നയാപൈസ കൂടുതൽ തരില്ല; ആ വാശിയാണ് ഈ സൂപ്പർവീട്!
![30-lakh-home-juman-plot 30-lakh-home-juman-plot](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/5/28/30-lakh-home-juman-plot.jpg.image.845.440.jpg)
Mail This Article
![30-lakh-home-juman-exterior 30-lakh-home-juman-exterior](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/5/28/30-lakh-home-juman-exterior.jpg.image.845.440.jpg)
'അറിയാവുന്ന പോലീസുകാരനായാൽ രണ്ടിടി കൂടുതൽ കിട്ടും' എന്നൊരു ചൊല്ലുണ്ട്. മലപ്പുറം വെറ്റിലപ്പാറയിൽ പോലീസ് ഉദ്യോഗസ്ഥനായ ജിറ്റ്സിന്റെ വീടുപണി ഏറ്റെടുത്തപ്പോൾ ഡിസൈനർ ജുമാന്റെ മനസ്സിലും ഈ ചിന്ത വന്നുകാണും! പക്ഷേ കഥാന്ത്യത്തിൽ പോക്കറ്റിൽ ഒതുങ്ങുന്ന ചെലവിൽ ആരും കൊതിക്കുന്ന സൗകര്യങ്ങളുള്ള വീട് സഫലമായി. അതിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ ജിറ്റ്സ് പങ്കുവയ്ക്കുന്നു.
![30-lakh-home-juman-view 30-lakh-home-juman-view](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/5/28/30-lakh-home-juman-view.jpg.image.845.440.jpg)
മലപ്പുറം വെറ്റിലപ്പാറയിൽ ഞങ്ങളുടെ സ്വപ്നഗൃഹം പൂർത്തിയായിട്ട് ഒരു മാസം കഴിഞ്ഞതേ ഉള്ളൂ. ഞാൻ പോലീസിലാണ് ജോലി ചെയ്യുന്നത്. ഭാര്യ അധ്യാപികയും. അച്ഛനും അമ്മയും അടക്കം ആറു പേരുള്ള കുടുംബത്തിന്റെ ആവശ്യങ്ങൾക്കകത്തു നിൽക്കുന്ന ഒരു വീട് എന്നതായിരുന്നു ഞങ്ങളുടെ സങ്കൽപം. ബജറ്റ് 30 ലക്ഷത്തിനു മുകളിൽ പോകരുത് എന്നും നിർബന്ധമുണ്ടായിരുന്നു. ഞങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയാണ് ഡിസൈനർ ജുമാൻ പ്ലാൻ വരച്ചതും വീട് രൂപകൽപന ചെയ്തതും.
![30-lakh-home-juman-hall 30-lakh-home-juman-hall](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/5/28/30-lakh-home-juman-hall.jpg.image.845.440.jpg)
പിന്നിലേക്ക് ഉയർന്നു കിടക്കുന്ന കരിങ്കല്ലിന്റെ അടിത്തറയുള്ള പ്ലോട്ടായിരുന്നു. അതിനാൽ അടിത്തറ അധികം കെട്ടേണ്ടി വന്നില്ല. ഇതും ചെലവ് കുറയ്ക്കാൻ സഹായകരമായി. ഭൂമിയുടെ കയറ്റിറക്കത്തിന് അനുസരിച്ച് മുറികൾ രൂപകൽപന ചെയ്തു. നടുക്ക് ഡബിൾ ഹൈറ്റിൽ ചരിഞ്ഞ മേൽക്കൂര. ഒരുവശത്ത് ഫ്ലാറ്റ് റൂഫും മറുവശത്തു സ്ലോപ് റൂഫും. പുറംകാഴ്ചയിൽ ആരുടേയും കണ്ണുടക്കുന്നത് ഈ ഡിസൈൻ വൈദഗ്ധ്യത്തിലാണ്. ഡാർക്ക് യെലോ+ വൈറ്റ് പെയിന്റ് കൂടി നൽകിയതോടെ വീടിന്റെ ഭംഗി വർധിച്ചു. വശത്തെ ഭിത്തിയിൽ വേർതിരിവിനായി വുഡൻ ക്ലാഡിങ്ങും നൽകിയിട്ടുണ്ട്. ഉയരവ്യത്യാസമുള്ള പ്ലോട്ടിൽ തട്ടുതട്ടുകളായാണ് ലാൻഡ്സ്കേപ് ഒരുക്കിയത്. ചുറ്റുമതിലിനെ സ്ട്രിപ്പുകളാക്കി പ്ലാന്റർ ബോക്സ് പ്രതിഷ്ഠിച്ചു.
