്ന ഈ വേളയിൽ, അരുണിൻ്റെ പുതിയ ചുമതലാ ദൗത്യം മുതൽകൂട്ടാകുമെന്ന്, ഓർമാ ഇൻ്റർനാഷണൽ ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസും, ഓർമാ ഇൻ്റർനാഷണൽ ലീഗൽ ഡെസ്ക് ചെയർ ജോസഫ് കുന്നേൽ അറ്റേണിയും അഭിപ്രായപ്പെട്ടു.
വാർത്ത ∙ പി. ഡി. ജോർജ് നടവയൽ