ADVERTISEMENT

ചോദ്യം: ഇരുപത്തിനാലു വയസ്സുള്ള വിവാഹിതനായ ഒരു യുവാവാണു ഞാൻ. ഒന്നര വർഷം മുമ്പ് എനിക്ക് ഒരു ജലദോഷം ഉണ്ടായി. പല ഡോക്ടർമാരെയും കണ്ടു അവർ തന്ന മരുന്നുകൾ കഴിച്ചു. എക്സ്റേ എടുത്തു. എന്നാല്‍ രോഗം എന്താണെന്നു കണ്ടുപിടിക്കാൻ സാധിച്ചില്ല. രോഗം ഒന്നും ഇല്ലെന്നാണു ഡോക്ടർമാർ ഇപ്പോൾ പറയുന്നത്. ഞാൻ ഇപ്പോൾ ഒരു മരുന്നു കഴിച്ചു കൊണ്ടാണിരിക്കുന്നത്. അതു കഴിച്ചില്ലെങ്കിൽ എനിക്ക് ഉറങ്ങാനോ നടക്കാനോ ജോലി ചെയ്യാനോ ഒന്നും കഴിയുകയില്ല. Vent Fort എന്ന മരുന്നാണത്. ഇയോസിനോഫീലിയ ആണെന്നു ചിലർ പറയുന്നു. എനിക്ക് അതു വിശ്വാസമില്ല. ഗുളിക കഴിച്ചു ഞാൻ മടുത്തു. ദയവായി ഡോക്ടർ എനിക്ക് ഒരു പരിഹാരം പറഞ്ഞു തരണം. 

ഉത്തരം: അടിക്കടി വന്നു കൊണ്ടിരിക്കുന്ന ജലദോഷം ഒരു അലർജിയുടെയോ വൈറസ് രോഗത്തിന്റെയോ ഭാഗമാകാനാണ് സാധ്യത. കാരണം കണ്ടു പിടിക്കാനാണ് കൂടുതൽ ബുദ്ധിമുട്ട്. കഴിക്കുന്ന എന്തെങ്കിലും ആഹാര സാധനത്തിനോടാകാം അലർജി. ശ്വസിക്കുന്നതിനോടാകാം. മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നതിനോടാകാം. അടിക്കടി ടോൺസിൽസിലും അഡിനോയ്ഡ്സിലും പഴുപ്പു കയറുന്നതുകൊണ്ടാകാം. രാത്രി കിടക്കുമ്പോൾ ഫാനിട്ട് തണുത്ത് ചെവിയും തൊണ്ടയും തണുക്കുന്നതും ദോഷം ചെയ്യും. എസി മുറിയിൽ തണുത്തു കിടക്കുന്നതും തണുത്ത പാനീയങ്ങൾ കുടിക്കുന്നതുമെല്ലാം ദോഷകരമാണ്. 

മൂക്കൊലിപ്പ്, മൂക്കടപ്പ്, ചുമ എല്ലാം കഴിഞ്ഞ് ആസ്മയിലായിരിക്കും അവസാനം ചെന്നെത്തുന്നത്. ഇതു നിയന്ത്രിക്കാനാണു ‘വെന്റ് ഫോർട്ട്’ മരുന്നു കഴിക്കുന്നത്. പഴുപ്പ് സൈനസിലേക്കു വ്യാപിച്ചിട്ടില്ലെന്ന് എക്സ്റേയിൽ കൂടി മനസ്സിലാക്കാം. പഴുപ്പ് കയറിയിട്ടുണ്ടെങ്കിൽ ആന്റി ബയോട്ടിക് മരുന്നുകൾ കഴിക്കേണ്ടി വരും. നിങ്ങൾ കഴിക്കുന്ന മരുന്ന് മഞ്ഞുകാലത്തായിരിക്കും കൂടുതൽ ആവശ്യമായി വരുന്നത്. ഇടയ്ക്കിടയ്ക്കു കഴിക്കുന്നതു കൊണ്ടു ദോഷമില്ല. രക്തത്തിൽ ശ്വേത രക്താണുക്കളുടെ ഒരംശമാണ് ഇയോസിനോഫിൽ പല അലർജി രോഗങ്ങളിലും ഇയോസിനോഫിൽ അംശങ്ങളും കൂടിയിരിക്കും. ഇതു പ്രത്യേക ചികിത്സ കൊണ്ടു ശാശ്വതമായി മാറ്റിയെടുക്കാം. സാധാരണ രക്തപരിശോധനയിൽ കൂടി കണ്ടു പിടിക്കാൻ സാധിക്കും. കോർട്ടിസോൺ നെബുലൈസറും ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഉപയോഗിക്കുന്നത് അസുഖം വരാതിരിക്കാൻ ഫലപ്രദമാണ്. മരുന്നുകൾ സമയോ ചിതമായി മാത്രം കഴിച്ചാൽ മതിയായിരിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com