![30-lakh-home-juman-prayer 30-lakh-home-juman-prayer](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/5/28/30-lakh-home-juman-prayer.jpg.image.845.440.jpg)
ഫോർമൽ ലിവിങ് ലിവിങ് പോർച്ച്, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ, മുകളിൽ സ്റ്റഡി ഏരിയ, ലൈബ്രറി എന്നിവയാണ് 1350 ചതുരശ്രയടിയിൽ ഒരുക്കിയത്. ഒരിഞ്ചു പോലും വെറുതെ കളയാതെ ഉപയുക്തമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇടത്തരം വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്.
![30-lakh-home-juman-dine 30-lakh-home-juman-dine](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/5/28/30-lakh-home-juman-dine.jpg.image.845.440.jpg)
സ്വീകരണമുറി ഡബിൾ ഹൈറ്റിൽ നൽകിയത് അകത്തേക്ക് കയറുമ്പോൾ വിശാലത തോന്നിക്കുന്നു. ഭിത്തിയിലെ സ്‌കൈലൈറ്റിലൂടെ പ്രകാശം എത്തുന്നതിനാൽ പകൽ സമയത്ത് ഇവിടെ ലൈറ്റുകൾ ഇടേണ്ട കാര്യവുമില്ല. ഇതുപോലെ അടുക്കളയിലും സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ ആനയിക്കുന്നുണ്ട്. അകത്തളത്തിൽ അധികം 'അലങ്കോല'പ്പണികൾ ചെയ്തിട്ടില്ല. ഡൈനിങ് ഹാളിന്റെ ഒരു ഭിത്തിയിൽ പ്രെയർ സ്‌പേസ് ഒരുക്കി. ഭിത്തികളിൽ നിഷുകൾ നൽകി പ്ലാന്റർ ബോക്സ് വച്ചു. കാശും ലാഭം. പച്ചപ്പും ലഭിക്കുന്നു.
![30-lakh-home-juman-bed 30-lakh-home-juman-bed](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/5/28/30-lakh-home-juman-bed.jpg.image.845.440.jpg)
അത്യാവശ്യ സൗകര്യങ്ങൾ മാത്രമാണ് കിടപ്പുമുറികളിൽ ഒരുക്കിയത്. രണ്ടു മുറികൾക്ക് അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകി. ഒരു കോമൺ ബാത്റൂമും ഗോവണിയുടെ താഴെയായി ക്രമീകരിച്ചു. ഇതിനു മുകളിൽ ഒരു അക്വേറിയം ഒരുക്കിയത് കൗതുകകരമാണ്. മുകൾനിലയിൽ ഫ്ലാറ്റ് റൂഫിന്റെ ആനുകൂല്യം മുതലാക്കി ഒരു സ്റ്റഡി ഏരിയയും ലൈബ്രറി സ്‌പേസും ഒരുക്കി.
![30-lakh-home-juman-kitchen 30-lakh-home-juman-kitchen](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/5/28/30-lakh-home-juman-kitchen.jpg.image.845.440.jpg)
മെറൂൺ+ വൈറ്റ് തീമിലാണ് അടുക്കള. എസിപി പൗഡർ കോട്ടിങ്ങാണ് കബോർഡുകൾക്ക് നൽകിയത്.
![30-lakh-home-juman-night 30-lakh-home-juman-night](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2019/5/28/30-lakh-home-juman-night.jpg.image.845.440.jpg)
ഉയർന്നുനിൽക്കുന്ന പ്ലോട്ടായതിനാൽ ചുറ്റുമുള്ള പച്ചപ്പിന്റെ കാഴ്ചകളിലേക്കാണ് വീടിന്റെ ജാലകങ്ങൾ തുറക്കുന്നത്. ക്രോസ് വെന്റിലേഷൻ നൽകിയതിനാൽ അകത്തു ചൂടും കുറവാണ്. ചുരുക്കത്തിൽ ഞങ്ങൾ ആഗ്രഹിച്ച പോലെ സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 30 ലക്ഷത്തിനു വീട് പൂർത്തിയാക്കാൻ കഴിഞ്ഞു. ഞങ്ങളും ഹാപ്പി, ഡിസൈനറും ഹാപ്പി!
ചെലവ് കുറച്ച ഘടകങ്ങൾ
- ഉറപ്പുള്ള പ്ലോട്ടായതിനാൽ അടിത്തറ പ്രത്യേകമായി കെട്ടേണ്ടി വന്നില്ല.
- ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.
- അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് കിച്ചൻ കബോർഡുകൾ ഒരുക്കിയത്.
- തടിയുടെ ഉപയോഗം നിയന്ത്രിച്ചു. മെറ്റൽ ഫ്രെയിം+ ഗ്ലാസ് ഫിനിഷിലാണ് ജനാലകൾ.
Project Facts
Location- Vettilapara, Malappuram
Area- 1670 SFT
Plot- 12 cent
Owner- Jits PB
Designer – Asar Juman
AJ Designs
Mob – 9633945975
Budget- 30 Lakhs
ചിത്രങ്ങൾ- അഖിൻ കോമാച്ചി